ഐ.പി.എല്‍ പതിനൊന്നാം സീസണിലെ രണ്ടാം മത്സരത്തില്‍ ടൂര്‍ണ്ണമെന്റ് ചരിത്രത്തിലെ അതിവേഗ അര്‍ദ്ധസെഞ്ച്വറിയുമായി കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ കെ.എല്‍ രാഹുല്‍. 14 പന്തുകളില്‍ നിന്നാണ് രാഹുലിന്റെ അര്‍ദ്ധസെഞ്ച്വറി നേട്ടം. കൊല്‍ക്കത്ത താരം സുനില്‍ നരെയ്ന്‍ കഴിഞ്ഞ സീസണില്‍ നേടിയ 15 ബോളിന്റെ അര്‍ദ്ധസെഞ്ച്വറി റെക്കോര്‍ഡാണ് രാഹുല്‍ തകര്‍ത്തത്.
ദല്‍ഹി ഉയര്‍ത്തിയ 167 റണ്ണിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 4.5 ഓവറില്‍ 64 നു 2 എന്ന നിലയിലാണ്. 7 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനെയും 16 പന്തില്‍ 4 സിക്‌സും 6 ഫോറും സഹിതം 51 റണ്‍സെടുത്ത രാഹുലിനെയുമാണ് പഞ്ചാബിനു നഷ്ടമായിരിക്കുന്നത്. 7 പന്തില്‍ 1 ഫോറോടെ 5 റണ്‍സുമായി യുവരാജ് സിങ്ങും റണ്‍സൊന്നുമെടുക്കാതെ കരുണ്‍ നായരുമാണ് ക്രീസില്‍.
നേരത്തെ ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി നായകന്‍ ഗൗതം ഗംഭീറിന്റെ അര്‍ദ്ധസെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഭേദപ്പെട്ട ടോട്ടല്‍ കുറിച്ചത്. 42 പന്തില്‍ 55 റണ്‍സാണ് ഗംഭീര്‍ നേടിയത്. പഞ്ചാബിനായി മോഹിത് ശര്‍മ,മുജീബ് റഹ്മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍വീതം വീഴ്ത്തിയപ്പോള്‍ നായകന്‍ അശ്വിനും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
സൂപ്പര്‍ താരങ്ങളായ ക്രിസ് ഗെയിലും ആരോണ്‍ ഫിഞ്ചും ഇല്ലാതെയാണ് പഞ്ചാബ് ആദ്യ മത്സരത്തിനിറങ്ങിയിരിക്കുന്നത്.
രാഹുലിന്റെ സിക്‌സുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
.@lionsdenkxip batsman @klrahul11 now sits atop on the fastest fifties chart in the VIVO #IPL pic.twitter.com/Bh6yF9R4JF
— IndianPremierLeague (@IPL) April 8, 2018