| Tuesday, 7th July 2015, 12:18 pm

മഴ മയേന്റെ ഒരു പര്യായം മാത്രമാണെന്ന കെ.എല്‍ 10: ട്രയിലര്‍ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്


തിരുവനന്തപുരം: മലപ്പുറത്തിന്റെ പശ്ചാത്തലത്തില്‍ മുഹ്‌സിന്‍ പെരാരിയൊരുക്കുന്ന കെ.എല്‍ 10ന്റെ ട്രയിലര്‍ പുറത്തിറങ്ങി.  “മഴ മയേന്റെ ഒരു പര്യായം മാത്രമാണ്” എന്ന് പ്രഖ്യാപനത്തോടെയാണ് ചിത്രം വരുന്നത്. ഭാഷാഭേദങ്ങളെ മോശവും ആഢ്യവുമായി വിവേചിക്കുന്നതിനോടുള്ള ശക്തമായ എതിര്‍പ്പ് കൂടിയാണ് ഈ പ്രഖ്യാപനം.

മലപ്പുറത്തിന്റെ ഭാഷയും സാംസ്‌കാരിക സവിശേഷതകളും തെളിയുന്ന കെ.എല്‍ 10 ചെറിയ പെരുന്നാളിനാണ് തിയ്യേറ്ററുകളില്‍ എത്തുക. “മയ പെയ്ത് പുയ വെള്ളം കരകവിഞ്ഞൊയുകുമ്പോള്‍ പുയവക്കത്തിരുന്നവന്‍ പയം പുയുങ്ങി” എന്ന ചിത്രത്തിലെ രസികന്‍ പാട്ടും ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുഹ്‌സിന്‍  പരാരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ലാല്‍ ജോസിന്റെ നിര്‍മാണ കമ്പനിയായ എല്‍.ജെ ഫിലിംസുമായി ചേര്‍ന്ന് അലക്‌സാണ്ടര്‍ മാത്യു, സതീഷ് കൊല്ലം എന്നിവരാണ് നിര്‍മിക്കുന്നത്.

ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, അഹമ്മദ് സിദ്ദീഖ്, അനീഷ് മേനോന്‍, ശ്രീനാഥ് ഭാസി, മാമുക്കോയ, നീരജ് മാധവ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. പുതുമുഖം ചാന്ദ്‌നിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

എല്‍.ജെ കമ്പനിയാണ് ചിത്രം തിയ്യേറ്ററുകളിലെത്തിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more