| Tuesday, 17th April 2018, 2:18 pm

ലസിത് മലിംഗ, ഡ്വെയിന്‍ ബ്രാവോ... ഇതാ സുനില്‍ നരെയ്ന്‍; ഐ.പി.എല്‍ നേട്ടങ്ങള്‍ തുടര്‍ക്കഥയാക്കി നരെയ്ന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ നൂറ് വിക്കറ്റ് നേടുന്ന ആദ്യ വിദേശ സ്പിന്നറായി സുനില്‍ നരൈന്‍. ഇന്നലെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ക്രിസ് മോറിസിനെ പുറത്താക്കിയതോടെയാണ് വിന്‍ഡീസ് താരത്തെ തേടി നേട്ടമെത്തിയത്. കഴിഞ്ഞ ദിവസം ദല്‍ഹിക്കെതിരെ നടന്ന മത്സരത്തിലാണ് 100 വികറ്റ് തികച്ചത്.

ഐ.പി.എല്ലില്‍ 100 വിക്കറ്റ് ക്ലബില്‍ കയറുന്ന 11 ാം താരമാണ് സുനില്‍ നരെയ്ന്‍. 2012ലാണ് നരെയ്ന്‍ ആദ്യ ഐ.പി.എല്‍ കളിക്കുന്നത്. അരങ്ങേറ്റ സീസണില്‍ തന്നെ 24 വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് താരം കടന്നു വന്നത്.


Read Also : ഐ.പി.എല്‍; അപൂര്‍വ റെക്കോഡിനുടമയായി ഓസീസ് താരം ആരോണ്‍ ഫിഞ്ച്


ലസിത് മലിംഗ, ഡ്വെയിന്‍ ബ്രാവോ എന്നിവരാണ് ഐ.പി.എലില്‍ നൂറ് വിക്കറ്റ് നേടിയ മറ്റു വിദേശ താരങ്ങള്‍. ഒരേ ടീമിനു വേണ്ടി 100 വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്ന് താരങ്ങളാണുള്ളത്. മലിംഗ, ബ്രാവോ എന്നിവര്‍ക്കൊപ്പമാണ് സുനില്‍ നരൈന്‍.

201 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹി 14.1 ഓവറില്‍ 129 റണ്ണിനു പുറത്താവുകയായിരുന്നു. സുനില്‍ നരെയ്ന്റെയും കുല്‍ദീപ് യാദവിന്റെയും തകര്‍പ്പന്‍ ബൗളിങ്ങാണ് ഗംഭീറിനെയും സംഘത്തെയും പിടിച്ച് കെട്ടിയത്. കൊല്‍ക്കത്തയ്ക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തിയ മത്സരത്തില്‍ ദല്‍ഹിക്ക് വിജയപ്രതീക്ഷ ഉയര്‍ത്താന്‍ പോലും കഴിഞ്ഞില്ല.

71 റണ്‍സിനാണ് കൊല്‍ക്കത്തയുടെ ജയം. നരെയ്നും കുല്‍ദീപും മൂന്നു വിക്കറ്റുകളാണ് വീഴ്ത്തിയത്. നേരത്തെ ആന്ദ്ര റസ്സലിന്റെയും നിതീഷ് റാണയുടെയും തകര്‍പ്പന്‍ ബാറ്റിങ്ങ് പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് കൊല്‍ക്കത്ത 200 റണ്‍സ് അടിച്ചെടുത്തത്. അവസാന ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയതാണ് കൊല്‍ക്കത്തയെ 200 ല്‍ തളച്ചത്.

We use cookies to give you the best possible experience. Learn more