ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടി-20 സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. ടി-20 ലോകകപ്പ് കഴിഞ്ഞയുടന്‍ നടക്കുന്ന പരമ്പരയായതിനാല്‍ സീനിയര്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇക്കൂട്ടത്തില്‍ കെ.എല്‍. രാഹുലിനെ ഉള്‍പ്പെടുത്താതിനെച്ചൊല്ലിയുള്ള ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളിലുള്ളത്.
‘രണ്ടോ മൂന്നോ മിനിട്ട് ക്രീസിലുണ്ടാകുന്ന കെ.എല്‍. രാഹുലിന് ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വിശ്രമം,’ എന്നാണ് കെ.എല്‍. രാഹുല്‍ ഉള്‍പ്പെടുത്താത്തിനെ പരിഹസിച്ച് ഒരാള്‍ ഫേസ്ബുക്കില്‍ എഴുതിയത്.
ശരിക്കും രാഹുലിന് വിശ്രമം നല്‍കിയതാണോ അതോ നൈസായി ഒഴിവാക്കിയതോണോ എന്നുള്ള ചോദ്യവും ഇതിനിടയില്‍ ചിലര്‍ ചോദിക്കുന്നുണ്ട്.
ലോകകപ്പില്‍ ഇന്ത്യ കളിച്ച മൂന്ന് മത്സരത്തിലും മോശം പ്രകടനമാണ് രാഹുല്‍ പുറത്തെടുത്ത്. ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് നിരന്തരമായി പരാജയപ്പെടുന്നതിന്റെ മുഖ്യ കാരണം രാഹുലാണെന്നാണ് ആരാധകരുടെ ഭാഷ്യം.
ആദ്യ മത്സരത്തില്‍ രോഹിത്തും രാഹുലും നിരാശരാക്കിയപ്പോള്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ രാഹുല്‍ വീണ്ടും നിരാശപ്പെടുത്തിയിരുന്നു. 12 പന്തില്‍ നിന്നും ഒമ്പത് റണ്‍സുമായാണ് രാഹുല്‍ മടങ്ങിയത്. ഒമ്പത് റണ്‍സെടുത്താണ് ദക്ഷിണാഫ്രിക്കക്കെതിരെ രാഹുല്‍ പുറത്തായത്.
അതേസമയം, ഹര്‍ദിക് പാണ്ഡ്യയാണ് ന്യൂസിലാന്‍ഡിനെതിരെയുള്ള ടി-20 ടീമിനെ നയിക്കുന്നത്. റിഷബ് പന്തിനാണ് ഉപനായകദൗത്യം.
Rishabh Pant vs KL Rahul 👀
Could India make a change at the top of the order?
ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം പിടിച്ചിട്ടുണ്ട്. നവംബര്‍ 18 മുതല്‍ 30 വരെ നടക്കുന്ന പര്യടനത്തില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി-20 മത്സരങ്ങളുമാണുള്ളത്.