2024 ഐ.പി.എല്‍ പ്ലേയോഫില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത ഫൈനലില്‍ പ്രവേശിച്ചു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 19.3 ഓവറില്‍ 159 റണ്‍സിന് തകരുകയായിരുന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത 13.4 ഓവറില്‍ 164 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും വെങ്കിടേഷ് അയ്യരുടെയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയിലാണ് കൊല്‍ക്കത്ത വിജയം അനായാസം ആക്കിയത്.
28 പന്തില്‍ നിന്ന് നാല് സിക്‌സറും അഞ്ച് ഫോറും അടക്കം 51 റണ്‍സ് ആണ് വെങ്കി നേടിയത്. ശ്രേയസ്സും 5 ഫോറും സിക്‌സും അടക്കം 58 റണ്‍സാണ് പുറത്താകാതെ താരം നേടിയത്. ഇരുവര്‍ക്കും പുറമേ സുനില്‍ നരെയ്ന്‍ നാലു ഫോര്‍ ഉള്‍പ്പെടെ 16 പന്തില്‍ 21 റണ്‍സ് നേടി തുടക്കം കുറിച്ചപ്പോള്‍ റഹ്‌മാനുള്ള ഗുര്‍ബസ് 14 പന്തില്‍ നിന്ന് രണ്ടു വീതം സിക്‌സും ഫോറും നേടി 23 റണ്‍സ് അടിച്ചു.
കൊല്‍ക്കത്തക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ ആയിരുന്നു ഔട്ട് ഫോമിലുള്ള ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചന്‍ സ്റ്റാര്‍ക്ക് നേടിയത്. തുടര്‍ന്ന് വരുണ്‍ ആരോണ്‍, ഹര്‍ഷിദ് റാണ, സുനില്‍ നരെയ്ന്‍, റസല്‍ തുടങ്ങിയവര്‍ ഓരോ വിക്കറ്റ് വീഴ്ത്തിയാണ് ഹൈദരാബാദിലെ വേരോടെ പറിച്ചെടുത്തത്.
തകര്‍പ്പന്‍ വിജയത്തോടെ ഫൈനലില്‍ എത്തിയ കൊല്‍ക്കത്തയുടെ വിജയത്തിന്റെ രഹസ്യം തുറന്നു പറയുകയാണ് റസല്‍. മത്സരശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സുമായിട്ടുള്ള സംഭാഷണത്തില്‍ ആയിരുന്നു താരം സംസാരിച്ചത്. ഈ സീസണില്‍ സുപ്രധാനമായ രണ്ട് മാറ്റങ്ങളാണ് കൊല്‍ക്കത്തയെ ഫൈനലില്‍ എത്തിച്ചത് എന്നാണ് റസല്‍ പറഞ്ഞത്.
‘ഗൗതം ഗംഭീര്‍ തിരികെ വന്നതും നരെയ്‌നെ ഓപ്പണിങ്ങില്‍ ഇറക്കി എല്ലാം മാറ്റിമറിച്ചു, ഹാപ്പി ഫോര്‍ നരെയ്ന്‍,’റസല്‍ പറഞ്ഞു.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി രാഹുല്‍ ത്രിപാതി 35ല്‍ നിന്ന് 55 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഹെന്റിച്ച് ക്ലാസ് 21 പന്തില്‍ 32 റണ്‍സും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 24 പന്തില്‍ 30 റണ്‍സിന് നേടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഹൈദരാബാദ് ബൗളിങ്ങില്‍ ടി. നടരാജന്‍ കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
ഇന്ന് ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന നിര്‍ണായകമായ എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമുമായി ഹൈദരാബാദിന് ഒരു മത്സരം കൂടെ അവശേഷിക്കുന്നുണ്ട്. ഐ.പി.എല്ലിലെ രണ്ടാം ഫൈനലിസ്റ്റിനെ തെരഞ്ഞെടുക്കുന്ന നിര്‍ണായകമായ മത്സരമാണിത്.
Content Highlight: KKR In The Finals In 2024 IPL