കണ്ണൂര്‍: അഴീക്കോട് ഇത്തവണ മത്സരിക്കാനില്ലെന്ന് കെ.എം ഷാജി എം.എല്‍.എ. അഴീക്കോട് മണ്ഡലത്തില്‍ മത്സരിക്കില്ലെന്ന് ഷാജി ലീഗ് നേതൃത്വത്തെ അറിയിച്ചു.
അഴീക്കോടിന് പകരം കാസര്‍ഗോഡ് മണ്ഡലം നല്‍കണമെന്നാണ് ഷാജിയുടെ ആവശ്യം. അല്ലെങ്കില്‍ കണ്ണൂരും അഴീക്കോടും വെച്ചുമാറണമെന്ന് ഷാജിയുടെ ആവശ്യപ്പെട്ടു.
മറ്റൊരു മണ്ഡലത്തിലും മത്സരിക്കാന്‍ താത്പര്യമില്ലെന്ന് ഷാജി അറിയിച്ചു. രണ്ട് സീറ്റുകളുമില്ലെങ്കില്‍ ഇത്തവണ മത്സരിക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുന്ന ഷാജിക്കെതിരെ ഇ.ഡിയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ കേസെടുത്തിരുന്നു.
കഴിഞ്ഞ രണ്ട് തവണയായി അഴീക്കോട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഷാജി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച എം. വി നികേഷ് കുമാറിനെ പരാജയപ്പെടുത്തിയാണ് മണ്ഡലം നിലനിര്‍ത്തിയത്.
അതേസമയം കാസര്‍ഗോഡ് മണ്ഡലം ഷാജിക്ക് നല്‍കുന്നതില്‍ ലീഗിന് താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിന് ഇത്തവണ യു.ഡി.എഫ് 27 സീറ്റുകള്‍ നല്‍കാന്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍. ബേപ്പൂര്‍, കൂത്തുപറമ്പ്, ചേലക്കര എന്നീ മൂന്ന് സീറ്റുകള്‍ അധികം നല്‍കും. പുനലൂര്‍, ചടയമംഗലം സീറ്റുകള്‍ തമ്മില്‍ വെച്ചുമാറാനുമുള്ള ധാരണയുമുണ്ട്. ബാലുശ്ശേരി മണ്ഡലത്തിന് പകരം കുന്ദമംഗലം മണ്ഡലം നല്‍കാനും തീരുമാനമായിട്ടുണ്ട്.
എന്നാല്‍ ചടയമംഗലം ലീഗിന് നല്‍കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുകള്‍ വന്നിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: KM Shaji says he will not contest if he did not get Kasagode or Kannur