| Sunday, 21st April 2024, 5:56 pm

200 റണ്‍സിന് മുകളില്‍ അടിച്ചില്ലേല്‍ ഇപ്പോള്‍ മോശമാണ്; തകര്‍പ്പന്‍ റെക്കോഡില്‍ കൊല്‍ക്കത്ത

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം ഈഡന്‍ ഗാര്‍ഡന്‍സില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയടെ ഇന്നിങ്‌സില്‍ അവസാനിച്ചിരിക്കുകയാണ്. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്.

കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ച്വറിയിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 36 പന്തില്‍ നിന്ന് ഒരു സിക്‌സും 7 ഫോറും ഉള്‍പ്പെടെ 50 റണ്‍സ് താരം നേടുകയായിരുന്നു.

അയ്യര്‍ക്ക് പുറമേ ഓപ്പണര്‍ ഫില്‍ സാള്‍ട്ട് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത് 14 പന്തില്‍ നിന്ന് 48 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവച്ചത്. ഏഴ് ഫോറും മൂന്നു സിക്‌സും ഉള്‍പ്പെടെ 342.86 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സാള്‍ട്ട് ബാറ്റ് വീശിയത്.

ഇതോടെ കൊല്‍കത്ത ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ 200+ റണ്‍സ് നേടുന്ന നാലാമത്തെ ടീമാകാനാണ് കൊല്‍ക്കത്തക്ക് സാധിച്ചത്.

ശേഷം മധ്യനിരയില്‍ റിങ്കു സിങ് 16 പന്തില്‍ നിന്ന് 24 റണ്‍സ് നേടിയപ്പോള്‍ ക്രീസില്‍ പിടിച്ചുനിന്നത് ആന്ദ്രെ റസലും രമന്‍ ദീപ് സിങ്ങുമാണ്. അവസാന ഘട്ടത്തില്‍ 20 പന്തില്‍ നാല് ഫോര്‍ അടക്കം 27 റണ്‍സ് ആണ് റസല്‍ നേടിയത്. രമണ്‍ ദീപ് 9 പന്തില്‍ രണ്ട് സിക്‌സും രണ്ട് ഫോറും അടക്കം 24 റണ്‍സ് ആണ് നേടിയത്.

വെങ്കിടേശ് അയ്യര്‍ 8 പന്തില്‍ 16 റണ്‍സ് നേടി പുറത്താകുകയും ചൊയ്തു. മധ്യ നിരയില്‍ ഇറങ്ങിയ റിങ്കു സിങ് 16 പന്തില്‍ 24 റണ്‍സ് നേടിയാണ് പുറത്തായത്.

ആര്‍സിബിക്ക് വേണ്ടി യാഷ് ദയാലും കാമറൂണ്‍ ഗ്രീനും രണ്ട് വീതം വിക്കറ്റുകള്‍ നേടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഗ്രീന്‍ 35 റണ്‍സ് വഴങ്ങി 8. 75 എക്കണോമി നിലനിര്‍ത്തി. മുഹമ്മദ് സിറാജും ലോക്കി ഫര്‍ഗൂ ഓരോ വിക്കറ്റുകളില്‍ വീതവും വീഴ്ത്തി

Content Highlight: KKR IN Record Achievement

Latest Stories

We use cookies to give you the best possible experience. Learn more