| Monday, 16th July 2012, 3:27 pm

പെന്‍ഷന്‍ പ്രായം 60 വരെയാക്കാം: കെ.എം മാണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താതെ മുന്നോട്ട് പോകാനാവില്ലെന്ന് ധനമന്ത്രി കെ.എം.മാണി നിയമസഭയില്‍ പറഞ്ഞു. പെന്‍ഷന്‍ പ്രായം പരമാവധി 60 വയസ് വരെ ആക്കാമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

സര്‍വീസ് രംഗം പൊട്ടിത്തെറിയുടെ വക്കിലാണ്. ജീവനക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് പെന്‍ഷന്‍കാരുടെ എണ്ണം. സംസ്ഥാനത്തിന്റെ താല്‍പര്യം ബലികഴിച്ച് തുടരാന്‍ കഴിയില്ലെന്നും മാണി പറഞ്ഞു.[]

എന്നാല്‍ പെന്‍ഷന്‍ പ്രായപരിധി ഉയര്‍ത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രിസഭയുടെ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ യുവജന-സര്‍വീസ് സംഘടനകളുമായി ആലോചിച്ച് മാത്രമെ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും മാണി അറിയിച്ചു.

പ്രതിപക്ഷമില്ലാത്ത സഭയിലാണ് മാണി പെന്‍ഷന്‍ പ്രായം സംബന്ധിച്ച അഭിപ്രായ പ്രകടനം നടത്തിയത്. പ്രതിപക്ഷം നേരത്തെ സഭ ബഹിഷ്‌കരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more