തിരുവനന്തപുരം: വക്കീലായി തുടരണമെന്നത് തന്റെ വലിയൊരു ആഗ്രഹമാണെന്നും ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ കഴിയാതിരുന്നതില്‍ വലിയ ദു:ഖമുണ്ടെന്നും കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം മാണി.
മുന്‍പ് പാലാ സബ് കോടതിയിലും കോട്ടയം ഡിസ്ട്രിക്ട് കോടതിയിലുമൊക്കെ വാദിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ കേസുകള്‍ കേട്ടിരുന്നു എന്നതൊഴിച്ചാല്‍ വാദിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മാണി പറയുന്നു. മാധ്യമം ദിനപത്രത്തിന്റെ ശബ്ദരേഖയിലാണ് മാണിയുടെ അഭിപ്രായ പ്രകടനം.
സുപ്രീം കോടതിയിലൊക്കെ പോയി കേസ് വാദിക്കാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടായിരുന്നു. ഇനിയാണെങ്കിലും ചെന്ന് പ്രാക്ടീസ് ചെയ്താലോ എന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ടെന്നും മാണി പറയുന്നു.
തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളേജിലെ വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് ലോ കോളേജില്‍ നിന്നാണ് മാണി നിയമബിരുദം നേടുന്നത്.
ഹൈക്കോടതി ജഡ്ജി പി.ഗോവിന്ദമേനോന്റെ കീഴില്‍ 1955 ല്‍ കോഴിക്കോട് അഭിഭാഷകനായി ചേര്‍ന്നതിന് ശേഷമാണ് മാണി രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.