സംസ്ഥാനങ്ങളുടെ പ്രതീക്ഷ തകര്‍ത്തു, ബജറ്റ് നിരാശാജനകം; കേന്ദ്ര ബജറ്റിനെതിരെ വിമര്‍ശനവുമായി കെ.എം മാണി
Kerala News
സംസ്ഥാനങ്ങളുടെ പ്രതീക്ഷ തകര്‍ത്തു, ബജറ്റ് നിരാശാജനകം; കേന്ദ്ര ബജറ്റിനെതിരെ വിമര്‍ശനവുമായി കെ.എം മാണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st February 2018, 5:51 pm

തിരുവനന്തപുരം: കേന്ദ്രബജറ്റിനെതിരെ കേരള കോണ്‍ഗ്രസ്സ് അധ്യക്ഷനും മുന്‍ ധനകാര്യ മന്ത്രിയുമായ കെ.എം.മാണി. കര്‍ഷകര്‍ക്ക് ഗുണകരമായ പദ്ധതികളൊന്നും ബജറ്റില്‍ പ്രഖ്യാപിക്കാത്തത് നിരാശജനകമാണെന്ന് കെ.എം.മാണി ആരോപിച്ചു.

റബ്ബറിന്റെ വിലയിടിവ് തടയാന്‍ ഇറക്കുമതി തീരുവ കൂട്ടേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. മാത്രമല്ല കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടവ് തടയാന്‍ കൃത്യമായ നടപടികളൊന്നും പ്രഖ്യാപിക്കാത്തതും സംസ്ഥാനങ്ങള്‍ക്ക് ബജറ്റിനുമേലുള്ള പ്രതീക്ഷ തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ആഗോളവില 70 ഡോളറില്‍ താഴെയായിരിക്കുമ്പോളാണ് കേന്ദ്രസര്‍ക്കാര്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇന്ധനനികുതി കുറയ്ക്കാന്‍ തയ്യാറാകാത്തത്. ഇത്തരത്തില്‍ സാധാരണ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കിയെന്നും അദ്ദേഹം പറഞ്ഞു.