മനസ്സിലെ ഇശ്ഖിനെ തൊട്ടുണര്‍ത്തി കെ.എല്‍ പത്തിലെ ഗാനം 'എന്താണ് ഖല്‍ബെ...'
Daily News
മനസ്സിലെ ഇശ്ഖിനെ തൊട്ടുണര്‍ത്തി കെ.എല്‍ പത്തിലെ ഗാനം 'എന്താണ് ഖല്‍ബെ...'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th July 2015, 4:50 pm

സ്ത്രീയും പുരുഷനും തമ്മിലുള്ള തീക്ഷ്ണമായ തീവ്രാനുരാഗത്തെ സൂചിപ്പിക്കുവാന്‍ ” ഇശ്ഖ് ” എന്ന പദം പൊതുവെ ഉപയോഗിച്ചതായി കാണാം എന്നാല്‍ ഇവിടെയും ” ഇശ്ഖ് ” എന്നതിന്റെ പൂര്‍ണ്ണത കൈ വന്നിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. ” സ്‌നേഹം ” എന്നത് ” ” “ഇശ്ഖിന്റെ ഒരു വിതാനം മാത്രമാണ്. എന്നാല്‍ അനുരാഗിയായ ( ആശിഖ് ) മനുഷ്യനും പ്രണയ ഭാജനമായ ദൈവവും തമ്മിലുള്ള ദിവ്യ ബന്ധമാണ് ” ഇശ്ഖ്”. ദിവ്യ പ്രണയത്തില്‍ എത്തുബോള്‍ മാത്രമാണ് ” ഇശ്ഖിന്റെ ” വിവക്ഷ പൂര്‍ണ്ണമാകുന്നത്.

“ഇശ്ഖ് ” എന്ന പദത്തെ ഉര്‍ദ്ദു , ഹിന്ദി ഖവ്വാലികളിലും ഗസ്സലുകളിലും കവിതകളിലും അതിന്റെ സൗന്ദര്യവും ആഴവും അര്‍ത്ഥവും ശക്തിയുമെല്ലാം സമന്വയിപ്പിച്ച് കൊണ്ടാണു അവതരിപ്പിച്ചിട്ടുള്ളത്. കാവ്യാത്മകതയുടെയും കാല്‍പനികതയുടെയും വസന്തോദ്യാനങ്ങള്‍ വിടര്‍ന്നുല്ലസിക്കുന്ന ഉര്‍ദ്ദു ഭാഷയിലെ സാഹിത്യത്തിന്റെ കേന്ദ്രം തന്നെ ” ഇശ്ഖ് ” എന്ന പദമാണു ” ഇശ്ഖിനെ ” മാറ്റി നിര്‍ത്തിയാല്‍ ഉര്‍ദ്ദു കാവ്യങ്ങള്‍ക്കും ഗസ്സലുകള്‍ക്കും അതിന്റെ ആത്മാവ് തന്നെ നഷ്ടമാവും.

മലയാള സിനിമാഗാന ശാഖകളില്‍ അപൂര്‍വ്വമായും മാപ്പിള പാട്ട് രംഗത്ത് സാധാരണമായും ഉപയോഗിക്കുന്ന വാക്കാണു ” ഇശ്ഖ് ” എന്നാല്‍ ഇത്തരത്തില്‍ ഉപയോഗിക്കപ്പെട്ടതില്‍ ഇന്നേ വരെ ” ഇശ്ഖ് ” എന്ന പദത്തിന്റെ ആഴവും പരപ്പും ശരിയായ വിവക്ഷയും എന്തെന്ന് പകരുവാന്‍ ഒരു കവിക്കൊ പാട്ട് എഴുത്തുകാരനൊ സാധിച്ചിട്ടില്ല.

സ്ത്രീയും പുരുഷനും തമ്മിലുള്ള തീക്ഷ്ണമായ തീവ്രാനുരാഗത്തെ സൂചിപ്പിക്കുവാന്‍ ” ഇശ്ഖ് ” എന്ന പദം പൊതുവെ ഉപയോഗിച്ചതായി കാണാം എന്നാല്‍ ഇവിടെയും ” ഇശ്ഖ് ” എന്നതിന്റെ പൂര്‍ണ്ണത കൈ വന്നിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. ” സ്‌നേഹം ” എന്നത് ”  ” “ഇശ്ഖിന്റെ ഒരു വിതാനം മാത്രമാണ്. എന്നാല്‍ അനുരാഗിയായ ( ആശിഖ് ) മനുഷ്യനും പ്രണയ ഭാജനമായ ദൈവവും തമ്മിലുള്ള ദിവ്യ ബന്ധമാണ് ” ഇശ്ഖ്”.  ദിവ്യ പ്രണയത്തില്‍ എത്തുബോള്‍ മാത്രമാണ് ” ഇശ്ഖിന്റെ ” വിവക്ഷ പൂര്‍ണ്ണമാകുന്നത്.

“ഇശഖിന്റെ” പൂര്‍ണ്ണത സ്‌നേഹം ( മുഹബ്ബത്ത് ) എന്ന വിതാനത്തിനപ്പുറം സൂഫി  മിസ്റ്റിക് ചിന്താ ധാരയിലൂടെ അവതരിപ്പിക്കുന്ന ആദ്യ മലയാള ഗാനമാണ് മുഹ് സിന്‍ പെരേരി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ “കെ എല്‍ 10″ ലെ ” എന്താണു ഖല്‍ബെ ” എന്ന ഗാനം, സന്തോഷ് വര്‍മ്മ  കേവാലാര്‍ത്ഥത്തിലുള്ള ഇശ്ഖിന്റെ വിതാനമായ സ്‌നേഹത്തെ ( മുഹബ്ബത്ത് ) ഇശ്ഖില്‍ നിന്ന് വേര്‍തിരിച്ച് അവതരിപ്പിക്കുന്ന സവിശേഷമായ ഗാന രചനാ ശൈലി മലയാളത്തിന് പുതുമ നിറഞ്ഞ ഒരു രചനാ ശൈലിയെയും ഗാനത്തെയും സമ്മാനിക്കുന്നു, ” മുഹബ്ബത്തില്‍ ഇശ്ഖിനെ ഇഷ്ഖിലേക്കുള്ള അന്തരത്തെയും സൂക്ഷ്മ തലത്തില്‍ രണ്ടും എങ്ങിനെ വ്യത്യസ്തമായി കിടക്കുന്നുവെന്നും സന്തോഷ് വര്‍മ്മ കുറിച്ചിടുന്നത് ഇങ്ങനെയാണു.

kl-13“ഇശഖിന്റെ” പൂര്‍ണ്ണത സ്‌നേഹം ( മുഹബ്ബത്ത് ) എന്ന വിതാനത്തിനപ്പുറം സൂഫി  മിസ്റ്റിക് ചിന്താ ധാരയിലൂടെ അവതരിപ്പിക്കുന്ന ആദ്യ മലയാള ഗാനമാണ് മുഹ്സിന്‍ പെരേരി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ “കെ എല്‍ 10″ ലെ ” എന്താണു ഖല്‍ബെ ” എന്ന ഗാനം, സന്തോഷ് വര്‍മ്മ  കേവാലാര്‍ത്ഥത്തിലുള്ള ഇശ്ഖിന്റെ വിതാനമായ സ്‌നേഹത്തെ ( മുഹബ്ബത്ത് ) ഇശ്ഖില്‍ നിന്ന് വേര്‍തിരിച്ച് അവതരിപ്പിക്കുന്ന സവിശേഷമായ ഗാന രചനാ ശൈലി മലയാളത്തിന് പുതുമ നിറഞ്ഞ ഒരു രചനാ ശൈലിയെയും ഗാനത്തെയും സമ്മാനിക്കുന്നു, ” മുഹബ്ബത്തില്‍ ഇശ്ഖിനെ ഇഷ്ഖിലേക്കുള്ള അന്തരത്തെയും സൂക്ഷ്മ തലത്തില്‍ രണ്ടും എങ്ങിനെ വ്യത്യസ്തമായി കിടക്കുന്നുവെന്നും സന്തോഷ് വര്‍മ്മ കുറിച്ചിടുന്നത് ഇങ്ങനെയാണു

“” ഇശ്ഖിന്റെ കടലും തേടി ഇറങ്ങുന്ന യാത്രക്കാരാ,
വഴിക്കു നിന്‍ കണ്ണില്‍ പെട്ടോ മുഹബ്ബത്തിനിളനീര്‍പൊയ്ക
ജലമേതുമുള്ളില്‍ ദാഹം ശമിപ്പിക്കുമെന്നാല്‍ തന്നെ
അറിഞ്ഞില്ല നേരന്നാകില്‍ അതും നിന്റെ നഷ്ടം തന്നെ
മലര്‍ പോയ്ക വറ്റിപ്പോകും സമുദ്രങ്ങള്‍ വറ്റില്ലല്ലോ,
മറക്കേണ്ട യാത്രാ ലക്ഷ്യം എത്തേണ്ടതവിടെത്തന്നെ
മുഹബ്ബത്തില്‍ നീരാടുമ്പോള്‍ മനം തണുത്തേക്കാം പക്ഷേ,
വാഴ് വിന്റെ അര്‍ത്ഥം സര്‍വ്വം ഇരിക്കുന്നതിശ്ഖില്‍ തന്നെ “”

അടുത്ത പേജില്‍ തുടരുന്നു

എത്ര മനോഹരമായ ഉപമയിലൂടെയാണു ഈ അന്തരം സന്തോഷ് വര്‍മ്മ രചിച്ചിരിക്കുന്നത് തീര്‍ത്തും ലളിതമായ ഈ രചനാ വൈഭവം പ്രശംസനീയമാണു, ” ഭൂമിയിലെ പ്രണയങ്ങളെല്ലാം തന്നെ ദിവ്യ പ്രണയത്തിലേക്കുള്ള (ഇശ്ഖ് ) പാലങ്ങള്‍ മാത്രമാണെന്ന് ജലാലുദ്ധീന്‍ റൂമി തന്റെ മാസ്റ്റര്‍ പീസ് ഗ്രന്ഥമായ മസ്‌നവിയില്‍ പറയുന്നുണ്ട് ആപേക്ഷികമായ ഈ പ്രണയത്തെ ഒരു വഴിയായി മാത്രം റൂമി പറഞ്ഞു തരുന്നു.

klഇശ്ഖിന്റെ കടല്‍ തേടി ഇറങ്ങുന്ന യാത്രക്കാരന്‍ ക്ഷണികമായ സ്‌നേഹത്തില്‍ നീരാടുബോള്‍ മനം തണുത്തേക്കാം എന്നാല്‍ പ്രണയ സാഗരം അതിലെന്ന് കരുതരുതെന്ന ലളിതമായ എന്നാല്‍ സൂഫി മിസ്റ്റിക് ആത്യാത്മീക തലത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സുന്ദരമായ വരികള്‍, പ്രണയ ദാഹത്താല്‍ ഉന്മാദിയായി സാഗരം തേടി പുറപ്പെട്ട ആത്മാന്വേഷി സ്‌നേഹത്തിന്റെ ഇളനീര്‍ പൊയ്കകയില്‍ ജലം കണ്ടതിനാല്‍ അതില്‍ തന്നെ നില്‍ക്കയാണൊ വറ്റി പോകുന്ന നശ്വരമായ പൊയ്കയില്‍ ഇശ്ഖിനെ കെട്ടിയിടുബോള്‍ നഷ്ടം നിനക്ക് തന്നെ.

എത്ര മനോഹരമായ ഉപമയിലൂടെയാണു ഈ അന്തരം സന്തോഷ് വര്‍മ്മ രചിച്ചിരിക്കുന്നത് തീര്‍ത്തും ലളിതമായ ഈ രചനാ വൈഭവം പ്രശംസനീയമാണു, ” ഭൂമിയിലെ പ്രണയങ്ങളെല്ലാം തന്നെ ദിവ്യ പ്രണയത്തിലേക്കുള്ള (ഇശ്ഖ് ) പാലങ്ങള്‍ മാത്രമാണെന്ന് ജലാലുദ്ധീന്‍ റൂമി തന്റെ മാസ്റ്റര്‍ പീസ് ഗ്രന്ഥമായ മസ്‌നവിയില്‍ പറയുന്നുണ്ട് ആപേക്ഷികമായ ഈ പ്രണയത്തെ ഒരു വഴിയായി മാത്രം റൂമി പറഞ്ഞു തരുന്നു.

എന്നാല്‍ പാലത്തില്‍ നിന്നുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും തിരിച്ചും മറിച്ചും യാത്ര ചെയ്യുന്നവര്‍ “നഷ്ടപ്പെട്ടവരാണു” ഈ നഷ്ടത്തെ തന്നെയാണു മറ്റൊരു ഹൃദയ ഹാരിയായ ഉപമയിലൂടെ സന്തോഷ് വര്‍മ്മ രചിച്ചിരിക്കുന്നത് ദിവ്യ പ്രണയത്തിന്റെ യാത്രയെ പറ്റി ദിവ്യാനുരാഗത്തിന്റെ രാപ്പാടിയായ സൂഫി വനിത റാബിയ ഇങ്ങനെ മൊഴിഞ്ഞിരിക്കുന്നു ” പ്രണയ ഭാജനത്തിലേക്കുള്ള തീര്‍ത്ഥ യാത്രയാണു പ്രണയം ” സന്തോഷ് വര്‍മ്മയുടെ യാത്രികനോട് ഉള്ള യാത്ര ലക്ഷ്യത്തെ പറ്റിയുള്ള ഓര്‍മ്മ പ്പെടുത്തല്‍ റാബിയയുടെ മൊഴിയെ അനുസ്മരിപ്പിക്കുന്നു , ” പ്രശസ്ത സൂഫി സാധകന്‍ ഹക്കീം സീനായി പ്രണയ മാര്‍ഗ്ഗത്തെ കുറിച്ച രീതിയും മനോഹരമാണ.

” പ്രണയത്തെ കീഴടക്കിയവനെ പ്രണയം കീഴടക്കുന്നു , നിന്റെ അന്വേഷണത്തിനായി നീ സര്‍വ്വവും വിനിയോഗിക്കുക എന്നാല്‍ സാഗരത്തിലെത്തിയാല്‍ പിന്നെ അരുവിയെ ക്കുറിച്ച് പറയരുത്  ”

ഈ ഗാനത്തിനു ഈണം ഒരുക്കിയ ബിജി ബാല്‍ എല്ലാ അര്‍ത്ഥത്തിലും “ഇശ്ഖിനോട് ” നീതി പുലര്‍ത്തിയിരിക്കുന്നു , ഇശ്ഖ് എന്ന പദത്തോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന സൂഫി സംഗീത ധാരയായ ” ഖവ്വാലിയുടെ ” ആഴത്തില്‍ ഉള്ള സ്പര്‍ശ്ശനങ്ങളും ശൈലിയും കൊണ്ടു വന്നതിലൂടെ ബിജി  ബാല്‍ എന്ന സംഗീത സംവിധായകന്റെ സര്‍ഗ്ഗാത്മകതക്ക് മാറ്റ് കൂടുന്നു.

KL-PATH-21എത്തേണ്ടത് സാഗരത്തിലാണെന്നും അതിനായി പരിശ്രമിക്കുക എന്ന ഉപദേശത്തിനൊപ്പം “അരുവി” യു മായി താരതമ്യം ചെയ്ത് സ്‌നേഹമെന്ന ഇശ്ഖിന്റെ വിതാനത്തിന്റെ പരിമിതിയും ആഴക്കുറവും വ്യക്തമാക്കുന്നു. ഇവിടെയും വറ്റാത്ത സമുദ്രത്തിന്റെയും വറ്റുന്ന മലര്‍ പൊയ്കയുടെയും തലത്തിലൂടെ സന്തോഷ് വര്‍മ്മയുടെ വരികളും ഭാവനയും മിസ്റ്റിക് തലത്തോട് ഗാഢമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നത് ശ്രദ്ദേയമാണ്.

ഈ ഗാനത്തിനു ഈണം ഒരുക്കിയ ബിജി ബാല്‍ എല്ലാ അര്‍ത്ഥത്തിലും “ഇശ്ഖിനോട് ” നീതി പുലര്‍ത്തിയിരിക്കുന്നു , ഇശ്ഖ് എന്ന പദത്തോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന സൂഫി സംഗീത ധാരയായ ” ഖവ്വാലിയുടെ ” ആഴത്തില്‍ ഉള്ള സ്പര്‍ശ്ശനങ്ങളും ശൈലിയും കൊണ്ടു വന്നതിലൂടെ ബിജി  ബാല്‍ എന്ന സംഗീത സംവിധായകന്റെ സര്‍ഗ്ഗാത്മകതക്ക് മാറ്റ് കൂടുന്നു.

നജീം അര്‍ഷദിനൊപ്പം തികച്ചും വ്യതസ്ത ശബ്ദത്തിനുടമയായ ശ്രീറാമിനെയാണു ബിജി ബാല്‍ ഗാനാലാപനത്തിനു തിരഞ്ഞെടുത്തത് എന്നതിലും ഇത്തരമൊരു ഗാനം എങ്ങിനെ വേറിട്ട് നില്‍ക്കണമെന്ന സംഗീത സംവിധായകന്റെ സംഗീതാവബോധത്തെ കാണിച്ച് തരുന്നു. കേട്ട് മടുത്ത ശൈലികളില്‍ നിന്നും വ്യതസ്തമായി ഇത്തരമൊരു ഗാനം തന്റെ ചിത്രത്തില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ മുന്നോട്ട് വന്ന സംവിധായകന്‍ മുഹ്‌സിന്‍ പെരെരിയുടെ വിശാല സംഗീത ബോധവും ഇവിടെ പ്രസക്തമാണ് , അഴത്തിലും കാമ്പുള്ളതുമായ കവിതാ ശകലങ്ങള്‍ക്കും ആത്മാവിനെ തൊട്ടറിയാന്‍ ശേഷിയുള്ള ഒരു പാടു ഈണങ്ങള്‍ പിറക്കാനും ” കെ എല്‍ 10 ലെ ” എന്താണു ഖല്‍ബെ ” എന്ന ഗാനം ഏവര്‍ക്കും പ്രചോദനമാവട്ടെ !