കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് തകര്‍പ്പന്‍ വിജയം. കൊല്ലം ഏരീസിനെ 18 റണ്‍സിനാണ് കൊച്ചി പരാജയപ്പെടുത്തിയത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ കൊച്ചി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറില്‍ ഒമ്പത് വിക്കറ്റത്തില്‍ 147 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്ലം ഏരീസ് 18.1 ഓവറില്‍ 129 റണ്‍സിന് പുറത്താവുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കൊച്ചി അര്‍ധസെഞ്ച്വറികള്‍ നേടിയ ആനന്ദ് കൃഷ്ണന്‍, ജോബിന്‍ ജോബി എന്നിവരുടെ കരുത്തിലാണ് മാന്യമായ സ്‌കോറിലേക്ക് നീങ്ങിയത്. 34 പന്തില്‍ 54 റണ്‍സാണ് ആനന്ദ് നേടിയത്. രണ്ട് ഫോറുകളും അഞ്ച് സിക്‌സുകളുമാണ് താരം നേടിയത്. മറുഭാഗത്ത് 50 പന്തില്‍ 51 റണ്‍സും നേടി ജോബിയും നിര്‍ണായകമായി. അഞ്ച് ഫോറുകളും രണ്ട് സിക്‌സുമാണ് താരം അടിച്ചെടുത്തത്.
കൊല്ലത്തിന്റെ ബൗളിങ്ങില്‍ മലപ്പുറം താരം കെ.എം ആസിഫ് തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് നടത്തിയത്. നാല് ഓവറില്‍ വെറും 23 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റുകളാണ് ആസിഫ് നേടിയത്. കൊല്ലം താരങ്ങളായ അനൂജ് ജോട്ടിന്‍, ഷോണ്‍ റോഗര്‍, ബേസില്‍ തമ്പി, ഷൈന്‍ ജോണ്‍ ജേക്കബ് എന്നിവരെയാണ് ആസിഫ് പുറത്താക്കിയത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയും രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയും ആസിഫ് പന്തെറിഞ്ഞിട്ടുണ്ട്. ഐ.പി.എല്ലില്‍ 2018, 2021 സീസണുകളിലാണ് താരം കളിച്ചിട്ടുള്ളത്. മൂന്ന് മത്സരങ്ങളില്‍ നിന്നും നാല് വിക്കറ്റുകളും ആസിഫ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നേടിയിട്ടുണ്ട്.
ആസിഫിന് പുറമെ ഷറഫുദ്ദീന്‍ എന്‍.എം മൂന്ന് വിക്കറ്റും എന്‍.പി ബേസില്‍, ബിജു നാരായണന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.
കൊല്ലത്തിനായി ബേസില്‍ തമ്പി, ജെറിന്‍ പി.എസ് എന്നിവര്‍ മൂന്നു വീതം വിക്കറ്റും അനൂപ് ജി, ഷൈന്‍ ജോണ്‍ ജേക്കബ് എന്നിവര്‍ രണ്ടു വിക്കറ്റും നേടി മിന്നും പ്രകടനം നടത്തിയപ്പോള്‍ കൊല്ലം തകര്‍ന്നടിയുകയായിരുന്നു. കൊല്ലം ബാറ്റിങ്ങില്‍ ഷറഫുദ്ദീന്‍ 24 പന്തില്‍ 49 റണ്‍സ് നേടി മികച്ച ചേര്‍ത്തുനില്‍പ്പ് നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു.
Content Highlight: KM Asif Great Performance in Kerala Cricket League