തിരുവനന്തപുരം: മുഖ്യമന്ത്രിയാകാന്‍ കെ.എം മാണിയെ എല്‍.ഡി.എഫ് ക്ഷണിച്ചിരുന്നെന്ന ജി. സുധാകരന്റെ പരാമര്‍ശം ശരിവെച്ച് കേരള കോണ്‍ഗ്രസ്.
കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയിലാണ് വെളിപ്പെടുത്തല്‍. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍.ഡി.എഫ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അത് നിരസിച്ചതിനുള്ള സമ്മാനമായിരുന്നു ബാര്‍ കോഴ വിവാദമെന്നും പ്രതിച്ഛായയില്‍ പറയുന്നു.
Dont Miss നടി ശരണ്യയുടെ ചിത്രം; പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി ഭര്‍ത്താവ്
ആറ് മാസത്തേക്ക് മുഖ്യമന്ത്രിയാക്കാമെന്ന ഓഫര്‍ ആണ് എല്‍.ഡി.എഫ് നല്‍കിയത്. യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മാണി തയ്യാറായില്ല. മുഖ്യമന്ത്രിയാക്കാമെന്ന പ്രലോഭനമുുണ്ടായിട്ടും മാണി ചെറുത്ത് നിന്ന് യു.ഡി.എഫിനെ രക്ഷിക്കുകയായിരുന്നു.
മാണിയെ ന്യായീകരിച്ചുകൊണ്ടുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന വിരോധാഭാസമാണെന്നും പ്രതിച്ഛായയിലെ ലേഖനത്തില്‍ പറയുന്നു.
ആരോപണത്തില്‍ കഴമ്പില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടും അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ചില നേതാക്കള്‍ക്ക് മാണിയെ വീഴ്ത്തമെന്ന് ചിന്തയുണ്ടായിരുന്നെന്നും ലേഖനത്തില്‍ പറയുന്നു.