തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിക്കേസ് പരിഗണിക്കവെ സുപ്രീംകോടതിയില്‍ കെ.എം. മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്ന് സി.പി.ഐ.എം. ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍.
മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കിയെന്നും ഇവര്‍ക്ക് പ്രത്യേക രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും വിജയരാഘവന്‍ ആരോപിച്ചു.
കേരളത്തിലെ അഴിമതിയില്‍ കുളിച്ചുനിന്ന യു.ഡി.എഫിനെതിരെയുള്ള സമരമായിരുന്നു ഇടതുപക്ഷം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ യു.ഡി.എഫിനെതിരായ സമരമായി വേണം കാണാനെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളില്‍ വാര്‍ത്താ നിര്‍മ്മാണ വിദഗ്ധരുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇടതുമുന്നണിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു. സത്യവാങ്മൂലത്തില്‍ കെ.എം. മാണി എന്ന പേര് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതിയില്‍ നടന്ന ആശയവിനിമയമാണ് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതെന്നും വിജയരാഘവന്‍ പറഞ്ഞു. കെ.എം. മാണി ഏറെ പ്രവര്‍ത്തന പാരമ്പര്യമുള്ള, അനുഭവ സമ്പത്തുള്ള രാഷ്ട്രീയ നേതാവാണെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍കോഴ ആരോപണങ്ങളില്‍ കെ.എം. മാണിക്ക് വ്യക്തിപരമായി ബന്ധമില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയതാണെന്നും എ. വിജയരാഘവന്‍ പറഞ്ഞു. അതേസമയം സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാടില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
KM Mani’s name was not mentioned, the media misinterpreted the news; A. Vijayaraghavan