മുഹ്‌സിന്‍ പരാരി ജമാഅത്തിനെ ആഴത്തില്‍ ഉള്‍കൊണ്ട ഒരു വ്യക്തിയാണ്. അതുകൊണ്ടുതന്നെ ലിബറല്‍ ഇസ്‌ലാമിസ്റ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന ജമാഅത്തിലെ പുതതലമുറയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം ആയി കെ.എല്‍ 10 പത്ത് എന്ന സിനിമയെ വിലയിരുത്താന്‍ ന്യായങ്ങളേറെയാണ്. സിനിമയിറങ്ങുന്നതിന് മുമ്പും ശേഷവും ജമാഅത്ത് വൃത്തങ്ങള്‍ ആഘോഷിക്കുകയായിരുന്നു കെ.എല്‍.10 പത്തിനെ. സംഘടനക്കാരന്‍ ആദ്യമായി മുഖ്യാധാര സിനിമ പിടിക്കുന്നതിന്റെ ആവേശം അവരുടെ നവമാധ്യമ സംവാദങ്ങളില്‍ കാണാമായിരുന്നു.
ഫിലിം റിവ്യൂ : ജുനൈദ്
ഡൂള്‍ തീയേറ്റര്‍ റേറ്റിങ് : ★★★☆☆
ചിത്രം: കെ.എല്‍ 10 പത്ത്
തിരക്കഥ, സംവിധാനം: മുഹ്‌സിന്‍ പരാരി
നിര്‍മ്മാണം: അലക്‌സാണ്ടര്‍ മാത്യൂ, സതീഷ് മോഹന്‍, എല്‍.ജെ. ഫിലിംസ്
അഭിനേതാക്കള്‍: ഉണ്ണി മുകുന്ദന്‍, ചാന്ദ്‌നി ശ്രീധരന്‍, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്
സംഗീതം: ബിജിബാല്‍
ഛായാഗ്രഹണം: വിഷ്ണു നാരായണന്‍
കേരളീയ മുസ്‌ലിം സമൂഹത്തിനിടയില്‍ ധൈഷണികമായി മുമ്പേ പറക്കുന്ന പക്ഷികളാണ് എന്നും ജമാഅത്തെ ഇസ്‌ലാമി. മാധ്യമരംഗം, സാമൂഹിക ഇടപെടല്‍ എന്നിവയിലെല്ലാം ജമാഅത്ത് ഇതര മുസ്‌ലിം സംഘടനകള്‍ക്ക് മുമ്പില്‍ നടന്നു. ഇസ്‌ലാമിനെ ആചാര, അനുഷ്ഠാന ബന്ധിത കേവല മതമെന്നതിലുപരി ദാര്‍ശനികമായി സമീപിക്കുന്നു എന്നതാണ് ഇതര മുസ്‌ലിം സംഘടനകളില്‍നിന്ന് ഈ സംഘടനയെ വ്യത്യസ്തമാക്കുന്നത്.
കേരളീയ മുസ്‌ലിം സംഘടനകളില്‍ ആളെണ്ണത്തില്‍ ഏറ്റവും ചെറിയ സംഘമായിരുന്നിട്ട് കൂടി ബൗദ്ധിക, ഭൗതിക രംഗങ്ങളില്‍ ബഹുദൂരം മുന്നിലത്തൊന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം, ഇടപെടലുകളില്‍ പുരോഗമന സ്വഭാവം പുലര്‍ത്തുമ്പോഴും സാമ്പ്രദായിക മതസംഘടനകളുടെ അതിയാഥാസ്ഥിതികത്വത്തില്‍നിന്ന് അടരാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സാധിച്ചിട്ടില്ല.
ദല്‍ഹി പീഡനത്തിന്റെ പശ്ചാത്തലത്തില്‍ രൂപവല്‍കരിക്കപ്പെട്ട ജസ്റ്റിസ് വര്‍മ്മ കമീഷന് ജമാഅത്ത് കേന്ദ്ര നേതൃത്വം സമര്‍പ്പിച്ച ശുപാര്‍ശകളില്‍ പ്രധാനം കോ എജ്യുകഷന്‍ നിര്‍ത്തലാക്കുക എന്നതായിരുന്നു. പൊതുഇടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനുള്ള ജമാഅത്തിന്റെ നിര്‍ദേശമായിരുന്നു ഇത്! വിവാഹപ്രായം, അറബികല്യാണം തുടങ്ങിയ വിഷയങ്ങളിലും ജമാഅത്ത് ഇതര മുസ്‌ലിം സംഘടനകളുടെ നിലപാടിനൊപ്പം നിന്നതും ഓര്‍ക്കണം.
ജമാഅത്ത് നേതൃത്വത്തിന്റെ ഇത്തരം നയസമീപനങ്ങളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന പുതുതലമുറ സംഘടനയില്‍ അടുത്തകാലത്തായി ശക്തിപ്രാപിച്ചിട്ടുണ്ട്. തല്‍ഫലമായി കടുത്ത ആന്തരിക വൈരുധ്യങ്ങള്‍ ഈ സംഘടനയെ അടുത്തകാലത്തായി വേട്ടയാടുന്നുണ്ട്. ആശയ സംവാദങ്ങള്‍ സംഘടനയുടെ ഇരുമ്പുമറ തകര്‍ത്ത് പുറത്ത് ചാടുന്ന പതിവില്ലെങ്കിലും ഈ ചര്‍ച്ചകളെ പൊതുസമൂഹത്തിന് കൂടി പ്രാപ്യമാക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ അടുത്തിടെ ഉണ്ടായിട്ടുണ്ട്.
ജമാഅത്തിന്റെ താത്വികാചാര്യന്‍ അബുല്‍ അഅ്‌ലാ മൗദൂദി മുന്നോട്ട് വെച്ച “ഇസ്‌ലാമിക രാഷ്ട്രസംസ്ഥാപനം” എന്ന ജമാഅത്തിന്റെ താത്വിക അടിത്തറയോട് വരെ മൗലികമായി വിയോജിക്കുന്നവരാണ് ജമാഅത്തിലെ ഈ പുതുതലമുറ ബുദ്ധിജീവികള്‍. പ്രണയം, സദാചാരം, ലൈംഗിക ന്യൂനപക്ഷങ്ങള്‍, സ്ത്രീസ്വതന്ത്ര്യം, മുനുഷ്യവകാശം തുടങ്ങിയ വിഷയങ്ങളിലെല്ലാം ജമാഅത്തിന്റെ സാമ്പ്രദായിക ചിന്താവട്ടങ്ങളോട് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ലിബറല്‍ ഇസ്‌ലാമിസ്റ്റുകളായി സംഘടനക്കുള്ളില്‍ ഇവര്‍ വ്യവഹരിക്കപ്പെട്ടു.
ഇസ്‌ലാമിക പണ്ഡിതരായിരുന്നു എക്കാലവും ജമാഅത്തിന്റെ സംഘടനാ നേതൃത്വത്തില്‍ ഉണ്ടായിരുന്നത്. സമീപകാലത്തായി ജമാഅത്തിന്റെയും പോഷക സംഘടനകളുടെയും നേതൃഘടനയില്‍ കാര്യമായ മാറ്റം വന്നു. പൊതുസമൂഹത്തിന്റെ വെള്ളവും വെളിച്ചവുമേറ്റ് വളര്‍ന്ന ഒരുപറ്റം ചെറുപ്പക്കാര്‍ ജമാഅത്തിന്റെ നേതൃതലങ്ങളില്‍ വന്നു. ഇത് ജമാഅത്തിന്റെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തന പരിപാടികളില്‍ വരെ കാര്യമായ മാറ്റങ്ങള്‍ വരുത്തി. ബഹുസ്വര, ജനാധിപത്യ, ബഹുമത സമൂഹത്തില്‍ ഇസ്‌ലാമിന്റെ പ്രതിനിധാനം എന്ന ചര്‍ച്ചക്ക് ജമാഅത്തില്‍ തുടക്കമിടുന്നത് ഇവരാണ്.
കെ.എല്‍. 10 പത്തിന്റെ വരവ്
സമീപകാലത്ത് റീലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് മുഹ്‌സിന്‍ പരാരി എന്ന നവാഗത സംവിധായകന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത കെ.എല്‍ 10 പത്ത് എന്ന സിനിമ. ഉണ്ണിമുകുന്ദന്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഭേദപ്പെട്ട പ്രദര്‍ശന വിജയം നേടി. മലപ്പുറത്തെ എന്നും അപരദേശമായും മലപ്പുറം ഭാഷയെ അപരഭാഷയായും നോക്കികണ്ട മലയാള സിനിമയുടെ പതിവു ശീലങ്ങളെ പൊളിച്ചടുക്കാന്‍ ശ്രമിച്ചു എന്നതാണ് ഈ സിനിമയുടെ സാംസ്‌കാരികമായ മൂല്യം. അതേസമയം, കൃത്യമായ രാഷ്ട്രീയ പ്രസ്താവന നടത്താതെ ഒഴിഞ്ഞുമാറുന്നനതടിയൂരുന്ന ഒരു ശൈലി സംവിധായകന്‍ സിനിമയലുടനീളം കാണിക്കുന്നുണ്ട്.
ജമാഅത്തിന്റെ കേരളത്തിലെ വിദാഭ്യാസ ആസ്ഥാനമായ ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയില്‍നിന്ന് ഇസ്‌ലാമിക വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ് മുഹ്‌സിന്‍. ജമാഅത്തിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്.ഐ.ഒ വിന്റെ സംസ്ഥാന സമിതിയില്‍ ഇപ്പോഴും അംഗമാണ് അദ്ദേഹം. മാത്രമല്ല, കുറച്ചുകാലം ജമാഅത്ത് മുഖപത്രമായ പ്രബോധനത്തില്‍ സഹപത്രാധിപരായും മുഹ്‌സിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സമീര്‍ താഹിറിന്റെ “നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി” എന്ന സിനിമയില്‍ നായകകഥാപാത്രത്തിന്റെ കുടുംബം ജാമഅത്ത് പ്രവര്‍ത്തകരാണ്. ഈ സിനിമയിലും ജമാഅത്തോ അതിന്റെ നിലപാടുകളോ നിരൂപണവിധേയമാകുന്നില്ല. അവിടെയാണ് കെ.എല്‍.10 പത്ത് മുന്നോട്ട് വെക്കുന്ന സൂക്ഷമ ജമാഅത്ത് വിമര്‍ശനം ചര്‍ച്ച ചെയ്യേണ്ടത്. മുസ്‌ലിം പശ്ചാത്തലമുള്ള മലയാള സിനിമകളില്‍ എക്കാലവും സുന്നി സംഘടനകളും അവരുടെ സമീപനങ്ങളുമാണ് ചര്‍ച്ചാ വിധേയമായിട്ടുള്ളത്. എന്നാല്‍ അത്തരം മുസ്‌ലിം സംഘടനകളെ മാറ്റി നിര്‍ത്തി നവോഥാന സംഘടനകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ് സംഘടനകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് ഈ സിനിമയിലൂടെ സംവിധായകന്‍ ശ്രമിക്കുന്നത്.
ഇതടക്കമുള്ള ജമാഅത്ത് പ്രസിദ്ധീകരണങ്ങളില്‍ ഇസ്‌ലാമിക വിഷയങ്ങളില്‍ ഗഹനമായ ലേഖനങ്ങള്‍ മുഹ്‌സിന്‍ എഴുതിയിട്ടുമുണ്ട്. മുഹ്‌സിന്‍ പരാരി ജമാഅത്തിനെ ആഴത്തില്‍ ഉള്‍കൊണ്ട ഒരു വ്യക്തിയാണ് എന്ന് ചുരുക്കം. അതുകൊണ്ടുതന്നെ ലിബറല്‍ ഇസ്‌ലാമിസ്റ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന ജമാഅത്തിലെ പുതതലമുറയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം ആയി കെ.എല്‍ 10 പത്ത് എന്ന സിനിമയെ വിലയിരുത്താന്‍ ന്യായങ്ങളേറെയാണ്. സിനിമയിറങ്ങുന്നതിന് മുമ്പും ശേഷവും ജമാഅത്ത് വൃത്തങ്ങള്‍ ആഘോഷിക്കുകയായിരുന്നു കെ.എല്‍.10 പത്തിനെ. സംഘടനക്കാരന്‍ ആദ്യമായി മുഖ്യാധാര സിനിമ പിടിക്കുന്നതിന്റെ ആവേശം അവരുടെ നവമാധ്യമ സംവാദങ്ങളില്‍ കാണാമായിരുന്നു.
കെ.എല്‍ പത്തിന്റെ ജമാഅത്ത് വിമര്‍ശം കേരളത്തിലെ സാംസ്‌കാരിക വ്യവഹാരങ്ങളിലെ നിരന്തര വിഷയമായിട്ടു കൂടി ജമാഅത്തെ ഇസ്‌ലാമി മുഖ്യധാര സിനിമകളില്‍ അധികം ചര്‍ച്ച വിഷയമായിട്ടില്ല. ഉണ്ടെങ്കില്‍ തന്നെ ഉപരിപ്ലവമായ വിമര്‍ശങ്ങളാണ് നടന്നിട്ടുള്ളത്. ആര്യാടന്‍ ഷൗക്കത്ത് തിരക്കഥയെഴുതി, ജയരാജ് സംവിധാനം ചെയ്ത “ദൈവനാമത്തില്‍ എന്ന സിനിമയില്‍” ജമാഅത്ത് സാഹിത്യങ്ങളെ കാണിക്കുന്ന ഒരു രംഗമുണ്ട്. പുസ്തകങ്ങള്‍ വായിച്ചാണ് തീവ്രവാദികള്‍ ഉണ്ടാകുന്നതെന്ന
വഷളത്തരം എഴുന്നള്ളിക്കുന്നതിലപ്പുറം ഒന്നും പറയാന്‍ ആര്യാടന്‍ ഷൗക്കത്തിന് സാധിച്ചില്ല.
സമീര്‍ താഹിറിന്റെ “നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി” എന്ന സിനിമയില്‍ നായകകഥാപാത്രത്തിന്റെ കുടുംബം ജാമഅത്ത് പ്രവര്‍ത്തകരാണ്. ഈ സിനിമയിലും ജമാഅത്തോ അതിന്റെ നിലപാടുകളോ നിരൂപണവിധേയമാകുന്നില്ല. അവിടെയാണ് കെ.എല്‍.10 പത്ത് മുന്നോട്ട് വെക്കുന്ന സൂക്ഷമ ജമാഅത്ത് വിമര്‍ശനം ചര്‍ച്ച ചെയ്യേണ്ടത്. മുസ്‌ലിം പശ്ചാത്തലമുള്ള മലയാള സിനിമകളില്‍ എക്കാലവും സുന്നി സംഘടനകളും അവരുടെ സമീപനങ്ങളുമാണ് ചര്‍ച്ചാ വിധേയമായിട്ടുള്ളത്. എന്നാല്‍ അത്തരം മുസ്‌ലിം സംഘടനകളെ മാറ്റി നിര്‍ത്തി നവോഥാന സംഘടനകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ് സംഘടനകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് ഈ സിനിമയിലൂടെ സംവിധായകന്‍ ശ്രമിക്കുന്നത്.
അടുത്തപേജില്‍ തുടരുന്നു
മുജാഹിദില്‍നിന്ന് വ്യത്യസതമായി ജമാഅത്ത് അല്‍പം കൂടി കടന്ന് മതവിദ്യാഭ്യാസത്തിനൊപ്പം ഭൗതിക പഠനം കൂടി നല്‍കുന്ന വിദ്യാഭ്യാസ പദ്ധതി ആവിഷ്‌കരിക്കുകയും വിജയകരമായി നടപ്പാക്കുകയും ചെയ്തു. അറബി കോളജുകളുടെ പൊതുസ്വഭവം അവ കോ എജുകേഷനെ എതിര്‍ക്കുന്നുവെന്നതാണ്. അറബി കോളജില്‍ ആദ്യമായി പെണ്‍കുട്ടിയത്തെുന്ന രംഗം അതിമനോഹരമായി ആവിഷ്‌കരിക്കുന്നുണ്ട് ഈ സിനിമയില്‍. കാമ്പസിലത്തെുന്ന പെണ്‍കുട്ടിയെ കാണാനും തൃപ്തിപ്പെടുത്താനും മത്സരിക്കുന്ന വിദ്യാര്‍ഥികളിലൂടെ മനുഷ്യനിലെ സഹജമായ വാസനകളെ അണകെട്ടി നിര്‍ത്തുന്ന മതനേൃത്വത്തിന്റെ സമീപനങ്ങളോട് കലഹിക്കുകയാണ് തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍.
സിനിമയിലെ നരേറ്റര്‍ (ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന കഥാപാത്രം) “ജിന്ന്” ആണ് എന്നത് ശ്രദ്ധേയം. പള്ളി മിനാരത്തിലാണ് ജിന്നിന്റെ ഇന്‍ട്രഡക്ഷന്‍ സീന്‍. സമീപകാലത്തായി കേരളത്തിലെ മുജാഹിദ് സംഘടനകള്‍ക്കിടയിലെ സജീവ തര്‍ക്ക വിഷയമാണ് ജിന്ന്. ദൈവത്തിന്റെ സൃഷ്ടിയായ ജിന്നിന് ദൈവം നല്‍കിയ കഴിവ് കൊണ്ട് മനുഷ്യനെ സഹായിക്കാനും ഉപദ്രവിക്കാനും കഴിയും എന്ന് ജിന്ന് വിഭാഗക്കാര്‍ വാദിക്കുന്നു. അഭൗതികമായ രീതിയില്‍ ദൈവത്തിനല്ലാതെ മറ്റൊരാള്‍ക്കും മനുഷ്യന് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയില്ലന്നും മറിച്ചുള്ള വാദം ദൈവത്തില്‍ പങ്കുചേര്‍ക്കലാണെന്നും (ശിര്‍ക്ക്) മറുവിഭാഗം വാദിക്കുന്നു. മുസ്‌ലിം സംഘടനകള്‍ക്കിടയിലെ ആശയ സംവാദത്തിന്റെ ബിംബമായി ജിന്നിനെ പ്രതിഷ്ഠിക്കുകയാണ് സംവിധായകന്‍.
ആണ്‍ ഇടങ്ങളാകുന്ന അറബി കോളജുകള്‍ സിനിമയിലെ നായകന്‍ അഹമ്മദ് പഠിക്കുന്നത് അറബി കോളജിലാണ്. അറബി കോളജുകള്‍ എന്ന സംവിധാനത്തിന് കേരളത്തില്‍ തുടക്കമിടുന്നത് ജമാഅത്ത്, മുജാഹിദ് സംഘടനകളാണ്. മതപഠനത്തെ പള്ളിദര്‍സുകളില്‍നിന്ന് മോചിപ്പിച്ച് നവീനതയിലേക്കും ആധുനിക വിദ്യാഭ്യാസത്തിന്റെ ശൈലിയിലേക്കും പറിച്ചുനടുകയായിരുന്നു അറബി കോളജുകള്‍.
മുജാഹിദില്‍നിന്ന് വ്യത്യസതമായി ജമാഅത്ത് അല്‍പം കൂടി കടന്ന് മതവിദ്യാഭ്യാസത്തിനൊപ്പം ഭൗതിക പഠനം കൂടി നല്‍കുന്ന വിദ്യാഭ്യാസ പദ്ധതി ആവിഷ്‌കരിക്കുകയും വിജയകരമായി നടപ്പാക്കുകയും ചെയ്തു. അറബി കോളജുകളുടെ പൊതുസ്വഭവം അവ കോ എജുകേഷനെ എതിര്‍ക്കുന്നുവെന്നതാണ്. അറബി കോളജില്‍ ആദ്യമായി പെണ്‍കുട്ടിയത്തെുന്ന രംഗം അതിമനോഹരമായി ആവിഷ്‌കരിക്കുന്നുണ്ട് ഈ സിനിമയില്‍. കാമ്പസിലത്തെുന്ന പെണ്‍കുട്ടിയെ കാണാനും തൃപ്തിപ്പെടുത്താനും മത്സരിക്കുന്ന വിദ്യാര്‍ഥികളിലൂടെ മനുഷ്യനിലെ സഹജമായ വാസനകളെ അണകെട്ടി നിര്‍ത്തുന്ന മതനേൃത്വത്തിന്റെ സമീപനങ്ങളോട് കലഹിക്കുകയാണ് തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍.
പെണ്‍കുട്ടികളോടുള്ള സംസാരം പോലും ക്രിമനല്‍ കുറ്റമായി കാണുന്ന ഇടമാണ് അറബികോളജുകള്‍. കോളജ് കാമ്പസില്‍ നായകനും നായികയും ഒറ്റക്ക് സംസാരിക്കുന്നത് സംശയത്തോടെ കാണുന്ന ഉസ്താദ് ആണും പെണ്ണും ഒറ്റക്കായാല്‍ ഇടയില്‍ പിശാച് വരുമെന്ന പ്രവാചക വചനം ഓര്‍മിപ്പിക്കുന്നു. അറബി സാഹിത്യം പഠിപ്പിക്കുമ്പോള്‍ സ്വാഭാവികമായും കടന്നുവരുന്നതാണ് പ്രണയകാവ്യങ്ങള്‍.
കുത്തക വിരുദ്ധ, മുതലാളിത്ത വിരുദ്ധ സമരങ്ങളില്‍ ജമാഅത്തിന്റെ യുവജന വിഭാഗം സോളിഡാരിറ്റിയുടെ ഇടപെടല്‍ കേരളീയ പൊതുസമൂഹം കൗതുകത്തോടെ നോക്കി കണ്ടതാണ്. കുത്തകകള്‍ക്കെതിരെ സമരം നയിക്കുന്ന നായകന്‍ അതേ കുത്തക കമ്പനിയുടെ മാളില്‍ പോയി വസ്ത്രം വാങ്ങുന്ന രംഗമുണ്ട് ചിത്രത്തില്‍. മറ്റൊരു മുസ്‌ലിം സംഘടനയും കുത്തക വിരുദ്ധ സമരത്തില്‍ പങ്കെടുത്തിരുന്നില്ല എന്നിരിക്കെ, സോളിഡാരിറ്റിയെ അല്ലാതെ ആരെയാണ് സംവിധായകന്‍ ഉന്നം വെച്ചത്?
പെണ്‍കുട്ടികള്‍ കോളജില്‍ ഇല്ലാത്തതിനാല്‍ അതില്‍ പറയുന്ന പ്രണയമെന്തെന്ന് ഞങ്ങള്‍ക്കറിയില്ലെന്ന് നായകകഥാപാത്രത്തെ കൊണ്ട് പറയിപ്പിക്കുന്നതിലൂടെ പ്രണയത്തെയും സദാചാരത്തെയും കുറിച്ച ജമാഅത്ത് ഉള്‍പ്പെടെയുള്ള സംഘടനകളുടെ അടഞ്ഞ സമീപത്തെ വിമര്‍ശന വിധേയമാക്കുന്നു ഈ ചിത്രം. പെണ്‍കുട്ടികളെ നോക്കുന്നത് പോലും ദൈവത്തോട് പാപമോചനം തേടേണ്ട കുറ്റമാണെന്ന സങ്കല്‍പത്തെ സിനിമ ചോദ്യം ചെയ്യുന്നത് ആക്ഷേപ ഹാസ്യത്തിലൂടെയാണ്. ഈ രംഗങ്ങളിലൂടെ സംവിധായകന്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്ന ധ്വനികള്‍ ജമാഅത്തിന്റെ മാത്രമല്ല, ഇസ്‌ലാമിന്റെ സദാചാര ഘടനയെ തന്നെ ചോദ്യം ചെയ്യുമാറ് സൂക്ഷമവും കൃത്യവുമാണ്.
സംഘടനയുടെ പേരെടുത്ത് പറയുന്നില്ലെങ്കിലും സിനിമയിലെ നായകന്‍ ജമാഅത്ത് പ്രവര്‍ത്തകനാണ് എന്ന് മനസ്സിലാകാന്‍ തെളിവുകള്‍ എമ്പാടുമുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വികസന മുന്നണിയുടെ സ്ഥാനാര്‍ഥിക്കായി ശക്തമായി നിലകൊള്ളുന്നവനാണ് അഹമ്മദ്. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വികസന മുന്നണി എന്ന പേരിലായിരുന്നു ജമാഅത്ത് മത്സരിച്ചത്. വികസന മുന്നണി സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ തോല്‍കുന്നതായി സിനിമയില്‍ പറയുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യ തെരഞ്ഞെടുപ്പ് പരീക്ഷണം വമ്പന്‍ പരാജയമായിരുന്നു. സംഘടനക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ട, ജമാഅത്ത് പ്രവര്‍ത്തകര്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആ കാലത്തെ വീണ്ടും എടുത്തിടുകയാണ് സിനിമ.
കുത്തക വിരുദ്ധ, മുതലാളിത്ത വിരുദ്ധ സമരങ്ങളില്‍ ജമാഅത്തിന്റെ യുവജന വിഭാഗം സോളിഡാരിറ്റിയുടെ ഇടപെടല്‍ കേരളീയ പൊതുസമൂഹം കൗതുകത്തോടെ നോക്കി കണ്ടതാണ്. കുത്തകകള്‍ക്കെതിരെ സമരം നയിക്കുന്ന നായകന്‍ അതേ കുത്തക കമ്പനിയുടെ മാളില്‍ പോയി വസ്ത്രം വാങ്ങുന്ന രംഗമുണ്ട് ചിത്രത്തില്‍. മറ്റൊരു മുസ്‌ലിം സംഘടനയും കുത്തക വിരുദ്ധ സമരത്തില്‍ പങ്കെടുത്തിരുന്നില്ല എന്നിരിക്കെ, സോളിഡാരിറ്റിയെ അല്ലാതെ ആരെയാണ് സംവിധായകന്‍ ഉന്നം വെച്ചത്?
ഒരു ലിബറല്‍ ഇസ്‌ലാമിസ്റ്റിന്റെ കരുതലോടെയുള്ള, ആഴത്തിലുള്ള ഇസ്‌ലാം വിമര്‍ശം ആണ് കെ.എല്‍. 10 പത്ത് എന്ന് കരുതാന്‍ കാരണങ്ങള്‍ ഏറെയുണ്ടെന്ന് ചുരുക്കം. ആശയപരമായ സംവാദങ്ങളെ ചെറിയ തോതിലെങ്കിലും ഉള്‍ക്കൊള്ളാനും സ്വാംശീകരിക്കാനും നയസമീപനങ്ങളില്‍ പുതുക്കല്‍ വരുത്താനും തയാറായ ചരിത്രം ജമാഅത്തിനുണ്ട്. ആയര്‍ഥത്തില്‍ കെ.എല്‍ 10 പത്ത് ഉയര്‍ത്തിയ വിമര്‍ശത്തെ സത്യസന്ധമായി അഭിമുഖീകരിക്കന്‍ ആ സംഘടനക്കാവുമോ എന്നതും മതാന്ധതയുടെ ചട്ടക്കൂടിന് പുറത്ത് ചാടുന്ന പുതുതലമുറയുടെ ആവിഷ്‌കാരങ്ങളെ ആര്‍ജവത്തോടെ ഉള്‍ക്കൊള്ളാന്‍ ആകുമോ എന്നതും കണ്ടറിയേണ്ടതു തന്നെ.