'കൊച്ചടൈയാന്‍' പണമിടപാട് കേസ്; രജനീകാന്തിന്റെ ഭാര്യ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി
national news
'കൊച്ചടൈയാന്‍' പണമിടപാട് കേസ്; രജനീകാന്തിന്റെ ഭാര്യ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th July 2018, 8:30 pm

ചെന്നൈ: കൊച്ചടൈയാന്‍ സിനിമയുമായി ബന്ധപ്പെട്ട പണമിടപാടുകേസില്‍ തമിഴ് സിനിമാ താരം രജനീകാന്തിന്റെ ഭാര്യയും സിനിമയുടെ നിര്‍മ്മാതാവുമായ ലത രജനീകാന്ത് വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. സിനിമയ്ക്ക് വേണ്ടി പണം വായ്പ നല്‍കിയ സ്വകാര്യകമ്പനിക്ക് രജനിയുടെ ഭാര്യ ലത ഡയറക്ടറായ മീഡിയാവണ്‍ ഗ്ലോബല്‍ എന്റര്‍ടെയ്ന്‍മെന്റ് കമ്പനി 6.2 കോടിയും പലിശയും തിരിച്ചുനല്‍കണമെന്ന് സുപ്രീംകോടതി ഫെബ്രുവരിയില്‍ ഉത്തരവിട്ടിരുന്നു.

എന്നാല്‍ ജൂലായ് മൂന്നിന് 10 ലക്ഷത്തിന്റെ ചെക്ക് മാത്രമാണ് ലതയുടെ അഭിഭാഷകര്‍ നല്‍കിയത്. ഇതിനെ തുടര്‍ന്ന് പരസ്യ കമ്പനി വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ലതയ്ക്കെതിരായ കേസ് തുടരുമെന്നും അതുകൊണ്ടു തന്നെ വിചാരണ നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.

ALSO READ: തായ്‌ലാന്റില്‍ ഗുഹയില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിച്ചു, വീഡിയോ

2014 ഏപ്രിലില്‍ സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് കൊച്ചടൈയാന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മുടങ്ങിയ അവസരത്തിലാണ് ആഡ്ബ്യൂറോ 10 കോടി രൂപ മീഡിയാവണ്ണിന് വായ്പ നല്‍കിയത്. എന്നാല്‍, ചിത്രം പരാജയപ്പെട്ടതോടെ തിരിച്ചടവില്‍ വീഴ്ച വരുകയും ആഡ്ബ്യൂറോ കോടതിയെ സമീപിക്കുകയുമായിരുന്നു.

125 കോടിയോളം ചിലവിട്ട് രജനിയുടെ മകള്‍ സൗന്ദര്യയാണ് സിനിമ സംവിധാനം ചെയ്തത്.

WATCH THIS VIDEO: