| Wednesday, 9th May 2018, 10:16 am

'എല്ലാം സമയമാകുമ്പോള്‍ വ്യക്തമാകും'; ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ യു.ഡി.എഫിനായിരിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: വരാനിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.എം.മാണിയുടെ പാര്‍ട്ടി പിന്തുണ യു.ഡി.എഫിനെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പ് സംബന്ധിച്ച് മാണി എല്‍.ഡി.എഫിലേക്ക് പോകുമെന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

“എല്ലാ കാര്യങ്ങളും കുറച്ചുകഴിഞ്ഞ് എല്ലാവര്‍ക്കും വ്യക്തമാകും. മാണിയുടെ പിന്തുണ ഇടതുപക്ഷത്തിനാണെന്ന് പറയുന്നത് തെറ്റായ ധാരണയാണ്”- പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.


ALSO READ: പ്രവീണ്‍ തൊഗാഡിയക്കെതിരെ പ്രതികാര നടപടി തുടരുന്നു; ആറ് അനുനായികളെ പുറത്താക്കിയതായി വി.എച്ച്.പി


അതേസമയം നേരത്തേ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മാണിയെ യു.ഡി.എഫിലേക്ക് മടങ്ങിവരാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.എന്നാല്‍ മടങ്ങിവരവിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു മാണി പറഞ്ഞത്.

ചെങ്ങന്നൂരിലെ ഇടതുപക്ഷസ്ഥാനാര്‍ഥിയായ സജി ചെറിയാന്‍ പിന്തുണ തേടി കഴിഞ്ഞ ദിവസം കെ.എം. മാണിയെ സന്ദര്‍ശിച്ചിരുന്നു. അതേസമയം ആര്‍.എസ്.എസിനെപ്പോലുള്ള വര്‍ഗ്ഗീയശക്തികളുടെ വോട്ട് തങ്ങള്‍ക്ക് വേണ്ടെന്നും അവരൊഴികെയുള്ളവരുടെ വോട്ട് മാത്രം മതിയെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more