| Tuesday, 4th September 2018, 5:54 pm

ലോകബാങ്ക് -എ.ഡി.ബി സഹായം സ്വീകരിക്കുന്നത് സാമ്പത്തിക ബാധ്യത സൃഷ്ടിക്കും: കെ.എം മാണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കനത്ത കാലവര്‍ഷത്തെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ സംഭവിച്ച കേരളം ലോകബാങ്കില്‍ നിന്നും ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കില്‍ നിന്നും വായ്പ എടുക്കുന്നത് വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് മുന്‍ ധനമന്ത്രി കെ.എം മാണി.

ആഗോളതലത്തില്‍ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന് നില്‍ക്കുമ്പോള്‍ വായ്പയെടുത്താല്‍ വായ്പാതുകയുടെ മൂല്യം വളരെ കുറവായിരിക്കും. പിന്നീട് രൂപ മെച്ചപ്പെടുമ്പോള്‍ തിരിച്ചടയ്‌ക്കേണ്ട തുക വളരെ കൂടുതലുമായിരിക്കും. കെ.എം മാണി അഭിപ്രായപ്പെട്ടു.


ALSO READ: മോഹന്‍ലാല്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കില്ല: വാര്‍ത്ത തെറ്റെന്ന് താരത്തിനോട് അടുത്ത വൃത്തങ്ങള്‍


ഭാരതത്തിലെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് മോറട്ടോറിയത്തോടുകൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വായ്പ എടുക്കുന്നതാണ് ധനമാനേജ്‌മെന്റിന്റെ അടിസ്ഥാന തത്വങ്ങള്‍ പ്രകാരം നല്ലതെന്നും കെ.എം മാണി പറഞ്ഞു. ഇപ്പോഴുള്ള തുകയും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും പ്രവാസികളില്‍ നിന്ന് ലഭിക്കുന്ന തുകയുമായാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ 5000 കോടി രൂപയിലധികാവും.


ALSO READ: “നിന്നെയൊന്ന് തൊടണമെന്ന് കുറേക്കാലമായെടീ ചിന്തിക്കുന്നു” വെന്ന് പറഞ്ഞ് മര്‍ദ്ദനം; പരാതിപ്പെട്ടിട്ട് 15 ദിവസം: ബി.ജെ.പി നേതാവിനെതിരെ നടപടിയെടുക്കാതെ പൊലീസ് 


പ്രളയബാധിതരായ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് പതിനായിരം രൂപവെച്ച് നല്‍കിയാല്‍ 100 കോടി രൂപയും, മരണമടഞ്ഞ 500 പേരുടെ ആശ്രിതര്‍ക്ക് 4 ലക്ഷം രൂപ വെച്ച് നല്‍കിയാല്‍ 20 കോടി രൂപയും ചെലവ് വരും. വീടുകളുടെ നാശനഷ്ടങ്ങള്‍ ഇനിയും നിജപ്പെടുത്താനുണ്ട്. കൃഷി നാശവും വ്യാപാര നഷ്ടവും നേരിട്ടവര്‍ക്ക് ആവശ്യമായ ധനസഹായം നല്‍കാന്‍ വിവിധ സന്നദ്ധ സംഘടനകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. അതുകൊണ്ട് മറ്റ് മാര്‍ഗ്ഗങ്ങള്‍ പരമാവധി പരിഗണിച്ച ശേഷമേ ലോക ബാങ്ക്, എ.ഡി.ബി വായ്പ എടുക്കാവു. മുന്‍ ധനമന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more