D-Review
KL 10പത്ത് മലപ്പറത്തിന്റെ സിനിമ, പെണ്ണുങ്ങളെ കാണാനില്ലാത്ത സിനിമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Aug 01, 09:32 am
Saturday, 1st August 2015, 3:02 pm

കാലമെത്ര കഴിഞ്ഞിട്ടും എന്നും എപ്പോയും എവിടേയും ഒരുപോലെ വിമര്‍ഷിക്കുന്ന മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണം, അതെഴുതുമ്പോ നല്ല പഞ്ചും കിട്ടും, ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഒരു അറബി കോളേജിലേക്ക മുഗം മറക്കാതെ, മാറുമറക്കാതെ ( ഇസ്‌ലാം അനുശാസിക്കുന്ന രീതിയില്‍) പര്‍ദ്ദ ഇടാതെ തലമറച്ചുകൊണ്ട് ഇസ്‌ലാമിക വേഷധാരിയായ നായിക, ഈ നായികയെ മലപ്പുറതൊട്ടും കാണാന്‍ കഴില്ലെങ്കിലും സിനിമ ചെരുതായിറ്റൊനു കളര്‍ഫുള്‍ ആകുന്നു. പിന്നെ പര്‍ദ്ദ ഇട്ട ഒറ്റ പെണ്ണുങ്ങളെയും ഈ സിനിമേല്‍ കണ്ടില്ല അതെന്താ മലപ്പുറത്തുകാര്‍ പരദ്ദ ഉപേക്ഷിച്ചോ?? സോഷ്യല്‍ മീഡിയയയിലെ ചൂടിലും വിയര്‍പ്പിലും അവരത് ഊരി എരിഞ്ഞോ? അല്ലേല്‍ മലപ്പുറത്തുകാര്‍ക്ക് ഒരു പുതിയ വസ്ത്രധാരണ രീതി പരിജയപ്പെടുത്താന്‍ ശ്രമിച്ചതാണോ??

shafla

ഫിലിം റിവ്യൂ : ഷഫ്‌ല കെ.

“KL 10 നെ കുറേ വെട്ടിയും നുറുക്കിയും വലിച്ചുനീട്ടിയും ഞാന്‍ പോത്തുബിരിയാണി ബെക്കാനുദ്ദേശികുന്നിലാ… ന്നാ വെപ്പാരനെ എണ്ണയില്‍ മുക്കിപ്പൊരിച്ച് സുമുഗനാക്കാനും ഇല്ല, കാരണം സുഗിപ്പിക്കാനും സുറമ തേച്ചു കണ്ണിനു കുളിര്‍മ നല്‍കാനും ഞാനില്ല. കാരണം ബെക്കാനറിയില്ല, ബെയിച്ചാ ശീലം ..!”

 സിനിമ കുറെ കാണാറുണ്ട്, പക്ഷെ കണ്ട സിനിമകളെ കുറിച്ചൊന്നും എഴുതാറില്ലാ. അല്ലേലും എന്തേലും എഴുതാന്‍ വേണ്ടി അല്ലെല്ലോ ഞമ്മള്‍ സിനിമ കാണുന്നതും. പക്ഷേങ്കില് ഈ സിനിമ കണ്ടിറങ്ങിയ അപ്പം മുതല്‍ മനസില്‍ എന്തോ ഒരിത്. ആ ഒരിത് തീര്‍ക്കാന്‍മാണ്ടി തന്നെയാ ഇതെഴുതുന്നോം. KL10 പത്ത് പോലൊരു സിനിമയെ കുറിച്ചെഴുതുമ്പോ അയിന്റെ ഒരു ഭാഷയില്‍ തന്നെ പയ്ണല്ലേ നല്ലേന്നു തോന്നി. കാരണം ഈ സിനിമയുടെ ഭാഷ എന്റെ ഭാഷയാണ്, എന്റെ  ഉമ്മയും ബാപ്പയും ബാക്കി ഉള്ളോരും നാട്ടാരും പറയുന്ന, ഞാന്‍ കേള്‍ക്കുന്ന ഭാഷ, അത് മലയാളസിനിമയില്‍ ചരിത്രം കുറികുമ്പോള്‍ മുഹബത്ത് തന്നെയാ തോന്നുന്നേ, ഭാഷയോടും അതുപറയുന്ന ആള്‍ക്കാരോടും.

ഈ ഭാഷയുടേയും ശൈലിയുടേയും പര്യായം സ്‌നേഹം മാത്രമാണ്, അതോണ്ടെന്നെ ആ ശൈലിയില്‍ കട്ട തിയറീസ് ആന്‍ഡ് കട്ട പ്രയോഗങ്ങള്‍ ഒന്നും വരില്ല. കാരണം ഞമ്മക് ശീലം ഹലാക്കിന്റെ ഔലും കഞ്ഞിയും പിന്നെ പാച്ചലയും ആണ്.. അപ്പൊ അത്രോകെ  പ്രതീഷിച്ചാ മതി.

KL 10 നെ കുറേ വെട്ടിയും നുറുക്കിയും വലിച്ചുനീട്ടിയും ഞാന്‍ പോത്തുബിരിയാണി ബെക്കാനുദ്ദേശികുന്നിലാ… ന്നാ വെപ്പാരനെ എണ്ണയില്‍ മുക്കിപ്പൊരിച്ച് സുമുഗനാക്കാനും ഇല്ല, കാരണം സുഗിപ്പിക്കാനും സുറമ തേച്ചു കണ്ണിനു കുളിര്‍മ നല്‍കാനും ഞാനില്ല. കാരണം ബെക്കാനറിയില്ല, ബെയിച്ചാ ശീലം ..!

മലപ്പുറത്തെ വളരെ സാധാരണമായ ഒരു ഗ്രാമത്തില്‍ ഒരു യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തില്‍ ജനിച്ചു “വളര്‍ന്ന” ഇടക്കൊകെ ഒരു സിനിമൊകെ കണ്ടു നടക്കുന്ന ഒരു പെണ്ണിനു തോന്നിയ പിരാന്ത്, അത്രെന്നെ..! പിന്നെ ഈയിടെ ആയിട്ടു സിനിമ കാണുന്ന തന്നെ റിവ്യൂ എഴുതി അതിനെ കൊന്നു കാവവെച്ച് കൊടുക്കുന്ന ഒരു ന്യൂ ട്രെന്‍ഡി മലയാളസിനിമയില്‍ ഏടെയോ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് എന്തോ പറയാന്‍ വേണ്ടി തന്നെയാണ് ഈ പറയുന്നതും..

എന്തു കുന്തം പറയാനാ ഈ പെണ്ണിങ്ങനെ മുഘവുര ഇട്ടു പറയുന്നെന്നു ചോതിച്ചാ പ്രത്യേകിച്ചൊരാനക്കാര്യോമില്ല. ന്നാ പറയാതിരിക്കാനും വയ്യ, അത് ആത്യം പറഞ്ഞത് തന്നെ, ഞാനൊരു മലപ്പുറംകാരി ഹിജാബ് ധരിച്ചിറങ്ങുന്ന ഒരു മുസ്‌ലിം പെണ്‍കുട്ടി, ഇവള്‍/മുസ്‌ലിം ശബ്ദിച്ചാ പൊരേലെ ചിതല്‍ മാത്രല്ലാ അയിന്റെ മേല്‍കൂര തന്നെ അടര്‍ന്നു  ബീയും.. അതിനെ എന്തു ഫോബിയ എന്ന് വിളിച്ചാലും ഞങ്ങള്‍ പറയാനുള്ളത് പറയും അത് ഏടെയായാലും, അത് ചിലപ്പോ മദ്രസയില്‍ നിന്ന് ഉസ്താദ് തല്ലി   പഠിപ്പിച്ച പ്രാര്‍ത്ഥനകളുടെയും ദിക്ക്‌റ്കളുടേയുംയും ഫലമാകാം.

kl-10-3

അപ്പൊ ഞമ്മക്ക് സിനിമയിലേക്ക് ബരാം. മുഹ്‌സിന്‍ പരാരിയുടെ കന്നി സിനിമ എന്ന നിലക്ക് കയിന്നോട്‌ത്തോളം മലപ്പുറത്തെ പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചിട്ടൊണ്ട് സംവിധായകന്‍. ആ നാട് അയിന്റെ ജീവന്‍, വസ്ത്രം, വിനോദം, ഭക്ഷണം എല്ലാത്തിലും ഉപരി ആ വര്‍ത്താനം തുടങ്ങിയ ചേരുവകള്‍ എല്ലാം നന്നായി ചേര്‍ത്ത് കഴിയുന്നത്ര ചേലിലും കോലത്തിലും പാകത്തിലും ഇട്ടു ബിരിയാണി ഉണ്ടാക്കാന്‍ ശ്രമിച്ച്. പക്ഷേങ്കില് ബിരിയാണി ധംമിട്ടപ്പോള്‍ മൈദേല് എന്തൊക്കെയോ ഒട്ടിപ്പിടിച്ച്. ബിരിയാണി വെളംബിയപ്പോ നല്ല മണോം ചേലും കോലും.  പക്ഷെ “വിളമ്പാനുള്ള” പെണ്ണുങ്ങളെ കാണാനും ഇല്ല, ഇള്ളോള്‍ക്കൊന്നും അത്ര അങ്ങട്ട് വെളമ്പാനും പറ്റീല്ല. ബല്ലാത്തൊരു പുരുഷമയം, അതെന്താ മലപ്പുറത്ത് പെണ്ണുങ്ങള്‍ ഇല്ലേ? അതോ ചെക്കന്മാര്‍ മാത്രേ ഉള്ളോ? അല്ലേല്‍ ഓള്‍ ഓടിച്ചാല്‍ വണ്ടി എത്തേണ്ടടത്തു സമയത്തിനും കോലത്തിലും എത്തൂലേ???

ബിരിയാണിയിലെ ഉപ്പിന്റെ  അവസ്ഥയാണ് സ്ത്രീകള്‍ക്ക്, കൂടിയാലും കുറഞ്ഞാലും കൊയപ്പം തന്നെയാ, അയിനൊരു പാകം ഉണ്ട് , അയില്ലേല്‍ കഴിക്കാന്‍ നല്ല  ബുദ്ധിമുട്ടാ..!! “ഒരു അടുക്കളക്കാരി പെണ്ണിനു” ചോറും കൂട്ടാനുമൊക്കെ  വെച്ചേ സംസാരിക്കാന്‍ പറ്റൂ. കാരണം “പുറം ലോക വിവരം കുറവല്ലേ?? !!” അതോണ്ടെന്നെ ആ മറ്റേ കട്ട തിയറീസ് ഒന്നും വരൂല !!

ഈ സില്‌മേല്‍ ഉപ്പിന്റെ  സാന്നിത്യം ബല്ലാണ്ട് അങ്ങു കുറഞ്ഞും പോയി. ചെലോട്‌ത്തൊന്നും അതങ്ങട്ട് കാണാനും ഇല്ല!! ശബ്ദതില്‍ക്കൂടി പോലും വന്നില്ല. അവരെ തിരശ്ശീലക്ക് പിന്നില്‍  നിര്‍ത്തിയതിന്റെ  ബെഷമം നല്ലോണം ഉണ്ട്. കാരണം മറ്റൊന്നുമല്ല, അല്ലെങ്കിലെ മലപ്പുറത്തെ ആണ്ങ്ങള്‍ കൊലായീല്‍ ഇറങ്ങിയിരിക്കേണ്ടവരും പെണ്ണുങ്ങള്‍ പൊരേല്‍  ചുമരിനുള്ളിലും അടച്ചിട്ടിരിക്കണമെന്നും ഉള്ള വാദത്തെ ഒന്നുകൂടി ശക്തിപെടുത്തുകയും പ്രതിഫലിപ്പിക്കുകയുമാണ് ഈ സിനിമ  ചെയ്തത്. അതെ, പെണ്ണുങ്ങള്ക്കത്ര പ്രാതാന്യം കൊടുക്കാതെ കഥ പൂര്‍ത്തിയാക്കിയ ഒരു സിനിമയാണിത്. അതില്‍ ആ നായികാ പ്രത്യക്ഷപ്പെട്ടില്ലായിരുന്നെങ്കിലും സിനിമ  അവര്‍ക്കങ്ങനെ പൂര്‍ത്തീകരിക്കാമായിരുന്നു.

kl-10-6

ഇങ്ങനെ കാണാതായ കഥാപാത്രങ്ങള്‍, അഹമ്മതിന്റെ കാക്കാന്റെ (സൈജു കുറുപ്പ്) ഭാര്യ, എല്ലാവരും പേടിക്കുന്ന ബഹുമാനിക്കുന്ന ബല്ല്യുമ്മ, ആ കുഞ്ഞുമോള്‌ടെ ഉമ്മ, പിന്നെ അയല്‍വാസി താത്തമാര്‍, അയല്‍വാസി താത്തമാരില്ലാതെ എങ്ങനെ ഒരു മലപ്പുറത്തിന്റെ കഥ പറയാനാകും?? ന്നാ പിന്നെ  ഇത് “മലപ്പറത്തിന്റെ സ്വന്തം സിനിമ”, “ഇങ്ങളെ സിനിമ”, “നമ്മുടെ സിനിമാ”ന്നൊന്നും മലപ്പുറത്തുകാരോട് പറയരുതായിരുന്നു..

ഇത് മലപ്പുറത്തെ ആണ്കുട്ട്യോള്‍ടെ കഥയായിപ്പോയില്ലേ, എന്നാല്‍ ഇതൊരു മലപ്പുറം ചെക്കമ്മാരുടെ കഥയെന്നതില്‍ സംശയമില്ല, കാരണം ഓരെ പിരാന്ത് മാത്രേ ഈ സിനിമേല്‍ ഉള്ളു..

അടുത്ത പേജില്‍ തുടരുന്നു

രജിസ്റ്റര്‍ മാര്യജ് കഴിക്കാന്‍ കണ്ണൂര്‍ക്ക് പോയ്തിന്റെ രാഷ്ട്രീയം, അവടത്തെ ആളുകള്‌ടെ രാഷ്ട്രീയം, പിന്നെ അവരടെ വയസില്‍ കൂടിയും കുറഞ്ഞുതിലുമുള്ള ഒരു രാഷ്ട്രീയം,  പിന്നെ ലറൗരമലേറ ആയ നായികാ എന്തിനും ഏതിനും  പ്രായം കുറഞ്ഞ കാമുകനോട്  ചോതികുമ്പോള്‍ സ്വന്തമായി ജോലിയും കാമുകനെക്കാള്‍ പ്രായവും കൂടുതലുള്ള നായികക്ക് സ്വന്തമായി തന്നെ ഒരു തീരുമാനം എടുക്കാന്‍ പറ്റുന്നില്ല.. എന്നാല്‍ അവന്‍ ചൂടാവുന്നത് അവള്‍കിഷ്ടവുമാണ് എന്ന് പറയുമ്പോള്‍ പറയാതെ പറയുന്ന എന്തോകെയോ ഇല്ലേ?

kl-10-2
അതിലെ ബാപ്പമാരുടെ ഒരു പൊതുസ്വഭാവം അതൊക്കെ നല്ല രസായിക്ക്ണു. അതൊക്കെ ഞമ്മക് മലപ്പുറത്തെ മാത്രേ കാണാനും പറ്റൂ, പിന്നെ ഇയിലെ ആ അവിലുകൊയച്ചതും അയിന്റെ ആ  ഒരു ഇത് പറയുന്നതുമൊക്കെ ഉശാറായിക്ക്ണ്! .. കാരണം അങ്ങനെ ഒക്കെ തന്നെയാ ഞമ്മളും, ന്നാ ഒരാളെ പ്രമിച്ചെന്നു കരുതി മിര്‍ഗങ്ങളെപ്പോലെ മകളെ തല്ലുന്ന ബാപ്പ അത് കുറച്ചങ്ങട്ട് കൂടിപ്പോയില്ലേ??

പിന്നെ നാട്ടിന്‍പ്പുറത്തെ തെരെഞ്ഞെടുപ്പു പ്രചാരണവും അതിലെ മൂന്നു പെണ്ണുങ്ങളും അയിന്റെ ഒരു രാഷ്ട്രീയത്തിലും പ്രശ്‌നമില്ലേ?? അവര്‍ പ്രതിനിതാനം ചെയ്യുന്നതും അയിന്റെ  എടേക്കൂടെ ആണുങ്ങള്‍ കളിക്കുന്ന കളികളും എന്തോ ഒന്നിനെ സ്ടീരിയോടൈപ്പ്  ചെയ്യുകയല്ലേ??

kl-10-8പിന്നെ ശാദിയയുടെ  മറ്റേ സഹോദരി, ശാദിയ ആണെന്ന് അഹമ്മദ് ആദ്യം തെറ്റിധരിക്കുമെങ്കിലും കഥാന്ത്യത്തില്‍ അത് അവള്‌ടെ ഇരട്ട സഹോദരിയാണെന്ന് തിരിച്ചറിയുമ്പോള്‍ വീണ്ടും പ്രശ്‌നമാവുന്നില്ലേ? അഹമ്മദ്  ആദ്യമായി നായികയെ കാണുന്നത് “ഫാസിസിറ്റ് ഗോ ബാക്ക്” എന്ന് ഷൗട്ട് ചെയ്യുന്ന എന്തിനൊക്കെയോ എതിരെ ധര്യത്തോടും തന്റേടത്തോടും പ്രതികരിക്കുന്ന പെണ്‍കുട്ടി, ന്യായത്തിന്റെ ഭാഗത്ത് നില്ക്കുന്ന പെണ്‍കുട്ടി, സ്വന്തം സഹോദരി സ്‌നേഹിച്ച ചെക്കനെ രജിസ്റ്റര്‍ വിവാഹം കഴിക്കാന്‍ പോകുവാ എന്നറിഞ്ഞപ്പോ പ്രതികരിച്ച രീതി അവിടെയും ഇല്ലേ ചെറിയ ബല്ലത്തൊരു പ്രശ്‌നം? പിന്നേം പിന്നേം പെണ്ണ് “പെണ്ണ്”തന്നെ ആയിപ്പോകുന്നു.
താരാട്ട് പാടി കുട്ടീനെ ഉറക്കുന്ന സൈജുകുറുപ്പ്, മൂപ്പരെ സ്‌നേഹിച്ചു കല്യാണം കയിച്ച കുട്ടീനേം കാണാന്‍ കൊതിയുണ്ടായിരുന്നു. സ്‌നേഹത്തോടും ഒത്തൊരുമയോടും വളര്‍ത്തിയ ആ  ആണ്‍മക്കളുടെ ഉമ്മയെയും കാണാന്‍ ബല്ലത്തൊരു പൂതി തോന്നി. ഇപ്പൊ കാണുംന്ന് പ്രതീഷിച്ച് കുറെ ഇരുന്നു, ആ ഒരു പ്രതീക്ഷ സിനിമേടെ വിജയം ആണെന്നെനിക്ക് പറയാന്‍ കഴിയില്ല.

കാലമെത്ര കഴിഞ്ഞിട്ടും എന്നും എപ്പോയും എവിടേയും ഒരുപോലെ വിമര്‍ഷിക്കുന്ന മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണം, അതെഴുതുമ്പോ നല്ല പഞ്ചും കിട്ടും, ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഒരു അറബി കോളേജിലേക്ക മുഗം മറക്കാതെ, മാറുമറക്കാതെ ( ഇസ്‌ലാം അനുശാസിക്കുന്ന രീതിയില്‍) പര്‍ദ്ദ ഇടാതെ തലമറച്ചുകൊണ്ട് ഇസ്‌ലാമിക വേഷധാരിയായ നായിക, ഈ നായികയെ മലപ്പുറതൊട്ടും കാണാന്‍ കഴില്ലെങ്കിലും സിനിമ ചെരുതായിറ്റൊനു കളര്‍ഫുള്‍ ആകുന്നു. പിന്നെ പര്‍ദ്ദ ഇട്ട ഒറ്റ പെണ്ണുങ്ങളെയും ഈ സിനിമേല്‍ കണ്ടില്ല അതെന്താ മലപ്പുറത്തുകാര്‍ പരദ്ദ ഉപേക്ഷിച്ചോ?? സോഷ്യല്‍ മീഡിയയയിലെ ചൂടിലും വിയര്‍പ്പിലും അവരത് ഊരി എരിഞ്ഞോ? അല്ലേല്‍ മലപ്പുറത്തുകാര്‍ക്ക് ഒരു പുതിയ വസ്ത്രധാരണ രീതി പരിജയപ്പെടുത്താന്‍ ശ്രമിച്ചതാണോ??

പര്‍ദ്ദ ഇടുന്ന സംസ്‌കാരം, അതല്ലേ ഞമ്മളെ എപ്പോഴും മലപ്പുറത്തെ മറ്റൊരു സംസഥാനവും രാജ്യവുമാക്കി  മാറ്റിനിര്‍ത്തുന്നത്? കാരണം കേരളത്തിലെ മറ്റുജില്ലക്കാര്‍ എന്നും നമ്മളെ അങ്ങനെയല്ലേ കണ്ടിരിക്കുന്നത്?

kl-10-7പര്‍ദ്ദ ഇട്ട് തലമറച്ച് അങ്ങാടികളും  വിദ്യാഭാസ സ്ഥാപനങ്ങളും കല്യാണവീടുകളും മരണവീടുകളും അതോക്കെയല്ലേ ഞമ്മളെടെ ആ ഒരിത്.. അപ്പോയല്ലേ അയിനൊരു രസോള്ളൂ. പിന്നെ പറയുവാണേല്‍ മലപ്പുറത്ത് ഫുട്ബാള്‍ പ്രേമം ചെക്കന്മാര്‍ക്ക് മത്രെല്ലാ.. പെണ്ണുങ്ങള്‍ക്കും ഉണ്ട്, ഈ ഞാനും പോയിട്ടുണ്ട് കുറെ സെവന്‍സ് കാണാന്‍ ഉറക്കമൊഴിഞ്ഞിരൂന്നു ലോകകപ്പ് കണ്ടിട്ടുണ്ട്. കളികാണാന്‍ വേണ്ടി വേഗം മക്കളെ ഭക്ഷണം കൊടുത്തു ഉറക്കുന്ന ഉമ്മമാരും  വിട്ടുജോലികള്‍ മാറ്റിവെച്ച് കളിയെ സ്‌നേഹിക്കുന്ന മാതാക്കളും ഉണ്ട് ഞമ്മുടെ നാട്ടില്‍. ഫുട്‌ബോള്‍ ആണോ സ്‌നേഹിച്ച പെണ്ണാണോ ബലുതെന്നു നായകനോട് ചോദിക്കുമ്പോള്‍ ആശയകുഴപ്പത്തിലാകുന്ന നായകന്‍ പകരം ഫുട്‌ബോള്‍ എന്നുപറയുമ്പോള്‍ അവര്‍ കാണികുന്നത് ഫുട്‌ബോളിനോടുള്ള ആരാതനയെക്കാള്ളും സ്ത്രീയെ കുറച്ചു കാണിക്കുകയല്ലേ ചെയുന്നത്?

രജിസ്റ്റര്‍ മാര്യജ് കഴിക്കാന്‍ കണ്ണൂര്‍ക്ക് പോയ്തിന്റെ രാഷ്ട്രീയം, അവടത്തെ ആളുകള്‌ടെ രാഷ്ട്രീയം, പിന്നെ അവരടെ വയസില്‍ കൂടിയും കുറഞ്ഞുതിലുമുള്ള ഒരു രാഷ്ട്രീയം,  പിന്നെ educated ആയ നായികാ എന്തിനും ഏതിനും  പ്രായം കുറഞ്ഞ കാമുകനോട്  ചോതികുമ്പോള്‍ സ്വന്തമായി ജോലിയും കാമുകനെക്കാള്‍ പ്രായവും കൂടുതലുള്ള നായികക്ക് സ്വന്തമായി തന്നെ ഒരു തീരുമാനം എടുക്കാന്‍ പറ്റുന്നില്ല.. എന്നാല്‍ അവന്‍ ചൂടാവുന്നത് അവള്‍കിഷ്ടവുമാണ് എന്ന് പറയുമ്പോള്‍ പറയാതെ പറയുന്ന എന്തോകെയോ ഇല്ലേ?

അതെല്ലാം കഴിഞ്ഞു സിനിമയുടെ അവസാനത്തില്‍ സെവന്‍സിന്റെ ഫൈനല്‍ കാണതെ അഹമ്മദിന്റെ ബാപ്പ  ഒരു കിഡിലന്‍ “കന്ന് ” മേടിക്കാന്‍ പോകുന്നു. “ആ  കന്ന് ഒരു പ്രത്യേക തരം കന്നു ആണെന്നും നായകന്റെ  ബാപ്പ പറയുമ്പോള്‍ ഇത്രേം വലിയ ഒരു സ്ത്രീ വിരുദ്ധ  കമെന്റോടുകൂടി സിനിമ അവസാനിക്കുന്നത്. അത് ഭീകരമായിപോയി. അതുപോലെ ആസ്തഫിറുല്ലാഹ് (പടച്ചോനോട് ആല്ലാഹ് പൊറുത്തു തരണേ)  എന്നുള്ളത് ഇതു സ്ത്രീയെ നോക്കിയാലും അത് പറഞ്ഞാ മതി. എന്നാല്‍ എല്ലാം “ഹൈര്‍”, അത് കാണികുന്നത് ആസ്തഫിരുല്ലാഹ് എന്നത് സ്ത്രീയെ നോക്കി പറയാനുള്ളതും അല്ലെങ്കില്‍ മറ്റൊരു കോഴി ഭാഷയായി മാറുകയും ചെയ്യുന്നു.

ഇത്രയും കാലം മലയാള സിനിമ മാപ്പിള മുസ്‌ലിംകളെയും മലപ്പുറത്തേയും നമുടെ വസ്ത്രത്തേയും ഭക്ഷണത്തെയും പുച്ചിക്കുക മാത്രല്ലേ ചെയ്തുള്ളു, പലരീതിയില്‍ പലകോലത്തില്‍, സിനിമയില്‍ മാത്രെല്ലാ, ജിവിതത്തിലും. അപ്പൊ മലപ്പുറത്തു നിന്ന് മലപ്പറത്തെ ആള്‍കാര്‍ ഒരു മലപ്പുറം സിനിമ എടുത്തപ്പോള്‍ കാണാതെ  പോയ ചിലത്, ആയിന്റെ ഒരു വെഷമം, മലപ്പുറത്തെ പെണ്‍ സാന്നിത്യം,  നമ്മള്‍  കൊടുക്കുന്ന ബഹുമാനം, സ്ഥാനം, സ്‌നേഹം ഇതൊന്നും വേണ്ടത്ര കണ്ടില്ല, അത്രേന്നെ ഉഉളൂ കാരണം ഈ സിനിമ കണ്ടിട്ട് ഇത് കാണുന്നവര്‍ വിലയ്യിരുത്തുന്നത് ഒരു നാടിനെ മാത്രല്ലാ അവിടത്തെ ആളുകളെയും കൂടെയാണ് , അവ്‌ടെത്തെ സ്ത്രീ സാന്നിത്യം  ഒരു വലിയ പ്രശ്‌നം തന്നെയാണ്…!!