കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും എം.എല്‍.എയുമായ കെ.എം ഷാജിയുടെ കോഴിക്കോട് നഗരത്തിലെ വീട് 1.6 കോടി രൂപ വിലമതിക്കുന്നതാണെന്ന് കോഴിക്കോട് നഗരസഭ ഉദ്യോഗസ്ഥര്‍ ഇ.ഡിക്ക് റിപ്പോര്‍ട്ട് നല്‍കി.
നഗരസഭ ടൗണ്‍ പ്ലാനിങ് വിഭാഗം ഉദ്യോഗസ്ഥന്‍ എ.എം ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ കോഴിക്കോട് ഓഫീസിലെത്തി റിപ്പോര്‍ട്ട് കൈമാറിയത്.
വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇഡി ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും കൈമാറിയെന്ന് ജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വീടിന്റെ ടൈല്‍സിന്റെയും ഫര്‍ണിച്ചറുകളുടെയും മൂല്യം വിലയിരുത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം വീടിന്റെ നിര്‍മ്മാണത്തില്‍ തിരിമറികള്‍ സംഭവിച്ചതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
മൂന്നാം നില മുഴുവനായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിര്‍മിച്ചതാണ്. 3200 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീടിനാണ് ഷാജി അപേക്ഷിച്ചിരുന്നത്. എന്നാല്‍ 5450 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീടാണ് നിലവില്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും കോര്‍പ്പറേഷന്‍ കണ്ടെത്തിയിട്ടുണ്ട്.
2013 ല്‍ 3200 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മിക്കാനാണ് ഷാജി അനുമതി തേടിയത്. അതേസമയം ചോദ്യം ചെയ്യുന്നതിനായി നവംബര്‍ 10-ന് ഹാജരാകാന്‍ കെ.എം. ഷാജിയോട് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
ഇക്കാര്യം കെ.എം. ഷാജി തന്നെയാണ് സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോഴ ആരോപണത്തെ തുടര്‍ന്ന് കെ.എം. ഷാജിയുടെ ആസ്തി പരിശോധിക്കാന്‍ ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകള്‍ അളക്കുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക