| Monday, 31st October 2022, 11:40 pm

ന്യൂസിലാന്‍ഡിനെതിരെയുള്ള സ്‌ക്വാഡിലെ രാഹുലിന്റെ അഭാവം; വിശ്രമമാണോ അതോ ഒഴിവാക്കിയതാണോ

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടി-20 സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. ടി-20 ലോകകപ്പ് കഴിഞ്ഞയുടന്‍ നടക്കുന്ന പരമ്പരയായതിനാല്‍ സീനിയര്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇക്കൂട്ടത്തില്‍ കെ.എല്‍. രാഹുലിനെ ഉള്‍പ്പെടുത്താതിനെച്ചൊല്ലിയുള്ള ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളിലുള്ളത്.

‘രണ്ടോ മൂന്നോ മിനിട്ട് ക്രീസിലുണ്ടാകുന്ന കെ.എല്‍. രാഹുലിന് ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വിശ്രമം,’ എന്നാണ് കെ.എല്‍. രാഹുല്‍ ഉള്‍പ്പെടുത്താത്തിനെ പരിഹസിച്ച് ഒരാള്‍ ഫേസ്ബുക്കില്‍ എഴുതിയത്.

ശരിക്കും രാഹുലിന് വിശ്രമം നല്‍കിയതാണോ അതോ നൈസായി ഒഴിവാക്കിയതോണോ എന്നുള്ള ചോദ്യവും ഇതിനിടയില്‍ ചിലര്‍ ചോദിക്കുന്നുണ്ട്.

ലോകകപ്പില്‍ ഇന്ത്യ കളിച്ച മൂന്ന് മത്സരത്തിലും മോശം പ്രകടനമാണ് രാഹുല്‍ പുറത്തെടുത്ത്. ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് നിരന്തരമായി പരാജയപ്പെടുന്നതിന്റെ മുഖ്യ കാരണം രാഹുലാണെന്നാണ് ആരാധകരുടെ ഭാഷ്യം.

ആദ്യ മത്സരത്തില്‍ രോഹിത്തും രാഹുലും നിരാശരാക്കിയപ്പോള്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ രാഹുല്‍ വീണ്ടും നിരാശപ്പെടുത്തിയിരുന്നു. 12 പന്തില്‍ നിന്നും ഒമ്പത് റണ്‍സുമായാണ് രാഹുല്‍ മടങ്ങിയത്. ഒമ്പത് റണ്‍സെടുത്താണ് ദക്ഷിണാഫ്രിക്കക്കെതിരെ രാഹുല്‍ പുറത്തായത്.

അതേസമയം, ഹര്‍ദിക് പാണ്ഡ്യയാണ് ന്യൂസിലാന്‍ഡിനെതിരെയുള്ള ടി-20 ടീമിനെ നയിക്കുന്നത്. റിഷബ് പന്തിനാണ് ഉപനായകദൗത്യം.

ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം പിടിച്ചിട്ടുണ്ട്. നവംബര്‍ 18 മുതല്‍ 30 വരെ നടക്കുന്ന പര്യടനത്തില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി-20 മത്സരങ്ങളുമാണുള്ളത്.

ന്യൂസ്‌ലാന്‍ഡിനെതിരെയുള്ള ഇന്ത്യന്‍ ടീം:

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ഷഹബാസ് അഹമ്മദ്, യൂസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍, കുല്‍ദീപ് സെന്‍, ഉമ്രാന്‍ മാലിക്ക്.

Content Highlight:  KL Rahul’s absence from the squad against New Zealand; Relaxed or omitted

Latest Stories

We use cookies to give you the best possible experience. Learn more