ഏഷ്യാ കപ്പ് ക്രിക്കറ്റിന് നാളെ തിരിതെളിയും. ഗ്രൂപ്പ് എയില്‍ ഇന്ത്യ നേപ്പാളിനെയും പാകിസ്ഥാനെയുമാണ് നേരിടേണ്ടത്. കിരീടം തിരിച്ചുപിടിക്കുക എന്നതിനപ്പുറം മറ്റൊന്നും ഈ ടൂര്‍ണമെന്റില്‍ ടീം ഇന്ത്യ ലക്ഷ്യംവെക്കുന്നില്ല.
ഇതിനിടയില്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചെടുത്തോളമുള്ള നിരാശാജനകമായ വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരത്തില്‍ നിന്ന് സൂപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുല്‍ പുറത്താകുമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് അറിയിച്ചു.
‘കെ.എല്‍. രാഹുലിന്റെ പരിക്ക് ഭേദമായി വരുന്നുണ്ട്. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനും നേപ്പാളിനുമെതിരേയുള്ള ആദ്യ രണ്ട് മത്സരങ്ങളില്‍ രാഹുല്‍ കളിക്കില്ല,’ ദ്രാവിഡ് പറഞ്ഞു.
അഞ്ചാം നമ്പറാണ് രാഹുലിന്റെ ബാറ്റിങ്ങ് പൊസിഷന്‍. ഇതോടെ ഏഷ്യാ കപ്പ് ടീമില്‍
റിസര്‍വ് താരമായി ഉള്‍പ്പെട്ട മലയാളി സഞ്ജു സാംസണെ പരിഗണിക്കുമോ എന്ന ആകാംക്ഷയും ക്രിക്കറ്റ് ആരാധകര്‍ക്കുണ്ട്. രാഹുലിന്റെ സ്ഥാനത്ത് സഞ്ജു സാംസണോ ഇഷാന്‍ കിഷനോ ഇറങ്ങണം. അഞ്ചാം നമ്പറില്‍ ഇഷാനെക്കാള്‍ മുന്‍പരിജയമുള്ള സഞ്ജുവിനെ പരിഗണിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.
17 അംഗ ടീമിനെയാണ് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നത്
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം:
രോഹിത് ശര്‍മ(നായകന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.
സഞ്ജു സാംസണ്‍- റിസര്‍വ് താരം
Content Highlight: KL Rahul will not play in the group stage of the Asia Cup