| Wednesday, 30th October 2024, 4:26 pm

ബായ് ബായ് എല്‍.എസ്.ജി; രാഹുല്‍ ഇനി മെഗാ താരലേലത്തില്‍; 2025 ഐ.പി.എല്ലില്‍ രാഹുലിനെ സ്വന്തമാക്കാന്‍ നാല് ഫ്രാഞ്ചൈസിക്ള്‍

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.പി.എല്ലിനോട് അനുബന്ധിച്ച ചൂടേറിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. മെഗാ ലേലത്തിന് ഏതെല്ലാം താരങ്ങളെ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുമെന്നും വിട്ടയക്കുമെന്നുമറിയാനുള്ള ആവേശത്തിലാണ് ആരാധകര്‍. ഒക്ടോബര്‍ 31 വരെയാണ് ഫ്രാഞ്ചൈസികള്‍ക്ക് താരങ്ങളുടെ നിലനിര്‍ത്തല്‍ പട്ടിക തയ്യാറാക്കാനുള്ള അവസാന തിയ്യതി.

ഇപ്പോള്‍ ലക്‌നൗ സൂപ്പര്‍ ജെയിന്റ്‌സിന്റെ നിലനിര്‍ത്തല്‍ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം എല്‍.എസ്.ജി ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയിട്ടില്ല. ഇതോടെ ഐ.പി.എല്‍ മെഗാ ലോലത്തില്‍ രാഹുലിന് വേണ്ടി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ഫ്രാഞ്ചൈസികള്‍ കരുക്കള്‍ നീക്കുമെന്ന് ഉറപ്പാണ്.

കഴിഞ്ഞ ലേലത്തില്‍ ഡ്രാഫ്റ്റ് പിക്കായി 17 കോടി രൂപയ്ക്കാണ് രാഹുലിനെ എല്‍.എസ്.ജി സ്വന്തമാക്കിയത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ താരം 2025ല്‍ എല്‍.എസ്.ജിയുടെ കുടെ പോവാന്‍ താത്പര്യപ്പെടാത്തതിനാല്‍ മെഗാലേലത്തില്‍ സ്ലോട്ട് ചെയ്യുകയായിരുന്നു.

ടീം തിരിച്ചുവിളിച്ചെങ്കിലും രാഹുല്‍ പിന്‍മാറാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ എല്‍.എസ്.ജി ടീം ഉടമ ടീമിന്റെ മോശം പ്രകടനത്തെ ചൊല്ലി രാഹുലിനെ ശകാരിച്ചത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു.

ഇതോടെ എല്‍.എസ്.ജി നിക്കോളാസ് പൂരന്‍, രവി ബിഷ്‌ണോയി, മായങ്ക് യാദവ്, മൊഹസിന്‍ ഖാന്‍ (അണ്‍ ക്യാപ്ഡ് പ്ലെയര്‍), ആയുഷ് ബധോണി (അണ്‍ ക്യാപ്ഡ് പ്ലെയര്‍) എന്നിവരെ നില നിര്‍ത്താനാണ് തീരുമാനിച്ചത്.

2024ല്‍ 14 മത്സരങ്ങളില്‍ നിന്ന് 520 റണ്‍സും 82 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 136.12 എന്ന സ്‌ട്രൈക്ക് റേറ്റുമായിരുന്നു രാഹുലിന്. ഐ.പി.എല്ലില്‍ 45 ശരാശരിയിലും 134 സ്ട്രൈക്ക് റേറ്റിലും 4,683 റണ്‍സാണ് രാഹുല്‍ നേടിയത്. ഐ.പി.എല്‍ 2023 സീസണില്‍ താരം 113 എന്ന മോശം സ്ട്രൈക്ക് റേറ്റ് നേടി.

Content Highlight: KL Rahul Moved From L.S.G For 2025 IPL Mega Auction

We use cookies to give you the best possible experience. Learn more