Advertisement
Sports News
ഫൈനല്‍ കെങ്കേമം, ഐ.പി.എല്‍ ചരിത്രത്തിലെ വെടിച്ചില്ല് റെക്കോഡുമായി കൊല്‍ക്കത്ത!
സ്പോര്‍ട്സ് ഡെസ്‌ക്
2024 May 27, 10:52 am
Monday, 27th May 2024, 4:22 pm

2024 ഐ.പി.എല്‍ കിരീടം സവ്‌നതമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഫൈനലില്‍ 8 വിക്കറ്റിന് ഹൈദരാബാദിനെ തകര്‍ത്താണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് വമ്പന്‍ വിക്കറ്റ് തകര്‍ച്ച നേരിട്ടതോടെ 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ വിജയം സ്വന്തമാക്കി കിരീടം സ്വന്തമാക്കുകയായിരുന്നു.

പവര്‍ പ്ലേയില്‍ തന്നെ മികച്ച സ്‌കോര്‍ സ്വന്തമാക്കിയ കൊല്‍ക്കത്ത മിന്നും പ്രകടനം കാഴ്ചവെച്ചത്.
കൊല്‍ക്കത്തക്ക് വേണ്ടി വെങ്കിടേഷ് അയ്യരുടെയും റഹ്‌മാനുള്ള ഗുര്‍ബാസിന്റെയും വെടിക്കെട്ട് പ്രകടനമാണ് വിജയം എളുപ്പമാക്കിയത്.

26 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാലു ഫോറും അടക്കം 52 റണ്‍സ് നേടിയ വെങ്കിടേഷിന്റെ അവസാന സിംഗിളോടെ ടീമിനെ കിരീടത്തില്‍ എത്തിക്കുകയായിരുന്നു. 208.33 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. ഗുര്‍ബാസ് 32 പന്തില്‍ നിന്ന് രണ്ട് സിക്‌സും 5 ഫോറും ഉള്‍പ്പെടെ 39 റണ്‍സ് നേടിയാണ് മടങ്ങിയത്. കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 6 റണ്‍സ് നേടി കൂടെ നിന്നു. ഇതോടെ ഐ.പി.എല്‍ ചരിത്രത്തിലെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും കൊല്‍ക്കത്ത സ്വന്തമാക്കുകയാണ്. ഐ.പി.എല്‍ ഫൈനലിലെ ഏറ്റവും ഉയര്‍ന്ന പവര്‍ പ്ലേ സ്്‌കോര്‍ സ്വന്തമാക്കിയാണ് ടീം കുരീടത്തിലേക്ക് എത്തിയത്.

ഐ.പി.എല്‍ ഫൈനലിലെ ഏറ്റവും ഉയര്‍ന്ന പവര്‍ പ്ലേ സ്‌കോര്‍ സ്വന്തമാക്കുന്ന ടീം, സ്‌കോര്‍, എതിരാളകള്‍, വര്‍ഷം

കൊല്‍ക്കത്ത – 72/1 – സണ്‍റൈസേഴ്‌സ് ഹൈദരബാദ് – 2024*

ഗുജറാത്ത് ടൈറ്റന്‍സ് – 62/1 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 2023

മുബൈ ഇന്ത്യന്‍സ് – 61/1- ചെന്നൈ സൂപ്പര്‍ കിങ്‌സ് – 2015

തുടക്കത്തിലെ ആക്രമിച്ച് കളിക്കാനുള്ള ആത്മവിശ്വാസത്തിലാണ് കമ്മിന്‍സും സംഘവും ചെപ്പോക്കില്‍ ബാറ്റിങ് തെരഞ്ഞെടുത്തത്. എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറില്‍ ക്ലീന്‍ ബൗള്‍ഡ് ആയാണ് ഓപ്പണര്‍ അഭിഷേക് ശര്‍മ പുറത്തായത്. അഞ്ച് പന്തില്‍ നിന്ന് വെറും രണ്ട് റണ്‍സ് മാത്രമാണ് താരം നേടിയത്.


കൊല്‍ക്കത്തക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ നേടിയ ആന്ദ്രെ റസലും രണ്ട് വിക്കറ്റുകല്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്കും ഹര്‍ഷിദ് റാണയും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. വൈഭവും നരെയ്‌നും ചക്രവര്‍ത്തിയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി നിര്‍ണായകമായി.

 

Content highlight: KKR In Record Achievement In 2024 IPL