| Wednesday, 27th June 2018, 11:07 am

വി.എം സുധീരന്റെ പ്രസ്താവന ശരിയായില്ല, യോഗത്തിന് വന്നിരുന്നെങ്കില്‍ ഞാന്‍ നേരിട്ട് ചോദിക്കുമായിരുന്നു: കെ.എം മാണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം മാണി. യു.ഡി.എഫ് യോഗത്തിലാണ് വി.എം സുധീരനെ മാണി രൂക്ഷമായി വിമര്‍ശിച്ചത്.

താന്‍ ചാഞ്ചാട്ടക്കാരനാണെന്ന സുധീരന്റെ പ്രസ്താവന ശരിയായില്ല. സുധീരന്‍ യു.ഡി.എഫ് യോഗത്തിന് വന്നിരുന്നെങ്കില്‍ താന്‍ ഈ കാര്യം നേരിട്ട് ചോദിക്കുമായിരുന്നുവെന്നും മാണി പറഞ്ഞു.


ALSO READ: സി.പി.ഐ.എം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ ഇടതുമുന്നണി വിടും: ഫോര്‍വേര്‍ഡ് ബ്ലോക്ക്


നേരത്തെ മാണി അവസരവാദി ആണെന്നും എന്‍.ഡി.എയില്‍ പോകാന്‍ ലക്ഷ്യമിടുന്നെന്നും വി.എം സുധീരന്‍ ആരോപിച്ചിരുന്നു. മാണിക്ക് ജനങ്ങളിലും, ജനങ്ങള്‍ക്ക് മാണിയിലും വിശ്വാസം നഷ്ടപ്പെട്ടുവെന്നും സുധീരന്‍ പറഞ്ഞിരുന്നു.


ALSO READ: ഗ്യാലറിയിലെ അമിതാവേശം; മറഡോണ സ്‌റ്റേഡിയത്തില്‍ കുഴഞ്ഞുവീണു (വീഡിയോ)


ഭാവിയില്‍ എന്‍.ഡി.എയില്‍ ചേരാമെന്നത് മുന്നില്‍ കണ്ടാണ് മാണി മകനെ രാജ്യസഭയിലേക്കയച്ചത്. ഈ കാര്യത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുള്ള ആശങ്കയകറ്റാന്‍ മാണി പരസ്യമായി എന്‍.ഡി.എയിലേക്ക് പോകില്ല എന്ന് പ്രഖ്യാപിക്കണം എന്നും സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. യു.പി.എയ്ക്ക് ഒരു എം.പിയെ നഷ്ടപ്പെടുന്നത് ബി.ജെ.പിയ്ക്ക് സൗകര്യം ചെയ്ത് കൊടുക്കുന്നത് പോലെയാണെന്ന് സുധീരന്‍ പറഞ്ഞു.


ALSO READ: “മുസ്‌ലിങ്ങളുടെ കഴുത്തറുക്കണം”; മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചതിന് ഇന്ത്യന്‍ വംശജന് ബ്രിട്ടനില്‍ ജയില്‍ ശിക്ഷ


മാണിയുടെ മുന്നണി പ്രവേശനത്തിലും, രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്ക് നല്‍കിയതിലും വലിയ പ്രതിഷേധങ്ങളായിരുന്നു കോണ്‍ഗ്രസില്‍ ഉയര്‍ന്നിരുന്നത്.

യു.ഡി.എഫ് യോഗത്തില്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചു എന്ന് നേതാക്കള്‍ മാണിയെ അറിയിച്ചു.

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.

We use cookies to give you the best possible experience. Learn more