| Friday, 25th August 2023, 1:20 pm

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി: നരഹത്യ കേസ് റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. നരഹത്യാകേസ് റദ്ദാക്കാന്‍ ഉചിതമായ കാരണമില്ലെന്ന് കോടതി വ്യക്തമാക്കി. വേഗത്തില്‍ വാഹനം ഓടിച്ചത് വഴിയുണ്ടായ അപകടം നരഹത്യയുടെ പരിധിയില്‍ വരില്ലെന്നായിരുന്നു ശ്രീറാമിന്റെ വാദം. അപകടം കരുതികൂട്ടിയുള്ളതല്ലെന്നും മരണത്തിന് കാരണമായത് നിര്‍ഭാഗ്യകരമാണെന്നും അതിനെ നരഹത്യയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് നിയമത്തിന്റെ താത്പര്യത്തിന് എതിരാണെന്നും ശ്രീറാം വാദിച്ചു.

എന്നാല്‍ ശ്രീറാം വെങ്കിട്ടരാമന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. നിലവിലുള്ള സാഹചര്യങ്ങളും രേഖകളും പരിശോധിക്കുമ്പോള്‍ വിചാരണ നേരിടേണ്ട കേസാണിതെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. നരഹത്യ കേസ് റദ്ദാക്കണമെന്ന ശ്രീറാമിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ശ്രീറാമിനുള്ള അഭിപ്രായങ്ങളെല്ലാം വിചാര കോടതിക്ക് മുമ്പില്‍ പറയാമെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കേണ്ട സാഹചര്യം ഇപ്പോയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

നരഹത്യകുറ്റം നിലനില്‍ക്കുമെന്ന് ഏപ്രില്‍ 13ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നരഹത്യകുറ്റം ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതി ഉത്തരവ്. ഇതിനെതിരെയാണ് വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Content Highlights: KM Basheer murder case;  Supreme Court says murder case cannot be quashed

We use cookies to give you the best possible experience. Learn more