വേങ്ങരയില്‍ കെ.എന്‍.എ ഖാദര്‍; ഭൂരിപക്ഷം കുറഞ്ഞു
Daily News
വേങ്ങരയില്‍ കെ.എന്‍.എ ഖാദര്‍; ഭൂരിപക്ഷം കുറഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th October 2017, 10:37 am

മലപ്പുറം: വേങ്ങരയില്‍ 23,310 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിന് വിജയം. കഴിഞ്ഞ തവണത്തെ കുഞ്ഞാലിക്കുട്ടിയേക്കാള്‍ 14747 ഭൂരിപക്ഷത്തിന്റെ കുറവിലാണ് കെ.എന്‍.എ ഖാദറിന്റെ ജയം.

ആകെ വോട്ടുനില ഇപ്രകാരമാണ്. യുഡിഎഫ് – 64,416, എല്‍ഡിഎഫ് – 41,421, എസ്ഡിപിഐ – 8526, ബിജെപി – 5663.

കഴിഞ്ഞ തവണത്തേക്കാള്‍ ലീഗിന്റെ ഭൂരിപക്ഷം കാര്യമായി കുറഞ്ഞിട്ടുണ്ട്. എ.ആര്‍ നഗര്‍, ഊരകം, വേങ്ങര, കണ്ണമംഗലം പഞ്ചായത്തുകളിലാണ് യു.ഡി.എഫ് ഭൂരിപക്ഷം കുറഞ്ഞത്.

എആര്‍ നഗര്‍ പഞ്ചായത്തില്‍ കഴിഞ്ഞ ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ 6200 വോട്ടുകളുടെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 2672 വോട്ടുകളായി കുറഞ്ഞു. കണ്ണമംഗലത്ത് ഇത്തവണ 3869 ഭൂരിപക്ഷമാണ് ലഭിച്ചത്. 5319 വോട്ടുകളുടെ ഭൂരിപക്ഷമാണ് കണ്ണമംഗലം പഞ്ചായത്തില്‍ കഴിഞ്ഞ ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ചത്.

2016ലെ തെരഞ്ഞെടുപ്പിനേക്കാള്‍ വേങ്ങരയില്‍ 3505 വോട്ടുകളുടേയും എ.ആര്‍ നഗര്‍ 2672 വോട്ടുകളുടേയും ഊരകത്ത് 2773 വോട്ടുകളുടേയും കണ്ണമംഗലത്ത് 3869 വോട്ടുകളുടേയും കുറവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്.

2016ലെ തെരഞ്ഞെടുപ്പില്‍ 3049 വോട്ടുകളാണ് എസ്.ഡി.പി.ഐക്ക് ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ 8526 വോട്ടുകള്‍ ലഭിച്ചു. ബി.ജെ.പിയേക്കാള്‍ 2920 വോട്ടുകളാണ് എസ്.ഡി.പി.ഐക്ക് ലഭിച്ചത്.
5728 വോട്ടുകളാണ് ബി.ജെ.പിക്ക് കിട്ടിയത്. കഴിഞ്ഞ തവണ 7055 വോട്ടുകളാണ് കഴിഞ്ഞ തവണ ബി.ജെ.പിക്ക് ലഭിച്ചിരുന്നത്.