ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ഏകദിന മത്സരത്തില്‍ മോശം പ്രകടനമായിരുന്നു നായകന്‍ കെ.എല്‍. രാഹുല്‍ ഫീല്‍ഡില്‍ കാഴ്ചവെച്ചത്. വിക്കറ്റ് കീപ്പറായി താരത്തിന്റെ മോശം ദിവസങ്ങളിലൊന്നാണ് ഇന്നത്തെ മത്സരത്തിലേത്.
ഒന്നിലധികം റണ്‍ഔട്ട് ചാന്‍സുകള്‍ പാഴാക്കിയ താരം മത്സരത്തില്‍ പ്രഷറിലായിരുന്നു എന്ന് വ്യക്തമാണ്. രോഹിത് ശര്‍മയുടെയും ഹര്‍ദിക് പാണ്ഡ്യയുടെയും അഭാവത്തില്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്.
39 റണ്‍സ് നേടിയ മാര്‍നസ് ലബുഷെയ്‌നയെ റണ്ണൗട്ടാക്കാനുള്ള മികച്ച അവസരം താരം പാഴാക്കിയിരുന്നു. കവറില്‍ നിന്നും സൂര്യകുമാര്‍ യാദവ് എറിഞ്ഞ ത്രോ കളക്ട് ചെയ്യാന്‍ രാഹുലിന് സാധിച്ചില്ല. ലബുഷെയ്ന്‍ ക്രീസ് വിട്ട് പകുതി കഴിഞ്ഞിരുന്നു. എന്നാല്‍ രാഹുലിന്റെ തെറ്റ് കാരണം ലബുഷെയ്ന്‍ ക്രീസില്‍ തിരിച്ചുകയറുകയായിരുന്നു. ഫീല്‍ഡര്‍മാര്‍ എറിഞ്ഞ ഒരുപാട് ത്രോ താരത്തിന് നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നിരുന്നു.
രാഹുലിന്റെ മോശം കീപ്പിങ്ങിനെ വിമര്‍ശിച്ചും ട്രോളിയും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. താരത്തിന്റെ പാഡ് അദ്ദേഹത്തേക്കാള്‍ പണിയെടുത്തിട്ടുണ്ടാകും എന്നാണ് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തത്. രാഹുലിനെ കൊണ്ട് ആരോ പറഞ്ഞുചെയ്യിപ്പിക്കുന്നുത് പോലെയാണ് അദ്ദേഹം കീപ്പിങ് ചെയ്യുന്നതെന്നും കമന്റുകളുണ്ട്.
കീപ്പിങ് സ്ഥാനം ഇഷാന്‍ കിഷന്‍ നല്‍കിയാല്‍ തന്റെ ടീമിലെ സ്ഥാനം നഷ്ടപ്പെടുമോ എന്ന് പേടിയുള്ളത്‌കൊണ്ടാണ് രാഹുല്‍ കീപ്പറായി തുടരുന്നതെന്നും കമന്റെ ചെയ്യുന്നവരുണ്ട്.
അതേസമയം ആദ്യം ബാറ്റ് ചെയ്ത ഓസീസ് 276 നേടി പുറത്തായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് നേടി. പത്തോവറില്‍ 51 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് നേടിയത്.
53 പന്തില്‍ 52 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ജോഷ് ഇംഗ്ലീസ് 45 റണ്‍സ് നേടിയപ്പോള്‍ സ്റ്റീവന്‍ സ്മിത് 41 റണ്‍സ് നേടി.
ഷമിയെ കൂടാതെ ജസ്പ്രീത് ബുംറ, ആര്‍. അശ്വിന്‍ രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. അഞ്ചാം ബൗളറായെത്തിയ താക്കൂറിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല.
Content hIghlight: Kl Rahul Gets Trolled By Fans after Poor Keeping Display