ഐ.പി.എല്ലില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ഓരോ സീസണ്‍ കഴിയുമ്പോഴും തങ്ങളുടെ ആരാധകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാക്കാനും രാജസ്ഥാന് സാധിക്കുന്നുണ്ട്. അതിന് പ്രധാന കാരണം ഇവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ തന്നെയാണ്.
ടീം അപ്‌ഡേഷനുകള്‍ക്കും താരങ്ങളുടെ പ്രാക്ടീസ് സെഷനുകള്‍ക്കും പുറമെ ആരാധകരെ ചിരിപ്പിക്കുന്നതും രസിപ്പിക്കുന്നതുമായ നിരവധി വീഡിയോകള്‍ രാജസ്ഥാന്‍ പങ്കുവെക്കാറുണ്ട്. താരങ്ങളുടെ ഫണ്‍ ആക്ടിവിറ്റികളും ഡ്രസിങ് റൂം തമാശകളുമൊക്കെയായിരിക്കും ഇതില്‍ ഉള്‍പ്പെടുന്നത്.
അത്തരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിലെ മലയാളി താരങ്ങളുടെ റാപ്പിഡ് ഫയര്‍ ഗെയിമിന്റെ വീഡിയോ ആണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ക്യാപ്റ്റന്‍ സഞ്ജു സാംസണിന് പുറമെ ദേവ്ദത്ത് പടിക്കലും കെ.എം. ആസിഫുമായിരുന്നു ഇതില്‍ പങ്കെടുത്തത്. പടിക്കല്‍ ചോദ്യം ചോദിക്കുകയും സഞ്ജുവും ആസിഫും ഉത്തരം പറയുന്ന തരത്തിലായിരുന്നു ഗെയിം സെറ്റ് ചെയ്തത്.
ഇതില്‍ മറ്റാര്‍ക്കും അറിയാത്ത നിങ്ങളുടെ വിളിപ്പേര് എന്ത് എന്ന ചോദ്യവുമുണ്ടായിരുന്നു. ആസിഫിനോടായിരുന്നു ദേവ്ദത്തിന്റെ ചോദ്യം. ഇതിന് അല്‍പം ചമ്മലോടെയും അതിലേറെ ചിരിയോടെയുമായിരുന്നു ആസിഫ് തന്റെ ചെല്ലപ്പേര് പറഞ്ഞത്. കുഞ്ഞാണി എന്നാണ് തന്നെ വിളിക്കുന്നതെന്നായിരുന്നു ആസിഫ് പറഞ്ഞത്.
Sanju’s favourite song, teammate and lots more – thanks to host DDP! 😂💗
PS: Rate Asif’s nickname? 😁#IPL2023 | @goeltmt pic.twitter.com/5cidFb7Qm4
— Rajasthan Royals (@rajasthanroyals) May 10, 2023
ഇതുകേട്ട സഞ്ജുവും ദേവ്ദത്തും ആസിഫിനൊപ്പം പൊട്ടിച്ചിരിക്കുകയായിരുന്നു. കുഞ്ഞാണിയോ എന്ന അത്ഭുതമായിരുന്നു സഞ്ജുവിനുണ്ടായിരുന്നത്.
ഈ പേരിന്റെ അര്‍ത്ഥമെന്താണെന്ന് സഞ്ജു ചോദിച്ചപ്പോള്‍ ‘അതിന് പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല, ചെറിയ കുട്ടി എന്നൊക്കെ പറയില്ലേ’ എന്നായിരുന്നു ആസിഫിന്റെ മറുപടി.
തങ്ങളുടെ ഇഷ്ടപ്പെട്ട സിനിമാ താരങ്ങളെ കുറിച്ചും ഇരുവരും സംസാരിച്ചു. തന്റെ ഏറ്റവും പ്രിയപ്പെട്ട താരം രജനികാന്ത് ആണെന്നായിരുന്നു സഞ്ജു പറഞ്ഞത്. വിക്രമാണ് തന്റെ പ്രിയതാരമെന്ന് ആസിഫും പറഞ്ഞു.
അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന്റെ മുന്നൊരുക്കത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്.
മെയ് 11ന് കൊല്‍ത്തക്കയുടെ ഹോം ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീം പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കുകയും തോല്‍ക്കുന്നവര്‍ ടൂര്‍ണമെന്റിനോട് ഗുഡ് ബൈ പറയുകയും ചെയ്യും എന്നതിനാല്‍ ഈ മത്സരം തീ പാറുമെന്നുറപ്പാണ്.
Content highlight: KM Asif about his nick name