| Sunday, 19th February 2023, 10:33 pm

മണ്ടൻ കളി കളിച്ചാലും കെ.എൽ.രാഹുലിനെ വിട്ടൊരു കളിയില്ല; മികച്ച താരങ്ങൾ ടീമിൽ നിന്നും പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസീസ് ബോർഡർ-ഗവാസ്കർക്ക് ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യൻ ടീം വിജയിച്ചതിന് പിന്നാലെ മൂന്നും നാലും ടെസ്റ്റിനുള്ള ടീം പ്രഖ്യാപിക്കപ്പെട്ടു.

മുൻപ് ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെ മാത്രമായിരുന്നു ഇന്ത്യൻ ടീം പ്രഖ്യാപിച്ചത്.
എന്നാൽ അവസാനത്തെ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിക്കപ്പെട്ടതോടെ സെലക്ഷൻ കമ്മിറ്റിക്ക് നേരെ വീണ്ടും വ്യാപകമായ തോതിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.

സമീപകാലത്തായി ടെസ്റ്റ്‌ മത്സരങ്ങളിൽ മോശം പ്രകടനം കാഴ്ചവെക്കുന്ന കെ.എൽ. അവസാന ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് സെലക്ഷൻ കമ്മിറ്റിക്ക് നേരെ വ്യാപകമായ വിമർശനങ്ങൾ ഉയരുന്നത്.

അതേസമയം സർഫ്രാസ് ഖാനെപ്പോലെയുള്ള മികച്ച ഫോമിലുള്ള താരങ്ങളെ ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി അവഗണിക്കുകയും ചെയ്തു. ഇതും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.

എന്നാൽ ടീമിൽ സ്ഥാനം ലഭിച്ചെങ്കിലും താരത്തിന് വൈസ് ക്യാപ്റ്റൻ പദവി നഷ്ടപ്പെട്ടിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ സൗരാഷ്ട്രയെ കിരീടത്തിലേക്ക് നയിച്ച സൗരാഷ്ട്രൻ ക്യാപ്റ്റൻ ജയ്ദേവ് ഉനദ്ഘടും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

ഇൻഡോറിലും അഹമ്മദാബാദിലും വെച്ചാണ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളും നടക്കുന്നത്.


പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിൽ നിന്നും 38 റൺസ് മാത്രമാണ് കെ.എൽ രാഹുലിന് നേടാൻ സാധിച്ചത്. ആദ്യ ടെസ്റ്റിൽ 20 റൺസെടുത്ത താരം രണ്ടാം ടെസ്റ്റിൽ രണ്ട് ഇന്നിങ്സിൽ നിന്നും യഥാക്രമം 17,1 എന്നിങ്ങനെയാണ് സ്കോർ ചെയ്തത്.

കൂടാതെ കഴിഞ്ഞ 47 ഇന്നിങ്സുകളിൽ നിന്നും വെറും 27 റൺസാണ് താരത്തിന്റെ ബാറ്റിങ്‌ ശരാശരി.
അതേസമയം ആദ്യ രണ്ട് ടെസ്റ്റ്‌ വിജയിക്കാൻ സാധിച്ചതോടെ ഇന്ത്യൻ ടീമിന് ബോർഡർ ഗവാസ്കർ പരമ്പര നഷ്ടപ്പെടില്ല.


പരമ്പര വിജയിക്കാൻ സാധിച്ചാൽ ടീം ഇന്ത്യക്ക് ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാൻ സാധിക്കും.

ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ എൽ രാഹുൽ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, കെ.എസ്.ഭരത് (വിക്കറ്റ്), ഇഷാൻ കിഷൻ (വിക്കറ്റ്), രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മൊഹമ്മദ്. ഷമി, മൊഹമ്മദ്. സിറാജ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്ട്.

Content Highlights:KL Rahul included border gavaskar trophy last tests

We use cookies to give you the best possible experience. Learn more