| Wednesday, 21st April 2021, 9:37 pm

കോഹ്‌ലിയുടെ റെക്കോഡ് പഴങ്കഥ; ടി-20യില്‍ അതിവേഗം 5000 റണ്‍സ് നേടിയ ഇന്ത്യന്‍ താരം ഇനി കെ.എല്‍ രാഹുല്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ടി-20യില്‍ വേഗത്തില്‍ 5000 റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡ് പഞ്ചാബ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്. വിരാട് കോഹ്‌ലിയുടെ പേരിലുള്ള റെക്കോഡാണ് രാഹുല്‍ പഴങ്കഥയാക്കിയത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഒരു റണ്‍സ് നേടിയതോടെയാണ് രാഹുല്‍ നേട്ടം സ്വന്തമാക്കിയത്.

143 ഇന്നിംഗ്‌സുകളില്‍ നിന്നാണ് രാഹുല്‍ 5000 റണ്‍സ് തികച്ചത്. കോഹ്‌ലിയ്ക്ക് 5000 ത്തിലെത്താന്‍ 167 ഇന്നിംഗ്‌സ് വേണ്ടി വന്നു.

ഐ.പി.എല്ലില്‍ 76 ഇന്നിംഗ്‌സുകളില്‍ നിന്ന് രണ്ട് സെഞ്ച്വറിയും 23 അര്‍ധസെഞ്ച്വറിയുമടക്കം 2808 റണ്‍സാണ് രാഹുലിന്റെ പേരിലുള്ളത്. അതേസമയം ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോഡ് കോഹ്‌ലിയുടെ പേരില്‍ തന്നെയാണ്. 5949 റണ്‍സാണ് ഐ.പി.എല്ലില്‍ കോഹ്‌ലിയുടെ സമ്പാദ്യം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: KL Rahul breaks Virat Kohli’s record to become fastest Indian to 5,000 T20 runs

Latest Stories

We use cookies to give you the best possible experience. Learn more