ന്യൂമാന്‍ കോളജ് അധ്യാപകന് ടി ജെ ജോസഫിനെതിരായ ആക്രമണം കേരളത്തിലെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. പ്രവാചകനെ അവഹേളിച്ചെന്നാരോപിച്ച് അധ്യാപകന്റെ കൈവെട്ടി മാറ്റിയ സംഭവത്തെ തീവ്രവാദത്തിന്റെ ഇരുണ്ട മുഖമായാണ് മലയാളി തിരിച്ചറിഞ്ഞത്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പോപ്പുലര്‍ ഫ്രണ്ടാണെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. കേരളത്തിന്റെ മതേതര പ്രതിരോധം ഭേദിച്ച് എന്‍ ഡി എഫും അതിന്റെ പില്ക്കാല രൂപമായ പോപ്പുലര്‍ ഫ്രണ്ടും വളര്ന്നതെങ്ങിനെയെന്ന് കേരളം അന്വേഷിച്ച് തുടങ്ങിയിരിക്കുന്നു.
മത തീവ്രവാദം കേരളം വീണ്ടും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കയാണ്. നേരത്തെ പലപ്പോഴും കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുഖ്യധാരയുമായി ബന്ധമില്ലാത്ത ചില തുരുത്തുകളില്‍ നിന്നായിരുന്നു അത്. അതു കൊണ്ട് തന്നെ അതിന് ഏതെങ്കിലും സമുദായത്തിന്റെ വികാരങ്ങളുമായി ബന്ധമില്ലായിരുന്നു. എന്നാല്‍ തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയ സംഭവം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഒരു സമുദായത്തിന്റെ വികാരവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ആക്രമണമുണ്ടായത്. അതില്‍ പ്രതി ചേര്‍ക്കപ്പെടുന്നത് പോപ്പുലര്‍ ഫ്രണ്ടെന്ന സംഘടയാണ്. കേരളത്തിലെ മുസ്ലിം തീവ്രവാദത്തിന്റെ നാള്‍വഴിയെക്കുറിച്ച്?.
എന്‍ ഡി എഫ് അടക്കമുളള തീവ്രവാദ സംഘടനകള്‍ കേരളത്തില്‍ വരുന്നതിന് മുമ്പുള്ള സാഹചര്യത്തെ പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യ സ്വതന്ത്രമായതിന് ശേഷം കേരളം പ്രകടമായ തീവ്രവാദത്തെ അംഗീകരിച്ചിട്ടില്ല. ജമാഅത്തെ ഇസ്ലാമിയെയും സിമിയേയും ഐ എസ് എസ്സിനെയും മലയാളി അംഗീകരിച്ചിരുന്നില്ല. കേരളത്തിന് പുറത്ത് ഒരു ബോംബു സ്ഫോടനമുണ്ടായാല്‍ അതേറ്റെടുക്കാന്‍ നൂറ് സംഘടനകള്‍ കാണും. ആര് എസ്സ് എസ്സ്, അല്‍ ഉമ്മ, അല്‍ ബാപ്പ തുടങ്ങിയവരെല്ലാം കാണും. എന്നാല്‍ കേരളത്തിലെ സാഹചര്യം മറിച്ചാണ് ഇവിടെ ബോംബു വച്ചവര്‍ പോലും ഞങ്ങളല്ല അത് ചെയ്തതെന്ന് പറയേണ്ടിവരും. അത് തീവ്രവാദിയുടെ ഗുണമല്ല മലയാളിയുടെ ഗുണമാണ്. ഇത് തിരിച്ചറിഞ്ഞിട്ടാണ് എണ്‍പതുകള്‍ മുതല്‍ തീവ്രവാദികള്‍ ശ്രമം നടത്തുന്നത്.
കേരളത്തില്‍ മുസ്ലിം തീവ്രവാദത്തിന് വേരൂന്നാന്‍ കഴിയാതെ പോകുന്നത് സമസ്ത, മുജാഹിദ്, തബ്ലീഗ്, ദക്ഷിണകേരള തുടങ്ങിയ മതസംഘടനകളും എം ഇ എസ്, എം എസ് എസ് തുടങ്ങിയ വിദ്യാഭ്യാസ ഏന്‍സികളുടെയും മുസ്ലിം ലീഗിന്റെയും വിശ്വാസ്യത കാരണമാണ്. അത് തകര്‍ക്കാനുളള ശ്രമമാണ് തുടക്കം മുതല്‍ തീവ്രവാദികള്‍ നടത്തിയത്. ബാബറി മസ്ജിദ് പ്രശ്നമുണ്ടാക്കിയ അരക്ഷിതാവസ്ഥ ഇത്തരം ഒരു ശ്രമത്തിനായി മാധ്യമം പത്രം ഉപയോഗപ്പെടുത്തി. കൂടാതെ ജെഡി ടി ഹസ്സനാജി പ്രശ്നം മുസ്ലീം സംഘടനകളുടെ ക്രഡിബിലിറ്റി തകര്‍ക്കാനായി ഉയര്‍ത്തികൊണ്ടുവന്നു. ലീഗും പാണക്കാട് തങ്ങളും നല്ലതാണെങ്കിലും കുഞ്ഞാലിക്കുട്ടിയുടെയും അഹമ്മദ് സാഹിബിന്റെയും കൈയ്യിലെ കളിപ്പാവകള്‍ മാത്രമാണവയെന്ന് മാധ്യമം പത്രം നിരന്തരം പറഞ്ഞു.
എം ഇ എസ്സും എംഎസ്സ്എസ്സും വ്യവസായികളുടെ കൈയ്യിലാണെന്നും ആരോപിക്കുകയുണ്ടായി. സമസ്തയും മുജാഹിദും തെരുവില്‍ വെറുതേ തര്‍ക്കിക്കുകയാണെന്നും ഇതുകൊണ്ട് മുസ്ലീം സമുദായത്തിന് ഒരു ഗുണവുമില്ലെന്നും മാധ്യമം ആരോപിച്ചു. ഇങ്ങനെ അരക്ഷിതമായ മുസ്ലീം മനസ്സിനെ വികസിപ്പിച്ചെടുത്തത് ജമാഅത്തെ ഇസ്ലാമി കാത്തുവച്ച സോളിഡാരിറ്റിയുടെ വിത്തിറക്കാനായിരുന്നു. ഈ മണ്ണില്‍ വളരെ ആസൂത്രിതമായി ജമാഅത്തെ ഇസ്ലാമിയുടെ തന്നെ ബുദ്ധികടമെടുത്ത് സിമിക്കാര്‍ വിത്തിറക്കിയതാണ് എന്‍ ഡി എഫ്.
തുടക്കത്തില്‍ എന്‍ ഡി എഫ് ആയിരുന്നില്ല. വയനാട്ടില്‍ വയനാട് മുസ്ലിം യംഗ് അസോസിയേഷന് -വൈമ, കോഴിക്കോട് കൈമ, തൃശ്ശൂരില്‍ തൈമ, പാലക്കാട് പൈമ, മലപ്പുറത്ത് മൈമ എന്നൊക്കെ പറഞ്ഞ സംഘടനകളായിരുന്നു. കേരളത്തിലെ ഗ്രാമങ്ങളില്‍ ചെറിയ ചെറിയ കള്‍ച്ചറല്‍ ഗ്രൂപ്പുകളായി രൂപീകരിക്കുമ്പോള്‍ തന്നെ ദക്ഷിണേന്ത്യയില്‍ മുഴുവന്‍ ഇത് വ്യാപിപ്പിച്ചു. 1992 ലോ 1993 ലോ ആണ് കോഴിക്കോട് മുതലക്കുളത്തുവച്ച് ഇത്തരം ജില്ലാ സംഘടനകള്‍ ചേര്‍ന്ന് എന്‍ ഡി എഫ് ഉണ്ടാക്കിയത് എന്നാണ് എന്റെ ഓര്‍മ്മ.
ഈ മണ്ണില്‍ വളരെ ആസൂത്രിതമായി ജമാഅത്തെ ഇസ്ലാമിയുടെ തന്നെ ബുദ്ധികടമെടുത്ത് സിമിക്കാര്‍ വിത്തിറക്കിയതാണ് എന്‍ ഡി എഫ്.
അതേ സമയത്ത് മംഗലാപുരത്ത് കര്‍ണ്ണാടകാ ഡിഗ്നിറ്റി ഫോറം എന്ന നിലയ്ക്ക് കെ ഡി എഫ് ഉണ്ടായി. തമിഴ്നാട്ടില്‍ മധുരെയില്‍ തമിഴ് മനിത നീതി പാസറേ അഥവാ എം എന്‍ പി ആയി രൂപീകരിച്ചു. ഈ തീവ്ര ഗ്രൂപ്പുകള്‍ ബാംഗളൂരില്‍ വച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയായി മാറി. ഇതോടൊപ്പം തന്നെ ഇതിന്റെ രാഷ്ട്രീയ രൂപം എന്ന നിലയില്‍ എസ് ഡി പി ഐ യും രൂപികരിച്ചു. ഇതിനിടയിലും പല ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു. വിധി പ്രഖ്യാപനത്തിനായി ദാറുല്‍ ഖദാ കോടതിയും ഉണ്ടായി. കോടതി വിധി നടപ്പിലാക്കുന്ന മറ്റൊരു ഗ്രൂപ്പുമുണ്ടായി. കുറേ കാലമായി ഇതൊക്കെയുണ്ടായിട്ട്. ഇപ്പോഴും ഇതൊന്നും പോലീസ് വ്യക്തമാക്കുന്നില്ല.
അതിന്റെ രണ്ടാമത്തെ ഘട്ടം രണ്ടര വര്‍ഷം മുന്‍പ് ജേക്കബ് പുന്നൂസ് പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞത് അന്‍പതിനായിരം കോടതിയുടെ നിയമവിരുദ്ധ പണം കേരളത്തില്‍ ഉണ്ടെന്നാണ്. അതേസമയത്തു തന്നെയാണ് തീവ്രവാദികള്‍ക്ക് ഹവാലാ ഇടപാടുവഴി പണമെത്തുന്നത് എന്ന വാര്‍ത്തയും വന്നത്. രണ്ടര വര്‍ഷം മുന്‍പുതന്നെ കേരളത്തിലെ സര്‍ക്കാറിന് സമാന്തരമായി അമ്പതിനായിരം കോടിയുടെ സാമ്പത്തിക ആസ്ഥി ഇവരുടെ കയ്യിലുണ്ടായിരുന്നുവെന്ന് തെളിഞ്ഞിരുന്നു.
കേരളത്തിലെ മുസ്ലീം സംഘടനകള്‍ക്ക് സാധാരണ ഗതിയില്‍ പണംവരുന്നത് ഗള്‍ഫില്‍ നിന്നാണ്. ഏറ്റവും വലിയ സംഘടനാ രൂപം ഗള്ഫിലുളളത് മുസ്ലിം ലീഗിനാണ്. എന്നാല്‍ അവര്‍ക്കൊക്കെ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം ഗള്‍ഫില്‍ നിന്ന് പിരിക്കുന്നത് എന്‍ ഡി എഫ് ആണെന്നു പറയുന്നത് സാമാന്യ ബുദ്ധിക്ക് ചേരുന്നതല്ല. പിന്നെ വരുന്ന പണം എവിടുന്നാണെന്ന് കണ്ടെത്തെണ്ടിയിരിക്കുന്നു. ഈ പണമാണ് തീവ്രവാദ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നത്.
എന്‍ ഡി എഫിന് സ്വന്തം നിലയില്‍ വളരാന്‍ കേരളത്തില്‍ വളക്കൂറുണ്ടായിരുന്നോ?. അല്ലെങ്കില്‍ ആരുടെയെങ്കിലും സഹായത്തോടെയാണോ അത് വളര്‍ന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെയോ, മറ്റ് സംഘടനകളുടെയോ അല്ലെങ്കില്‍ മുഖം മൂടിയുടെയോ സഹായം?.
കേരളത്തിലെ ഒരു രാഷ്ടീയ പാര്‍ട്ടിയും സംഘടനാപരമായി തീവ്രവാദികളുമായി യോജിക്കില്ല. എന്നാല്‍ മറ്റ് സംഘടനയിലെ വ്യക്തികളുമായി എന്‍ ഡി എഫ് ബന്ധമുണ്ടാക്കുന്നുണ്ട്. രാഷ്ട്രീയപാര്‍ട്ടികളിലെ നേതാക്കളിലെ സാമ്പത്തിക താല്പ്പര്യമുളളവരെ അങ്ങനെ സ്വാധീനിക്കും. അതല്ലാതെ വോട്ടുവേണ്ടവരെ ആ നിലയ്ക്ക് സ്വാധീനിക്കും. അതല്ലാതെ പബ്ലിസിറ്റി ആവശ്യമുള്ളവരെയും കായിക ശേഷി ആവശ്യമുളളവരെയും ആനിലക്കും സഹായിക്കും.
എങ്ങനെയാണോ ഒരാളെ പര്‍ച്ചേസ് ചെയ്യേണ്ടത് ആ നിലയ്ക്ക് അവരെ പര്‍ച്ചേസ് ചെയ്യും. ഇരുപത് കൊല്ലം കൊണ്ട് ആ നിലയ്ക്ക് അവര്‍ പര്‍ച്ചേസ് നടത്തിക്കഴിഞ്ഞു. ഉദ്യോഗസ്ഥന്‍മാരിലെ ഒരു വിഭാഗത്തെയും അവര്‍ പര്‍ച്ചേസ് ചെയ്തു കഴിഞ്ഞു. ഏറ്റവും വലീയ ഹാര്‍ഡ് പാര്‍ട്ട് എന്നു പറയുന്ന ഇവിടുത്തെ മീഡിയയിലും അവര്‍ നുഴഞ്ഞു കയറിക്കഴിഞ്ഞു. പ്രസ്ക്ലബിന് അകത്താണ് ഇവരുളളത്. തേജസുകാര് പ്രസ് അക്രഡിറ്റേഷന് വാങ്ങുന്നുണ്ട്. എല്ലാ മേഖലയിലും വ്യാപിച്ചുനില്ക്കുന്ന ഒരു ഭീകര രൂപമായി ഇത് മാറിയിട്ടുണ്ട്.
ആര് എസ് എസിനെതിരെ ഉണ്ടായ ഈ സമീപനം എന്തുകൊണ്ട് കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും ന്യൂനപക്ഷസമുദായത്തിലെ തീവൃവാദികള്ക്കെതിരെ ഉണ്ടാകുന്നില്ല.
സാധാരണയില്നി്ന്ന് വ്യത്യസ്തമായി പിരമിഡ് ശൈലിയില്‍ താഴെയില്‍ നിന്ന് മുകളിലേക്കാണ് സംഘടനയെ ഉണ്ടാക്കികൊണ്ടുവന്നത്. അതൊരു പരീക്ഷണമാണ്. അതാണ് ഇപ്പോള്‍ സര്‍ക്കാറിനെ അലട്ടുന്നത്. വേരുകള്‍ എത്ര ആഴത്തിലിറങ്ങിയിട്ടുണ്ടെന്ന് കണ്ടെത്താനാവുന്നില്ല. തീവ്രവാദികള്‍ കേരളത്തില്‍ എല്ലാ പ്രതിസന്ധികളെയും മറികടക്കാന്‍ പഠിച്ചുകൊണ്ടാണ് വന്നിരിക്കുന്നത്. സര്‍ക്കാറിന്റെ കൈയ്യിലുളള ആയുധങ്ങല്‍ അത്ര പുതിയതല്ലാതായിപ്പോയാല് ഇവരെ നേരിടാന്‍ കഴിയില്ല. ഇപ്പോള്‍ നിരോധനം എന്ന വാക്കാണ് കേള്‍ക്കുത്. എന്നാല്‍ ഞാന്‍ വ്യക്തിപരമായി നിരോധനത്തിനോട് യോജിക്കുന്നില്ല. ആശയ സമരത്തിന് മാത്രമേ പ്രസക്തിയുലള്ളൂ.
ജമാ അത്തെ ഇസ്ലാമിയെ നിരോധിച്ചപ്പോള്‍ പ്രബോധനവും നിരോധിച്ചു. അതിന് പകരമായി അവര്‍ ബോധനം എന്ന പേരില്‍ പ്രസിദ്ധീകരണം ഇറക്കി. നിരോധനത്തിന് ശേഷം അവര്‍ക്ക് രണ്ട് പ്രസിദ്ധീകരണം ഉണ്ടായി. അതുകൊണ്ട് നിരോധനമല്ല പരിഹാരം. ഇതിന് രണ്ട് പരിഹാരങ്ങളാണുളളത്. മുസ്ലിം മനസ്സ് അരക്ഷിതമായിപോകുന്നതിലെ കാര്യം പഠിക്കേണ്ടതുണ്ട്. ബാബരിയും ഗുജറാത്തും പോലുളള പ്രശ്നങ്ങളാണ് മുസ്ലിം മനസ്സ് അരക്ഷിതമാക്കിയത്. ഈ അരക്ഷിതമനസ്സ് ചൂഷണം ചെയ്യാന്‍ ഒരു വിഭാഗം വരുമെന്ന് ഭരണാധികാരികള്‍ മനസ്സിലാക്കേണ്ടതായിരുന്നു. അതിനെ പരിഹരിക്കേണ്ടതിന്റെ ഒരു ശ്രമം ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്.
രണ്ടാമത്തെ കാര്യം 1925ല്‍ പൂനെയില്‍ ആര് എസ് എസ് ഉണ്ടായ ആ സമയത്തുതന്നെ കേരളത്തിലും സംഘടനയുടെ ശാഖയുണ്ടായിട്ടുണ്ട്. പക്ഷേ കേരളീയ പൊതുസമൂഹം ആര് എസ് എസ്സിനെ തള്ളിക്കളഞ്ഞു. അവര്‍ക്ക് ഒരു എം എല്‍ എ പോലും കേരള നിയമസഭയില്‍ ഉണ്ടായില്ല. കേരളത്തിലെ ആര് എസ് എസ്സ് ക്ലച്ചുപിടിച്ചില്ലെന്നും സംഘടന പിരിച്ചുവിടേണ്ടിവരുമെന്നും കേരളീയര്‍ക്ക് ബുദ്ധിയില്ലെന്ന് പറയേണ്ടിവരുമെന്നും 1989 ല്‍ ആര് എസ് എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ വിലപിക്കുണ്ട്.
ആര് എസ് എസിനെതിരെ ഉണ്ടായ ഈ സമീപനം എന്തുകൊണ്ട് കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും ന്യൂനപക്ഷസമുദായത്തിലെ തീവൃവാദികള്ക്കെതിരെ ഉണ്ടാകുന്നില്ല. രാഷ്ടീയ പാര്‍ട്ടികളിലെ കള്ളനാണയങ്ങളെയും ഉദ്യോഗസ്ഥരിലെ ടോമിന് തച്ചങ്കരിയെപോലുളളവരെയും നമ്മള് കാണുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളിലെ ഇത്തരം കളളനാണയങ്ങളെക്കുറിച്ചുളള സംവാദത്തിന് ഇപ്പോള്‍ ഞാന്‍ തയ്യാറാവുന്നില്ല. ഇപ്പോഴുണ്ടായ ഈ തിരിച്ചറിവിനെ ഗുണപരമായി കൊണ്ടുവരിക എന്നുമാത്രമാണ് ഞാന്‍ കരുതുന്നത്.
തീവ്രവാദത്തെ അവസാനിപ്പിക്കാന്‍ സംസ്ഥാനത്തിന് മാത്രം കഴിയില്ല. അതില്‍ പ്രധാനപ്പെട്ട കാര്യം കേരളത്തിലേക്ക് തീവ്രവാദത്തിനായി വരുന്ന സമ്പത്ത് തടയുകയെന്നതാണ്. അതിന് കേന്ദ്ര സഹായം കൂടിയേ തീരൂ. എന്നാല്‍ കേരളവും അന്വേഷിക്കട്ടെ.
തീവ്രവാദത്തിന്റെ ശക്തി സ്രോതസ് എവിടെ നിന്നായിരിക്കും. അവരെ ഉത്തേജിപ്പിക്കുന്നതെന്താണ്?.
വിദേശ രാജ്യത്ത് നിന്നാണ് തീവ്രവാദികള്‍ക്ക് കാര്യമായി പണം വരുന്നത്. ഐ എസ് ഐയില്‍ നിന്ന് വരെ ഇവര്‍ക്ക് പണം ലഭിക്കുന്നുണ്ട്. ലോകത്ത് തീവ്രവാദികള്‍ക്ക് പണം വരുന്നത് മൂന്ന് സ്രോതസുകളില്‍ നിന്നാണ്. മയക്കുമരുന്ന് കടത്തിന്റെ ഏറ്റവും താഴെയുള്ള പടിയാണ് ഹവാല. നമ്മുടെ എല്ലാ ഇല്ലീഗല്‍ ഏര്‍പ്പാടിന്റെയും പണം വരുന്നത് ഹവാല വഴിയാണ്. ലോകത്ത് ഏറ്റവും കൂടുകല്‍ തീവ്രവാദം കയറ്റി അയക്കുന്നത് അഫ്ഗാനാണ്. ഏറ്റവും കൂടുതല്‍ ആഷിഷ് ഉല്പാദിപ്പിക്കുതും അഫ്ഗാനിലാണ്.
കള്ളനോട്ടുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് തീവ്രവാദികളാണെന്ന് ചിദംബരം പറഞ്ഞിട്ടുണ്ട്. ഖത്തറില്‍ ചേര്‍ന്ന വേള്‍ഡ് ഇസ് ലാമിക് കോഫ്റന്സില് സൗദി പറഞ്ഞത് നമ്മളുടെ പണം നമുക്ക് തന്നെ വിപത്തായി വരുന്നുവെന്നാണ്. ഇസ്ലാമിക് ബാങ്കുകള്‍ ലോകത്ത് കൂടുതലായും സ്ഥാപിക്കേണ്ടതുണ്ട്. മുസ്ലിംകള് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ബാങ്കുകളില്‍ പണം നിക്ഷേപിക്കും. എന്നാല്‍ പലിശ ഹറാമായതിനാല്‍ ആ പണം വാങ്ങിക്കില്ല.
ഇസ്ലാമിന്റെ പേരിലായാലും ഹിന്ദുയിസത്തിന്റെ പേരിലായാലും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്നത് കഞ്ചാവിന്റെ പണമാണ്, കള്ളനോട്ടിന്റെ പണമാണ്
ആ പണം എങ്ങോട്ട് പോകുന്നുവെന്ന് കൃത്യമായി അറിയില്ല. തീവ്രവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പറയുന്നത് ഈ പണം എത്തിപ്പെടുന്നത് തീവ്രവാദികള്ക്കാണെന്നാണ്. അമേരിക്ക വഴിയാണ് ഈ പണം തീവ്രവാദികള്‍ക്ക് എത്തുന്നത്. അമേരിക്ക ഉല്പാദിപ്പിക്കുന്നത് പോലെ ലോകത്ത് തീവ്രവാദം ആരാണ് ഉല്പാദിപ്പിക്കുന്നത്.
സാമ്രാജ്യത്വ താല്പര്യങ്ങള് നടപ്പിലാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഒന്നാം ലോക മഹായുദ്ധവും രണ്ടാം ലോക മഹായുദ്ധവും കഴിഞ്ഞു. മൂന്നാം ലോക മഹായുദ്ധം ഇനി നടക്കില്ല. ഒരു രാജ്യം മറ്റൊരു രാജ്യത്തെ ഫിസിക്കലായി ആക്രമിക്കുക ഇനി സാധ്യമല്ല. ഇറാഖ് യുദ്ധത്തോടുകൂടി അമേരിക്ക പഠിച്ചിട്ടുണ്ട്. ഇനി കേള്‍ക്കാന്‍ പോകുന്നത് ബോംബെ മോഡല്‍ ആക്രമണമാണ്. ഏതൊരു രാജ്യത്തും അസ്വാസ്ഥ്യങ്ങളുണ്ടാക്കി വെക്കാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ഇനി കേള്‍ക്കുക. അതിരുകള്‍ മാന്താനും അതിരുകള്‍ കാക്കാനായി അപ്പുറവും ഇപ്പുറവും ആളുകളെ നിര്‍ത്തിയും നടത്തുന്ന കൂട്ടക്കൊലകള്‍ ഇനി നടക്കില്ല. ഇസ്ലാമിന്റെ പേരിലായാലും ഹിന്ദുയിസത്തിന്റെ പേരിലായാലും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്നത് കഞ്ചാവിന്റെ പണമാണ്, പലിശയുടെ പണമാണ്. കള്ളനോട്ടിന്റെ പണമാണ്.
സംഘടനക്ക് വേണ്ടി ആത്മാര്‍ഥമായി പണിയെടുക്കുന്നയാളുകള് അവസാനിച്ചുവെന്ന് 89ല്‍ ഓര്‍ഗനൈസര്‍ പറയുന്നുണ്ട്. ഇനി ആളുകളെ പര്‍ച്ചേസ് ചെയ്യുകയാണ്. അഥവാ കൂലി നല്കി ഓരോ മാസത്തെയും ശമ്പളം നല്കി ആളുകളെ വാങ്ങുകയാണ്. അവര്‍ക്ക് ബൈക്ക് വാങ്ങി നല്കി സൗകര്യങ്ങള്‍ ചെയ്തുകൊടുത്താണ് ആളെക്കൂട്ടുന്നത്. പോപ്പുലര്ഫ്രണ്ടായാലും ആര് എസ് എസ് പ്രവര്‍ത്തകരായാലും അവര്‍ക്ക് കാര്യമായി പണിയൊന്നുമുണ്ടാകില്ല, രാത്രിയില്‍ സ്റ്റഡി ക്ലാസ് നടത്തലും മസില് പെരുപ്പിച്ച് നടക്കലുമാണ് പണി. അവര്‍ക്ക് എല്ലാ സൗകര്യങ്ങളുമുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന്റെ മുകള്‍ തട്ടില്‍ കോയ മുതല്‍ താഴെ വരെയുള്ള പ്രവര്‍ത്തകരെ പരിശോധിക്കേണ്ടതുണ്ട്. ആത്മാര്‍ഥമായാണ് വരുന്നതെങ്കില്‍ അവരെ റിലീജിയസ് പാര്‍ട്ടില്‍ കാണണം. മതം പ്രസരിപ്പിക്കുന്ന നന്മയിലാണ് ഇവരെ കാണേണ്ടത്. പണം കൊടുത്തിട്ടാണ് ചെറുപ്പക്കാരെ ഇവര്‍ പിടിച്ചത്. അല്ലാതെ ആത്മഹത്യാ പ്രവണതയുള്ള മനോരോഗികളായി ഈ ചെറുപ്പക്കാര്‍ മാറിയതല്ല.
ബാബരി മസ്ജിദിന്റെ തകര്‍ച്ച മതേതര ഇന്ത്യക്കേല്‍പിച്ച മുറിവ് വലിയൊരു ആഘാതമായിരുന്നു. 1992ന് ശേഷമാണ് മുസ്ലിം വിഭാഗത്തില്‍ തീവ്രവാദം ശക്തമായി വേരോട്ടമുണ്ടാക്കിയത്. യഥാര്‍ഥത്തില്‍ അന്ന് കോണ്‍ഗ്രസിനെ പിന്തുണച്ച് അധികാരത്തില്‍ കടിച്ച് തൂങ്ങുന്നതിന് പകരം കുറച്ച് കൂടി ശക്തമായ നിലപാട് ലീഗ് കൈക്കൊണ്ടിരുന്നതെങ്കില്‍ തീവ്രവദ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച തടയാമായിരുന്നില്ലെ..?
ഒരു വമ്പിച്ച പ്രതിസന്ധിയായിരുന്നു അത്. മുസ്ലിം ലീഗ് ഭരണത്തിലായിപ്പോയത് മാത്രമാണ് ആ സമയത്തെ പ്രശ്നം. എങ്ങിനെ പറഞ്ഞാലും ഭരണം നിലനിര്‍ത്താനുള്ള ഒരു വാദമായി അതിനെ പറയും. അന്ന് സമസ്തയുടെ യോഗം ചേര്‍ന്ന് മുസ്ലിം ലീഗ് ഭരണം വിടരുതെന്നും അത് വലിയ അരക്ഷിതാവസ്ഥയുണ്ടാക്കുമെന്നും പറഞ്ഞു. മുജാഹിദ് സംഘടനകളും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയും അങ്ങിനെ തന്നെ ആവശ്യപ്പെട്ടു.
തീവ്രവാദ ഗ്രൂപ്പുകള്‍ കടന്നുവന്നതില്‍ മുസ്ലിം ലീഗിന് പങ്കില്ലെന്ന് പറയുന്ന ആളൊന്നുമല്ല ഞാന്‍
ഇതൊക്കെ ഇതിനകത്തെ ഇപ്പോള്‍ പറയാതിരിക്കാന്‍ പറ്റാത്ത ചില യാഥാര്‍ഥ്യങ്ങളാണ്. അങ്ങിനെ ഒരു ഒഴുക്കായിരുന്നു. അബ്ദുന്നാസര്‍ മഅദനിക്ക് എത്ര പിന്‍ബലമുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം ഇബ്രാഹിം സുലൈമാന്‍ സേഠുവിന് എത്ര വോട്ടുണ്ടെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ അന്നും ഇന്നും മുസ്ലിം ചെറുപ്പക്കാരുടെ മനസ് സേഠുവിന്റെ കൂടെയായിരുന്നു. മഅദനിയുടെ പ്രസംഗത്തിന്റെ കൂടെയായിരുന്നു. മുസ്ലിം ലീഗിന് പത്തറുപത് വര്‍ഷത്തെ ചരിത്രമുള്ളത് കൊണ്ട് ചെറുപ്പക്കാരൊന്നും പാര്‍ട്ടി വിട്ട് പോയില്ലെന്നേയുള്ളൂ.
അക്കാലത്ത് മുസ്ലിം യൂത്ത് ലീഗിന്റെ ഒരു യോഗത്തിനും ആളുകള്‍ വരില്ലായിരുന്നു. ആ സമയത്ത് ഞങ്ങളോട് ശക്തമായി വിയോജിച്ചിരുവരെല്ലാം ഇന്നും ലീഗിന്റെ പ്രവര്‍ത്തകരാണ്. എന്നാല്‍ അവരൊക്കെ സേഠു സാഹിബിനെ സ്നേഹിക്കുന്നുണ്ട്. അന്നും ഇന്നും ലീഗുകാര്‍ സേഠുസാഹിബിനെ സ്നേഹിക്കുന്നുണ്ട്. ലീഗിനെ നശിപ്പിക്കാന്‍ വന്ന ഒരാളെ ലീഗുകാര്‍ ഒരിക്കലും സ്നേഹിച്ചിരുന്നില്ല. അഖിലേന്ത്യാ ലീഗിന്റെ ചരിത്രമൊക്കെ നമുക്ക് അറിയാമല്ലോ. എന്നാല്‍ നാഷണല്‍ ലീഗിന്റെ കാര്യം അങ്ങിനെയല്ല. അന്ന് മുസ്ലിം ലീഗ് ബലം പിടിച്ച് നില്‍ക്കുകയായിരുന്നു. ഒന്നു ചാഞ്ഞ് കൊടുക്കുകയോ നേരെ നില്‍ക്കുകയോ ചെയ്തിരുന്നുവെങ്കില്‍ തിരിച്ചു വരാന്‍ കഴിയുമായിരുന്നില്ല. കാസര്‍കോഡ് നിന്ന് മഅദനിയുടെ യാത്ര തുടങ്ങി തിരുവനന്തപുരത്തെത്തുന്നത് വരെ ലീഗ് നേതൃത്വം ശ്വാസം പിടിച്ച് നില്‍ക്കുകയായിരുന്നു.
എ കെ ആന്റണി തിരൂരങ്ങാടിയില്‍ മത്സരിക്കുമ്പോള്‍ പി ഡി പി രൂപീകരിച്ച് നാലര മാസമായിട്ടേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ പി ഡി പിക്ക് അന്ന് 14,000 വോട്ട് കിട്ടി. ഞെട്ടിപ്പോയ സമയമായിരുന്നു അത്. 20 കൊല്ലത്തെ പാരമ്പര്യമുള്ള എസ് ഡി പി ഐക്ക് ലഭിക്കുന്നത് മൂവായിരത്തിച്ചില്ലറ വോട്ടാണ്. പി ഡി പി ഈ നേട്ടമുണ്ടാക്കുത് മുസ്ലിം ലീഗിന്റെ ഉരുക്കു കോട്ടയില്‍ ആന്റണിക്കെതിരാണെന്ന് ഓര്‍ക്കണം. തീവ്രവാദ ഗ്രൂപ്പുകള്‍ കടന്നുവന്നതില്‍ മുസ്ലിം ലീഗിന് പങ്കില്ലെന്ന് പറയുന്ന ആളൊന്നുമല്ല ഞാന്‍. ലീഗ് മനുഷ്യന്മാര് നയിക്കുന്ന സംഘടനയാണ്. സ്വാഭാവികമായ വീഴ്ചകള്‍ ലീഗിനും സംഭവിച്ചിരിക്കാം.
ഒരു കാലത്ത് മുസ്ലിം ലീഗിലുണ്ടായ അപചയങ്ങള്‍. ചില നേതാക്കള്‍ക്കെതിരെ ധാര്‍മികതയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആരോപണങ്ങള്‍. ലീഗ് സമ്പന്ന വര്‍ഗ താല്പര്യങ്ങള് മാത്രം സംരക്ഷിക്കുന്നുവെന്ന തരത്തിലുള്ള ആരോപണം. ഇതെല്ലാം തീവ്രവാദ സംഘടനകള്‍ക്ക് വളമായിട്ടല്ലേ …?
തീര്‍ച്ചയായും. മുസ്ലിം ലീഗിന് അങ്ങിനെ ചില നിര്ഭാഗ്യങ്ങളുണ്ടായിരുന്നു. ബാബരി മസ്ജിദിന് അനുബന്ധമായി സംഭവിച്ച കുറെ ദുരന്തങ്ങളില്പ്പെട്ടവയായിരുന്നു അത്. സമ്പന്നന്മാരുടെ പാര്‍ട്ടിയാണ് ലീഗെന്ന് തോന്നാവുന്ന തരത്തില്‍ ചില കാര്യങ്ങളുണ്ടായി. വഹാബ് സാഹിബിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിത്വം അത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. വഹാബ്ക്കയുടെ മുസ്ലിം ലീഗിനോടുള്ള കമ്മിറ്റ്മെന്റോ അദ്ദേഹത്തിന്റെ ബാപ്പയുടെ പാരമ്പര്യമോ ബോധ്യപ്പെടുത്തുതിന് പകരം അദ്ദേഹത്തിന്റെ സമ്പന്നത ലീഗുകാര്‍ക്ക് മുമ്പില്‍ വന്നുപെട്ടു.
അദ്ദേഹത്തിന്റെ പിതാവ് മരിച്ചപ്പോള്‍ ചന്ദ്രികയുടെ എഡിറ്റോറിയല്‍ പേജില്‍ സി എച്ച് എഴുതിയിട്ടുണ്ട്. വഹാബിന്റെ അനുജന് മുനീര്‍ മമ്പാട് എം എസ് എഫിന്റെ സജീവ സ്ഥാനാര്‍ഥിയായിരുന്നു. വഹാബ്ക്ക തന്നെ മമ്പാട് കോളജില്‍ എം എസ് എഫിന്റെ സ്ഥാനാര്‍ഥിയായിരുന്നു. വഹാബ്ക്ക എന്ന ലീഗ്കാരനെ അവതരിപ്പിക്കുന്നതിന് പകരം വഹാബ്ക്ക എന്ന സമ്പന്നനാണ് അവതരിപ്പിക്കപ്പെട്ടത്. അത് ലീഗിന്റെ നടത്തിപ്പിന് സംഭവിച്ച പാളിച്ചയായിരുന്നു. അങ്ങിനെ ഒരു പാട് ഇഷ്യൂകള്‍ അന്ന് മുസ്ലിം ലീഗിനുണ്ടായിട്ടുണ്ട്.
പിന്നെ ധാര്‍മികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. എല്ലാ ഇഷ്യൂസുകളും വിശദീകരിക്കുന്നതിന് പ്രയാസമുണ്ട്. മുസ്ലിം ലീഗ് അവമതിക്കപ്പെടുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ നടന്നു. അത് പാര്‍ട്ടിക്ക് വമ്പിച്ച തിരിച്ചടിയായി. ഒരു അഞ്ചു പത്തടി പിറകിലോട്ട് നടക്കേണ്ടി വന്നു. ഇതൊക്കെ തീവ്രവാദത്തിന്റെ വളര്‍ച്ചയില്‍ ഘടകങ്ങളായിട്ടുണ്ട്.
മറ്റൊരു കാര്യം ലീഗുയര്‍ത്തിയ വികസന സങ്കല്പമാണ്. ആ വികസന രീതി ഒരു ഘട്ടത്തില്‍ മുസ്ലിം മനസ് തള്ളിക്കളയുന്നുണ്ടല്ലോ. കുഞ്ഞാലിക്കുട്ടിക്കു പോലും പരിസ്ഥിതിയെ പരിഗണിച്ചേ ഇനി വികസനമുണ്ടാകൂവെന്ന് പറയേണ്ടി വരുന്നു. ഇത്തരം സംഭവങ്ങളും സോളിഡാരിറ്റിയും എസ് ഡി പി ഐയും ഉപയോഗപ്പെടുത്തുന്നുണ്ടല്ലോ..
ഇത് ആളുകളുടെ തിരിച്ചറിവിന്റെ ഒരു കാലമാണ്. കാലത്തെ അപ്ഡേറ്റ് ചെയ്ത് പോകുന്നതില്‍ സംഭവിച്ച് പോയൊരു പാളിച്ചയാണത്. കോപ്പന്‍ഹേഗന്‍ മീറ്റിങ് ലോകത്ത് ആദ്യമാണല്ലോ. പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ച് വലിയ ഗൗരവത്തോടെ ആലോചിക്കുന്ന കാലമാണിത്. കാലത്തെ തിരിച്ചറിയുതില്‍ ചെറിയൊരു കാലതാമസം പാര്‍ട്ടിക്കുണ്ടായിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ യൂത്ത് ലീഗ് അടക്കം ശക്തമായി രംഗത്ത് വിരിക്കയാണ്. കണ്ണൂര്‍ കണ്ടല്‍ സമരത്തില്‍ ഞങ്ങള്‍ ശക്തമായി ഇടപെട്ടിട്ടുണ്ട്.
പരിസ്ഥിതി ദളിത് മനുഷ്യാവകാശ പ്രശ്നങ്ങളില്‍ മുസ്ലിം ലീഗ് അപ്ഡേറ്റ് ചെയ്ത് പോയിട്ടില്ലെന്നത് ശരിയാണ്
മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കും ആദ്യമായി ഈ വിഷയത്തില്‍ പരാതി നല്‍കുന്നത് യൂത്ത് ലീഗാണ്. സുധാകരന് എം പിയെ ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചതും യൂത്ത്ലീഗാണ്. ചെങ്ങറയിലെ ഞങ്ങളുടെ ഇടപെടല്‍, തൃശൂരിലെ സമരങ്ങളിലെ ഇടപെടല്‍, കിനാലൂരിലെ സമരത്തില്‍ സാന്നിധ്യമുറപ്പിനായിരുന്നില്ല ഞങ്ങള്‍ ഇടപെട്ടത്. അവിടെ 300ലധികം കുടുംബങ്ങള്‍ മുസ്ലിം ലീഗുകാരാണ്. ഈ വിഷയങ്ങളില്‍ സാന്നിധ്യമറിയിക്കുതിനപ്പുറത്ത് ആത്മാര്‍ഥമായിരുന്നു ഞങ്ങളുടെ ഇടപെടല്‍.
പ്രകൃതി എന്ന് പറയുന്നത് മനുഷ്യന് പൂജിക്കാനുള്ളതല്ല. പ്രകൃതിയും മനുഷ്യനും പരസ്പര പൂരകങ്ങളാണ്. ഗിവ് ഏന്റ് ടേക് ആണ്. പ്രകൃതിയെ ചൂഷണം ചെയ്യാനും പാടില്ല, പൂജിക്കാനും പാടില്ല. വികസനങ്ങള്‍ക്ക് മുഴുവന്‍ തടയിട്ടു പരിസ്ഥിതി വാദങ്ങള്‍ ഉന്നയിക്കരുത്. എക്സ്പ്രസ് ഹൈവേയെക്കുറിച്ച് മുനീര്‍ സാഹിബ് പറയുമ്പോള്‍ തിരുവനന്തപുരം കാസര്‍കോഡ് വരെ 3000 കുടുംബങ്ങളും കെട്ടിടങ്ങളും കുടിയൊഴിപ്പിച്ചാല്‍ മതിയായിരുന്നു. ഇന്ന് ആറ് കിലോമീറ്ററാവുമ്പോഴേക്കും 4000ത്തിലധികം കുടുംബങ്ങളെ മലപ്പുറം ജില്ലയില്‍ കുടിയൊഴിപ്പിക്കേണ്ടി വരുന്നു. ഇത് ശുദ്ധ പരിസ്ഥിതി വാദത്തിന്റെ പ്രശ്നാണ്.
നിങ്ങള്‍ പറഞ്ഞത് പോലെ പരിസ്ഥിതി വാദവും ദളിത് പ്രശ്നവും മനുഷ്യാവകാശ പ്രശ്നവും സമീപകാലത്ത് വമ്പിച്ച ചര്‍ച്ചയായി വന്നിട്ടുണ്ട്. അതില്‍ മുസ്ലിം ലീഗ് അപ്ഡേറ്റ് ചെയ്ത് പോയിട്ടില്ലെത് ശരിയാണ്. പക്ഷെ അത് ഇപ്പോള്‍ അങ്ങിനെയാണെന്ന് പറയാനാകില്ല. ഈ സമരത്തിനൊക്കെ മുന്നില്‍ സജീവമായി ഞങ്ങളുണ്ട്.
സി പി ഐ എമ്മിനകത്ത് നിന്ന് ഉയര്‍ന്ന ഇരവാദവും തീവ്രവാദത്തെ സഹായിച്ചിട്ടുണ്ടോ ?
പാര്‍ട്ടി എന്ന നിലക്കല്ല, സി പി ഐ എമ്മിനകത്ത് നിന്ന് ഇത്തരം പിന്തുണയുണ്ടായത്. സി പി ഐ എം പാര്‍ട്ടി എന്ന നിലക്ക് ഇതിനെ പിന്തുണച്ചിരുന്നില്ലെതിന് തെളിവ് അച്യുതാനന്ദന്റെ സമീപനമാണ്. വി എസ് എല്ലാത്തിലും വത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്. ജമാഅത്തെ ഇസ്ലാമിയുമായുള്ള സമീപനത്തില്‍, ഇരവാദത്തില്‍, പി ഡി പി ബന്ധത്തില്‍, കോടിയേരിയുടെ എന്‍ ഡി എഫ് ബന്ധത്തില്‍ എല്ലാം കൃത്യമായ നിലപാട് അച്യുതാനന്ദന് സ്വീകരിച്ചിട്ടുണ്ട്.
പിണറായി വിജയന് നേതൃത്വം നല്കുന്ന കമേഴ്സ്യല്‍ കമ്യൂണിസമാണിത്
പിണറായി വിജയന് നേതൃത്വം നല്കുന്ന കമേഴ്സ്യല്‍ കമ്യൂണിസമാണിത്. ജയിച്ച് കയറാന്‍ എന്തുമാവാം എന്നതാണത്. അതിന്റെ പ്രതിഫലമാണത്. അന്യായമായ ചര്‍ച്ചകള്‍ ഈ വിഷത്തില്‍ ഉയര്‍ന്നുവരരുതെന്ന് വ്യക്തിപരമായി ആഗ്രഹിക്കുയാളാണ് ഞാന്‍. ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന എന്‍ ഡി എഫ് വിരുദ്ധ സമീപനം തളര്‍ന്നു പോകരുതെന്നും ഞാന്‍ ആഗ്രഹിക്കുന്നു.
തുടക്കത്തില്‍ എന്‍ ഡി എഫില്‍ മുസ്ലിം യൂത്ത് ലീഗുകാരായ ചിലര്‍ ഉണ്ടായിരുന്നു. പത്ത് കൊല്ലത്തെ പ്രവര്‍ത്തന ഫലമായി അത് ഞങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട്. ഇനി മുസ്ലിം ലീഗുകാരായ 10 പേര് പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞ് തരാനാവില്ല. ഇരവിപുരത്തെ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എഫുമായി അതിന്റെ എന്‍ഡില്‍ പോയാണ് തീരുമാനമെടുക്കുന്നത്. അത് വേര്‍പിരിയണമെന്ന് ആഗ്രഹമുള്ളത് കൊണ്ടായിരുന്നു.
ഒരു ചെറിയ കോംപ്രമൈസിന് അവസരം നല്കിയിരുന്നെങ്കില് സ്ഥിതിഗതികള്‍ കൈവിട്ട് പോവുമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധിയുടെ ഭാഗമായണ് എന്‍ ഡി എഫ് നിലനില്‍ക്കുന്നത്. കേരളത്തിലെ കുറച്ചാളുകളുടെ ബുദ്ധിയാണിതെന്ന് കരുതാന്‍ പ്രയാസമാണ്. കാരണം ഇപ്പോഴത്തെ പ്രതിരോധം മാത്രം കണ്ടാല്‍ മതി. പോലീസ് വരുമ്പോള്‍ അവരുടെ ബോഡി ലാംഗ്വേജ് പരിശോധിച്ചാല്‍ മാത്രമം മതി ഇക്കാര്യം മനസിലാകാന്‍.
കേരളത്തില്‍ വലിയ ഭീഷണിയായി ആര് എസ് എസ് വളരുമെന്ന് എല്ലാവരും ഭയപ്പെട്ടിരുന്നു. എന്നാല്‍ ആര് എസ് എസിനെ തള്ളിക്കളയാന്‍ കേരളത്തിന് കഴിഞ്ഞു. എന്ത് കൊണ്ട് എന്‍ ഡി എഫിനെതിരെ ഇത്തരമൊരു നീക്കമില്ലാതെ പോയി.
കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും ഇവിടത്തെ ബ്യൂറോക്രസിയും സത്യസന്ധത പാലിച്ചാല്‍ ഒരു മണിക്കൂര്‍ മതി ഇവരെ തകര്‍ക്കാന്‍. കാരണം മൈക്ക്രോ മൈനോറിട്ടിയാണ് ഈ സംഘം. അത്ര നിസാരമാണ് ആ അര്‍ഥത്തില്‍ അവരുടെ ആളുകള്‍. ഒരാളെ കൊല്ലാനും വെട്ടാനും എന്തിനാണ് ഒരു ഓര്ഗനൈസേഷന്. വാടകക്കൊലയാളികള്‍ അത് ചെയ്യുന്നുണ്ടല്ലോ. എത്ര പേരെ അവര്‍ കൊന്നിട്ടുണ്ട്.
ഇപ്പോഴുണ്ടായ അധ്യാപകന്റെ കൈവെട്ടല്‍ സംഭവം. ആര് എസ് എസിന്റെ പേര് പറഞ്ഞ് വളര്‍ന്ന എന്‍ ഡി എഫിന് ആര് എസ് എസ് ഇല്ലാതായതോടെ പുതിയ എതിരാളികളെ വേണമെന്ന അവസ്ഥ വന്നിട്ടുണ്ട്. പുതിയ ശത്രുക്കളെ അവര്‍ ഉണ്ടാക്കുന്നു. പുതിയ സംഭവ വികാസങ്ങളെ അങ്ങിനെ കാണാന്‍ കഴിയുമോ?
പ്രവാചകന് എന്നത് ലോകമുസ്ലിംകളുടെ സെന്റിമന്സുകളിലൊന്നാണ്. അത്തരം സെന്റിമെന്സിലാണ് ഈ വിവരദോഷിയായ അധ്യാപന് കൈവെച്ചിരിക്കുന്നത്. അതൊരാളുടെ വിവരക്കേട് മാത്രമാണ്. പ്രവാചകന് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് മാപ്പുകൊടുക്കുമായിരുന്നു. സല്മാന് റുഷ്ദി, തസ്ലീമ നസ്രീന് എന്നിവര്‍ ഇസ്ലാമിനെതിരെ പറഞ്ഞപ്പോള്‍ ആരും പ്രതിരോധം ഉണ്ടാക്കിയില്ല, പക്ഷെ കേരളത്തില്‍ പ്രതികരിക്കാന്‍ ആളുണ്ട്; ഈ രീതിയില്‍ മുസ്ലിം സെന്റിമന്സിനെ ഉപയോഗിക്കാനായിരുന്നു അവരുടെ ശ്രമം. എല്ലാ ബ്ലാക്ക് ജീനിയസും ഒരു ദിവസം പൊട്ടിപ്പോകും. അത് വേണമെങ്കില്‍ ദൈവത്തിന്റെ അറിയാത്ത ഒരു കരം എന്ന് വേണമെങ്കില്‍ പറയാം.
ഇസ്ലാമിന്റെ 1400 വര്‍ഷത്തെ ചരിത്രം വെല്ലുവിളിയില്ലാത്തതൊന്നുമല്ല. ലോകത്തെ ആത്മാര്‍ഥതയുള്ള മുസ്ലിംകളെല്ലാം ആ വെല്ലുവിളികളെ ആശയപരമായാണ് നേരിട്ടത്. കൃസ്ത്യനിറ്റി ഒരു സംഘടിത മതസമൂഹമാണ്. ഹിന്ദു സമൂഹമാണ് അസംഘടിതമായ മതം. മുസ്ലിം, കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് എന്ത് അന്തഛിദ്രങ്ങളുണ്ടെങ്കിലും മതം എന്ന നിലയില്‍ ഒരു കൂട്ടായ്മയുണ്ട്.
കൈവെട്ട് സംഭവത്തോടെയുണ്ടായ ഭീകരമായ അവസ്ഥക്ക് ആരാണ് ഉത്തരവാദി. ലോകത്തെ ഏറ്റവും വലിയ പ്രവാചക നിന്ദ നടത്തിയത് ആ കൈവെട്ടിയവനാണ്
ക്രിസത്യന്‍ സമുദായം വളരെ ബുദ്ധിപരമായി കാര്യങ്ങള്‍ ചെയ്യുന്നതില്‍ മിടുക്കുള്ള വിഭാഗമാണ്. അവര്‍ ആളെ കൈവെട്ടാനും പിടിക്കാനും പോകില്ല, കൈവെട്ടിയുണ്ടാക്കുന്നതിന്റെ പതിനായിരം ഇരട്ടി പിന്തുണ അവര്‍ മറ്റ് മാര്ഗങ്ങളിലൂടെയുണ്ടാകും. എ കെ ആന്റണിയുടെ വിവാദ പ്രസ്താവന പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. ക്രിസ്ത്യന്‍ സമുദായവുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് അന്നുണ്ടായത്. പുഷ്പഗിരി കോളജുമായി ബന്ധപ്പെട്ട വിവാദമായിരുന്നു അത്. ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയെ മനസില്‍ വെച്ച്കൊണ്ടായിരുന്നു അത് ഞാന്‍ പറഞ്ഞതെന്ന് ആന്റണി തന്നെ പലപ്പോഴും പറയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതില്‍ പ്രശ്നങ്ങള്‍ മുഴുവന്‍ ഉണ്ടാക്കിയത് മുസ്ലിം കമ്മ്യൂണിറ്റിയായിരുന്നു.
കേരളത്തില്‍ ഒരു കാലത്തും നടക്കാന്‍ ഒരു ശതമാനത്തോളം സാധ്യതയില്ലാത്ത കാര്യമാണ് മഫ്ത വിവാദത്തലും മറ്റും ഉണ്ടായത്. ഇത് ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ഒരുമിച്ചെടുക്കുന്ന തീരുമാനമാണെന്ന് ഞാന്‍ കരുതുന്നില്ല. എല്ലാ മതത്തിലും ചില ഞരമ്പ് രോഗികളുണ്ട്. അത്തരത്തില്‍ അതിനകത്തുള്ള ചില ഞരമ്പ രോഗികളുടെ മാത്രം പ്രശ്നമാണത്. മതത്തിന്റെ ചിഹ്നങ്ങള്‍, ഏറ്റവും മതപരമായി പൗരോഹിത്യ വേഷം കാര്‍ക്കഷ്യത്തോടെ ധരിക്കുന്ന മതമാണ് ക്രിസ്ത്യന്‍ കമ്യൂണിറ്റി.
മഫ്ത വിവാദം അത്തരത്തില്‍ ചില ഞരമ്പ് രോഗികളുണ്ടാക്കിയതാണ്. കേരളത്തില്‍ ആരും അതിനെ പിന്തുണക്കുമെന്ന് തോന്നുന്നില്ല. പത്രങ്ങളോ ക്രിസ്ത്യന്‍ രാഷ്ട്രീയക്കാരോ അതിനെ പിന്തുണക്കുന്നില്ല. അവരുടെ പിന്തുണകൂടി നേടിയെടുത്ത് ഈ തീവ്ര ചിന്തയെ എതിര്‍ക്കുന്നതിന് പകരം ഇത്തരം ചോരക്കളിയിലേക്ക് പോകുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്. കൈവെട്ട് സംഭവത്തോടെയുണ്ടായ ഭീകരമായ അവസ്ഥക്ക് ആരാണ് ഉത്തരവാദി. ലോകത്തെ ഏറ്റവും വലിയ പ്രവാചക നിന്ദ നടത്തിയത് ആ കൈവെട്ടിയവനാണ്. പ്രവാചകന് എന്ന് കേള്‍ക്കുമ്പോള്‍ ആളുകളുടെ മനസിലുണ്ടാവേണ്ടത് വളരെ തരളിതമായ ഒരു വികാരമാണ്.
സ്നേഹത്തിന്റെയും വിട്ടു വീഴ്ചയുടെയും സൗന്ദര്യവുമാണുണ്ടാകേണ്ടത്. ലോകത്തോടൊക്കെ ചിരിക്കുന്ന മനുഷ്യന്റെ രൂപമാണുണ്ടാവേണ്ടത്. ഇപ്പോള്‍ മുഹമ്മദ് എന്ന് പറയുമ്പോള്‍ ആളുകള്‍ക്ക് ഭീതിയാണ്. ചുണ്ടിലും നാവിലും ചോരപുരണ്ട് കൈയിയില്‍ വാളെടുത്ത് ഉറഞ്ഞുതുള്ളുന്ന ഭീകരന്റെ ചിത്രമാണോ ഇവര്‍ ആളുകള്‍ക്ക് മുന്നില്‍ എക്സ്പ്രസ് ചെയ്യാന്‍ ശ്രമിക്കേണ്ടത്. മതത്തിനെ ഇത്രമാത്രം അവഹേളിച്ച സംഭവം ലോകത്തിന് തന്നെ അപൂര്‍വ്വമായിരിക്കും.
പലപ്പോഴും മതത്തിന്റെ പ്രതിഛായ ഇത്തരക്കാര്‍ക്ക് ഒരു പ്രശ്നവുമല്ലാതാകുന്നുണ്ട്. മതത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്നതിന് പകരം മതത്തെ വൈകാരികമായ ഒരു ഭ്രാന്തായി അവതരിപ്പിക്കുന്ന അവസ്ഥ. മതം സ്നേഹത്തിന്റെതാണെന്ന് പറയുമ്പോള്‍ ഇവര്‍ക്ക് എങ്ങിനെ ഇങ്ങിനെ ചെയ്യാന്‍ കഴിയുന്നു?
അത് മതം ഇല്ലാത്തത് കൊണ്ടാണ്. കാരണം ഞാനെപ്പോഴും പറയാറുണ്ട്. വയനാട്ടില്‍ കര്‍ക്കിടകത്തിലും മകരത്തിലും സുബ്ഹി നിസ്കരിക്കാന്‍ പോകുന്ന മനുഷ്യന് മതമില്ലെ, അവന് ഒരാളെ കൊല്ലാന്‍ പോകുമോ, പ്രവാചകനെ അവഹേളിച്ചുവെന്ന് കേട്ടാല്‍ വാളെടുത്ത് പോകുമോ. അയാള്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയല്ലെ ചെയ്യുക. അങ്ങിനെയുള്ളവരല്ലേ യഥാര്‍ഥ മതമുള്ളവര്‍. മതം എന്നത് തൊലിയുടെ പുറത്തുണ്ടാവേണ്ടതല്ലല്ലോ. കള്ള് ഷാപ്പില് പോകുന്ന ഹാജിയാരുടെ മകനോട് മുസ്ലിയാര് ഉപദേശം നല്കിയ കഥയുണ്ട്. അപ്പോള്‍ അയാള്‍ മറുപടി പറയുന്നത് കള്ള്ഷാപ്പില് ഇസ്ലാമിനെക്കുറിച്ച് പറഞ്ഞപ്പോള്‍ നോക്കാന്‍ ഞാനല്ലേയുള്ളൂവെന്നാണ്. ഇത് മതമല്ല, മതത്തിന്റെ ഒരു അംശം പോലുമില്ല.
രണ്ട് ബാധ്യത കേരളത്തിലെ മുസ്ലിംകള്‍ക്കുണ്ട്. ഒന്ന് തീവ്രവാദത്തെ എതിര്‍ക്കുകയെന്ന വിശ്വാസപരമായ ബാധ്യതയും രാഷ്ട്രം എന്ന നിലക്ക് രാഷ്ട്രീയപരമായ ബാധ്യതയും
ഒരു മനുഷ്യന്റെ പ്രാഥമിക കടമയാണ് പ്രബോധനമെന്നത്. എങ്ങിനെയാണ് നമ്മള് പൊതു സമൂഹത്തോട് പ്രബോധനം നടത്തുക. പിന്നെ ചിലര്‍ പറയുന്നത് കൈവെട്ടിയിതിലൂടെ ഇസ്ലാമിക വിധി നടപ്പാക്കുകയാണ് ചെയ്തതെന്നാണ്. ഒരു കൃത്യമായ ഫ്രെയിമിനകത്താണ് മുസ്ലിം ജീവിക്കുന്നത്. ഇസ്ലാം പറയുകയാണെങ്കില്‍ എല്ലാം പറയണം. ഇസ്ലാം ലക്ഷക്കണക്കിന് പ്രവാചകന്മാരെ പരിചയപ്പെടുത്തുന്നുണ്ട്. അതില്‍ മൂന്ന് പേര് മാത്രമാണ് സായുധ ജിഹാദ് നടത്തിയത്. മൂന്ന് പേരും രാഷ്ട്ര തലവന്മാരായിരുന്നു. ഒരു ഗ്രൂപ്പിന് ഇസ് ലാമിക വിധി നടപ്പിലാക്കാന്‍ കഴിയില്ല. ലോകത്ത് അങ്ങിനെ നടന്നിട്ടില്ല.
ഇസ്ലാമിക രാഷ്ട്രം പ്രഖ്യാപിക്കുകയും ജസിയ പ്രഖ്യാപിക്കപ്പെട്ട മൈനോരിറ്റി വിഭാഗം ഉണ്ടാവുകയും ചെയ്താലേ ഇസ്ലാമിക വിധി നടപ്പിലാക്കാന്‍ പറ്റുകയുള്ളൂ. പിന്നെ എന്ത് അധികാരമാണുള്ളത്. ഖലീഫ എന്ന കാഴ്ചപ്പാട് നിലവില്‍ വരാത്തിടത്തോളം മുസ്ലിംകള്ക്ക് എങ്ങിനെയാണ് വിധി നടപ്പാക്കാന്‍ കഴിയുക. മക്കയില്‍ പ്രവാചകന് ഒരിക്കലും യുദ്ധം നടത്തിയിട്ടില്ല. മദീനയിലെ അവിശ്വാസികളോട് ഒരു കരാറുണ്ടാക്കി, രാഷ്ട്രമുണ്ടാക്കി, അവിടെ ഒരു ഭരണഘടനയുണ്ടാക്കി, ഒരു രാഷ്ട്രം എന്ന നിലക്ക് മദീന രൂപപ്പെട്ട ശേഷമാണ് യുദ്ധമുണ്ടായത്. അതിന് ശേഷമാണ് ശരീഅത്ത് വിധികള്‍ നടപ്പിലാക്കിയത്. പ്രവാചകന് ഇരുട്ടിന്റെ മറവില്‍ ഇസ്ലാമിക വിധി നടപ്പാക്കിയിട്ടില്ല. ഇവര്‍ക്ക് ഈ തോന്നിവാസം കാണിക്കാന്‍ എന്തിന്റെ പിന്ബലാണുള്ളത്.
രണ്ട് ബാധ്യത കേരളത്തിലെ മുസ്ലിംകള്‍ക്കുണ്ട്. ഒന്ന് തീവ്രവാദത്തെ എതിര്‍ക്കുകയെന്ന വിശ്വാസപരമായ ബാധ്യത, രണ്ട് രാഷ്ട്രം എന്ന നിലക്ക് രാഷ്ട്രീയപരമായ ബാധ്യതയുമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ പ്രഥമമായി പരിഗണിക്കുന്നത് അതാണ്. ആര് എസ് എസിനെ ഷാജിയും യൂത്ത് ലീഗും എതിര്‍ക്കുന്നില്ലെന്ന് പറയുന്നണ്ട്. ആര് എസ് എസിനെ ആരാണ് തോല്പിച്ചത്. അത് ഇവിടത്തെ ഹിന്ദു സമൂഹമാണ്.
വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകത്തിലെ പരാമര്ശങ്ങളില്ലെ. എന്തിനാ സ്വര്‍ണക്കുരിശ്, മരക്കുരിശ് പോരെ എന്ന് ബഷീര്‍ ചോദിച്ചിട്ടില്ലെ. അതിനെയൊക്കെ കേരളീയ സമൂഹം വളരെ സൗഹാര്‍ദത്തോടെയാണ് സമീപിച്ചത്. ഹിന്ദു മതവിഭാഗം കാണിക്കുന്ന മര്യാദയോട് മുസ്ലിം സമുദായം തിരിച്ചുകാണിക്കേണ്ട മര്യാദയാണത്. ആര് എസ് എസിനെ ഞാന്‍ എതിര്‍ക്കേണ്ടിടത്ത് എതിര്‍ക്കും. ഇവരെ ബോധിപ്പിക്കാന്‍ വേണ്ടി എതിര്‍ക്കേണ്ടതില്ല.
ഐ ബിയുടെ ചാരന് എന്ന് പറയുന്നു. ഞാന്‍ ഐ ബിയുടെ ചാരനാണെന്ന് പറഞ്ഞ് എനിക്ക് കുറെ ഇ മെയില്‍ കിട്ടിയിട്ടുണ്ട്. ഞാനെന്തിനാണ് ഐ ബിയുടെ ചാരനാകുന്നത്. ഐ ബിയില്‍ പണികിട്ടിയാല് ഞാന്‍ ജോലി ചെയ്യും. ഐ ബി പാക്കിസ്ഥാന്റെ സംഘടനയൊന്നുമല്ലല്ലോ?
തലശ്ശേരിയില്‍ കോടിയേരിയുമായി ബന്ധപ്പെട്ടുണ്ടായ വിഷയം താങ്കള്‍ നിരന്തരമായി ഉന്നയിക്കാറുണ്ട്. കോടിയേരി- എന്‍ ഡി എഫ് ബന്ധത്തെക്കുറിച്ച്
24,000 വോട്ടിന് നായനാര്‍ ജയിച്ച മണ്ഡലമാണ് തലശ്ശേരി. അവിടെ ഒരു 5000 വോട്ടിന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു കോടിയേരി. ആ മണ്ഡലത്തില്‍ കോടിയേരിയുടെ വരവ് വലിയ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താന് ക്ലീന്‍ ഇമേജുമായി താരമായിവന്നു. തിരഞ്ഞെടുപ്പില്‍ സി പി ഐ എമ്മിന് അനുകൂലമായി കേരളത്തിലെ 98 സീറ്റുകള്‍ വിധി പറഞ്ഞപ്പോള്‍ കഷ്ടിച്ചാണ് തലശ്ശേരി രക്ഷപ്പെട്ട് പോയത്.
ആ തിരഞ്ഞെടുപ്പ് കോടിയേരിക്ക് അത്രയേറെ പ്രതിസന്ധി നിറഞ്ഞതായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എഫ് കൈമെയ് മറന്ന് കോടിയേരിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന് മെറ്റീരിയലായുള്ള തെളിവുണ്ട്, വെറും വാദങ്ങളല്ല, ഇപ്പൊഴും സി പി ഐ എം മറുപടി പറയാത്ത ഒരു കാര്യമുണ്ട്. തേജസ് പത്രത്തിലെ ഒരു ഫുള്‍ പേജ് പരസ്യം. തേജസ് ഇതുവരെ ഒരു രാഷ്ട്രീയ നേതാവിന് വേണ്ടിയും പരസ്യം ചെയ്തിട്ടില്ല. അത് കൊടിയേരിക്ക് വേണ്ടി മാത്രമായിരുന്നു.
അതിന് കോടിയേരി അവര്‍ക്ക് പരിഗണന നല്‍കുകയും ചെയ്തു. കോടിയേരി ആഭ്യന്തരമന്ത്രിയായി മണ്ഡലത്തിലെത്തിയ ശേഷം ആദ്യം ഭക്ഷണം കഴിച്ചത് എന്‍ എഡി എഫ് നേതാവിന്റെ വീട്ടില്‍ നിന്നായിരുന്നു. ഗസ്റ്റ് ഹൗസില്‍ ഭക്ഷണവുമായി കാത്ത് നിന്ന സഖാക്കളെ നിരാശപ്പെടുത്തിയാണ് കോടിയേരി അന്ന് എന്‍ ഡി എഫ് നേതാവിന്റെ വീട്ടിലേക്ക് പോയത്. ഗസ്റ്റ് ഹൗസില്‍ കോടിയേരിക്ക് വേണ്ടി കാത്ത് വെച്ച ഭക്ഷണം സഖാക്കള്‍ പുറത്തേക്ക വലിച്ചെറിഞ്ഞു. അവസാനം സി പി ഐ എം നേതാവ് പി ശശി നേരിട്ടെത്തി സഖാക്കളെ ശാന്തരാക്കുകയായിരുന്നു.
കൊടിയേരി മാത്രമാണോ എന്ന് എനിക്കറിയില്ല. ചില മക്കള്‍ അച്ഛകന്റെ അന്തകരാകാറുണ്ട്. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് സാമ്പത്തികം എന്നത് ഒരു ആര്‍ത്തിയാണ്. ആ അര്‍ഥത്തിലും കോടിയേരി വീണു പോയിട്ടുണ്ടോയെന്ന് സംശയമാണ്. ഈ നാല് വര്‍ഷക്കാലം എന്‍ ഡി എഫ് വിലസി നടന്നത് പോലീസിന്റെ സഹായത്തോടെയാണ്. പ്രത്യേകിച്ചും അഭ്യന്തരമന്ത്രിയുടെ.
കോടിയേരിയുടെ വിഷയം പറയുമ്പോള്‍, കഴിഞ്ഞ കാലങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് സാധാരണയായി യു ഡി എഫിനെയാണ് പിന്തുണക്കാറുള്ളത്. അതിന്റെ പ്രത്യുപകാരമായണോ കൊണ്ടോട്ടിയിലും മറ്റും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍ യു ഡി എഫ് ഭരണ കാലത്ത് പിന്‍വലിക്കപ്പെട്ടത്.
കൊണ്ടോട്ടിയിലെ വിഷയം, അന്നും അങ്ങിനെയൊരു സഹായത്തെ നമ്മള് എതിര്‍ത്തിരുന്നു. അവിടത്തെ പ്രാദേശിക നേതാക്കള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു അന്നും ഇന്നും സംസ്ഥാന സമിതിക്കകത്തുള്ളയാളാണ് ഞാന്‍. അങ്ങിനെ വന്നിട്ടുണ്ടെങ്കില്‍ അത് പാടില്ലെന്നുള്ള അഭിപ്രായക്കാരനാണ് ഞാന്‍.
ലീഗിനകത്ത് കെ എം ഷാജിയും മുനീറും മാത്രമാണ് എന്‍ ഡി എഫിനെ എതിര്‍ക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം നടന്ന ആഹ്ലാദ പ്രകടനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സജീവമായിരുന്നു.
മുസ്ലിം ലീഗിന്റെ പിന്തുണയില്ലെങ്കില്‍ ഞങ്ങള്‍ക്ക് പിടിച്ച് നില്ക്കാന് കഴിയില്ല. പാര്‍ട്ടിയുടെ അടിസ്ഥാനപരമായ നയം തീവ്രവാദത്തിനെതിരാണ്. എന്‍ ഡി എഫിനെതിരാണ്. പാണക്കാട് കുടുംബം ഈ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നവരാണ്. യൂത്ത് ലീഗ് ട്രഷററായി വരുമ്പോള്‍ തന്നെ ഞാന്‍ എന്‍ ഡി എഫിനെ എതിര്‍ക്കുന്നുണ്ട്. പാര്‍ട്ടിയുടെ പിന്തുണയില്ലെങ്കില്‍ എനിക്ക് പിടിച്ച് നില്ക്കാന് കഴിയില്ലായിരുന്നു.
ഞാന്‍ വ്യക്തിപരമായാണ് നിലപാടെടുക്കുന്നതെങ്കില്‍ എന്നെ എപ്പോഴേ പുറത്താക്കുമായിരുന്നു. ഞാന്‍ പിന്നീട് യൂത്ത് ലീഗ് സെക്രട്ടറിയായി. അതി ശക്തമായ പോരാട്ടം നടത്തി. ഇപ്പോള്‍ പ്രസിഡന്റായി. മുസ്ലിം ലീഗില്‍ ജനാധിപത്യമുണ്ടെന്നൊക്കെ പറയുമ്പോഴും ഏകധ്രുവമായ നേതൃത്വമുണ്ട്. പാണക്കാട് തങ്ങളെന്ന നേതൃത്വം. ആ നേതൃത്വം എനിക്ക് എല്ലാ വിധ പിന്തുണയും നല്‍കിയിട്ടുണ്ട്. ചില വ്യക്തികള്‍ എല്ലാ പാര്‍ട്ടിയിലുമുണ്ടെന്ന് ഞാന്‍ പറഞ്ഞത് അതാണ്.
കെ ടി ജലീലിനൊപ്പം സംഭവിച്ചത് പോലെ പാര്‍ട്ടിയെ വ്യക്തിപരമായ താല്പര്യത്തിന് വേണ്ടിയാണ് ടാര്‍ജെറ്റ് ചെയ്തതെങ്കില്‍ സംഘടനക്ക് പുറത്തേക്ക് പോകേണ്ടി വരികയായിരുന്നു. ഒഴുക്കിനെതിരായാണ് പോരാടേണ്ടി വന്നത്. 15 വര്‍ഷത്തെ പോരാട്ടമായിരുന്നു അത്. ഇപ്പോള്‍ ശാന്തമാണ്. ചെറിയ പ്രശ്നങ്ങള്‍ മാത്രമേയുള്ളൂ.
തിരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ മുസ്ലിം ലീഗിനെ ഉപയോഗിക്കുകയായിരുന്നു. മുസലിം ലീഗ് അവരെ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടാണ് ജയിച്ചു വന്നപ്പോള്‍ ലീഗിന്റെ കൊടിയേക്കാള്‍ ഉയരത്തില്‍ എസ് ഡി പി ഐയുടെ കൊടി കെട്ടിയത്. അത് അവരുടെ ബുദ്ധിയാണ്. അവരുടെ ബുദ്ധി തിരിച്ചറിയപ്പെടാതെ പോയി. അന്ന് പ്രതിരോധിക്കാന്‍ കഴിയാതെ പാര്‍ട്ടി അങ്കലാപ്പിലായിപ്പോയ സമയമായിരുന്നു.
താങ്കളെയും എം കെ മുനീറിനേയും പോപ്പുലര്‍ഫ്രണ്ട് ശക്തമായി എതിര്‍ക്കുമ്പോള്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇ ടി മുഹമ്മദ് ബഷീറിനും എം ഐ ഷാനവാസിനുംവേണ്ടി അവര്‍ ശക്തമായി രംഗത്തു വന്നിരുന്നു. അങ്ങിനെ ശക്തമായി അവരെ അനുകൂലിക്കുവാന്‍ പോപ്പുലര്‍ ഫ്രണ്ടിനെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കും?
അതെനിക്കറിയില്ല. അവരെ പോപ്പുലര്‍ ഫ്രണ്ട് അനുകൂലിക്കുന്നതും എന്നെ എതിര്‍ക്കുന്നതും.