| Monday, 20th May 2024, 9:05 am

ഐ.പി.എല്ലില്‍ ഈ ടീം അമ്പരപ്പിക്കുകയാണ്; തകര്‍പ്പന്‍ നേട്ടത്തില്‍ അയ്യരും സംഘവും!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ മാമാങ്കം അതിന്റെ അവസാനഘട്ടത്തില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഇനി പ്ലേ ഓഫ് മത്സരങ്ങളാണ് വരാനിരിക്കുന്നത്. മെയ് 21ന് നടക്കുന്ന ആദ്യ പ്ലേ ഓഫില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സണ്‍റൈസ് ഹൈദരാബാദിനെ ആദ്യം നേരിടും അഹമ്മദാബാദ് നരേന്ദ്രമോഡി സ്റ്റേഡിയത്തിലാണ് മത്സരം.

മെയ് 22നാണ് എലിമിനേറ്റര്‍ മത്സരം നടക്കുന്നത്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ തന്നെ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുക. ഇന്നലെ ഗുവാഹത്തിയില്‍ നടക്കാനിരുന്ന കൊല്‍ക്കത്ത – രാജസ്ഥാന്‍ മത്സരം മഴകാരണം ഉപേക്ഷിച്ചതോടെയാണ് പ്ലേ ഓഫ് മത്സരങ്ങള്‍ തകിടം മറിഞ്ഞത്.

നിലവില്‍ 14 മത്സരങ്ങളില്‍ നിന്ന് 9 വിജയവും 3 തോല്‍വിയും അടക്കം 20 പോയിന്റാണ് കൊല്‍ക്കത്ത ഓന്നാം സ്ഥാനത്ത് എത്തിയത്.

രണ്ടാം സ്ഥാനത്ത് 14 മത്സരങ്ങലില്‍ നിന്ന് 8 വിജയവും 5 തോല്‍വിയുമടക്കം 17 പോയിന്റുമായി ഹൈദരബാദാണ്. +0.482 നെറ്റ് റണ്‍ റേറ്റാണ് ടീമിനുള്ളത്. മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാന്‍ 14 മത്സരങ്ങളില്‍ നിന്ന് 8 വിജയവും 5 തോല്‍വിയുമടക്കം 17 പോയിന്റ് നേടി +0.273 നെറ്റ് റണ്‍ റേറ്റുമായി മൂന്നാം സ്ഥാനത്താണ്.

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് പ്ലേ ഓഫിലേക്ക് കടന്നുവന്ന ബെംഗളൂരു 14 മത്സരത്തില്‍ 7 വിജയവും തോല്‍വിയും സ്വന്തമാക്കി +0.459 നെറ്റ് റണ്‍ റേറ്റില്‍ 14 പോയിന്റുമായി നാലാമതാണ്.

എന്നാല്‍ ഐ.പി.എല്‍ ചരിത്രത്തില്‍ വമ്പന്‍ കോളിളക്കം സൃഷ്ടിച്ച് കൊല്‍ക്കത്ത നേടിയത് +1.428 എന്ന കിടിലം നെറ്റ് റണ്‍ റേറ്റാണ്. ഇതോടെ ഐ.പി.എല്‍ ചരിത്രത്തിലെ പ്ലേ ഓഫില്‍ ഏറ്റവും മികച്ച നെറ്റ റണ്‍ റേറ്റ് സ്വന്തമാക്കാനുള്ള അവസരവും ടീമിന് വന്നു ചേര്‍ന്നിരിക്കുകയാണ്.

2014 ശേഷം കിരീടം നേടാനോ മികച്ച നെറ്റ് റണ്‍ റേറ്റ് നിലനിര്‍ത്താനോ ടീമിന് സാധിച്ചില്ലായിരുന്നു. മുന്‍ താരം ഗൗതം ഗംഭീരിന്റെ നേതൃത്വത്തില്‍ രണ്ട് കിരീടം നേടിയ ശേഷം അതേ ഗംഭീര്‍ ടീമിന്റെ മെന്റ്‌റായി എത്തിയ ശേഷം വമ്പന്‍ മാറ്റങ്ങളായിരുന്നു ടീമില്‍ വന്നത്.

Content Highlight: KKR In New Record Achievement In IPL

We use cookies to give you the best possible experience. Learn more