| Monday, 18th September 2017, 11:03 am

വേങ്ങരയില്‍ കെ.എന്‍.എ ഖാദര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ ഖാദറിനെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ലീഗ് സംസ്ഥാന കമ്മിറ്റിയംഗം യു.എ ലത്തീഫ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരെ തള്ളിയാണ് കെ.എന്‍.എ ഖാദറിനെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്.


Also Read: കുഞ്ഞ് ജനിച്ചാല്‍ അച്ഛനും അവധി; പെറ്റേര്‍ണറ്റി ലീവ് പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക്


നേരത്തെ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രഖ്യാപിച്ചിരുന്നു. സംഘടനാ ചുമതലകള്‍ വഹിക്കേണ്ടതുള്ളതുകൊണ്ടാണ് പിന്മാറ്റം എന്നായിരുന്നു മജീദിന്റെ വിശദീകരണം. എല്‍.ഡി.എഫ് പി.പി ബഷീറിനെ സ്ഥാനാര്‍ത്ഥിയായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

ഇ.അഹമ്മദിന്റെ മരണത്തെത്തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ വേങ്ങര തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ശോഭാ സുരേന്ദ്രന്റെ പേരാണ് ബി.ജെ.പി ക്യാമ്പുകളില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത്.


Dont Miss: ‘ഇല്ലെടോ കാലം കഴിഞ്ഞിട്ടില്ല’; വിമര്‍ശകരുടെ വായടപ്പിച്ച് അര്‍ധസെഞ്ചുറിയില്‍ സെഞ്ചുറി തികച്ച് ധോണി; വീഡിയോ


2011 ല്‍ മണ്ഡലം രൂപീകൃതമായ ശേഷമുളള രണ്ട് തെരഞ്ഞെടുപ്പുകളിലും കുഞ്ഞാലിക്കുട്ടിക്കായിരുന്നു വിജയം. 2011 ല്‍ എല്‍.ഡി.എഫിന്റെ കെ.പി. ഇസ്മായിലിനെ 38,237 വോട്ടുകള്‍ക്കും 2016 ല്‍ പി.പി ബഷീറിനെ 38,057 വോട്ടുകള്‍ക്കുമാണ് കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയത്. ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് 40,529 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു.

We use cookies to give you the best possible experience. Learn more