തിരുവനന്തപുരം: കെ.എം ഷാജി നിയമസഭാ അംഗം അല്ലാതായി എന്ന് നിയമസഭാ സെക്രട്ടറി ഉത്തരവിറക്കി. ഷാജിയെ അയോഗ്യനാക്കിയ സുപ്രീം കോടതി വിധിക്ക് അനുവദിച്ച സ്റ്റേ വെള്ളിയാഴ്ച അവസാനിച്ചിരുന്നു. സ്‌റ്റേ നീട്ടി നല്‍കാന്‍ കോടതി തയ്യാറാകാത്ത സാഹചര്യത്തിലാണ് നവംബര്‍ 24 മുതല്‍ ഷാജി നിയമസഭാ അംഗം അല്ലാതായത്.
ഈ മാസം 24മുതല്‍ എം.എല്‍.എ അല്ലാതായി എന്നാണ് ഉത്തരവില്‍ പറയുന്നത്. നാളെ മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഷാജിക്ക് പങ്കെടുക്കാനാവില്ല.
മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് 35 കോടി പ്രഖ്യാപിച്ച് അമേരിക്ക
അതേസമയം ഹൈക്കോടതി വിധിക്കെതിരെ ഷാജി സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ നാളെ പരിഗണിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് നിന്ന് മത്സരിച്ച ഷാജി വര്‍ഗീയത പരത്തുന്ന രീതിയില്‍ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇദ്ദേഹത്തെ അയോഗ്യനാക്കിയത്.
തെരഞ്ഞെടുപ്പ് വിജയത്തിനായി ഷാജി വര്‍ഗീയ പ്രചാരണം നടത്തിയെന്ന എതിര്‍ സ്ഥാനാര്‍ഥി എം.വി. നികേഷ്‌കുമാറിന്റെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഇദ്ദേഹത്തെ അയോഗ്യനാക്കിയത്. 6 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും കോടതി വിലക്കിയിരുന്നു.
ഒരുവിധികൊണ്ടു തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനാവില്ലെന്നും നികേഷ്‌കുമാര്‍ വളരെ മോശമായി വളച്ചൊടിച്ച കേസാണിതെന്നും നോട്ടീസ് പുറത്തിറക്കിയത് കൃത്യമായ ഗൂഢാലോചനയിലാണെന്നുമായിരുന്നു ഷാജിയുടെ വാദം.