| Tuesday, 14th May 2024, 1:07 pm

സിക്‌സര്‍ അടിച്ച പന്ത് വിദഗ്ദമായി മോഷ്ടിക്കാന്‍ ശ്രമിച്ചു, കൊല്‍ക്കത്ത ആരാധകന് പിന്നീട് സംഭവിച്ചത്...വീഡിയോ വൈറല്‍!

സ്പോര്‍ട്സ് ഡെസ്‌ക്

മെയ് 11ന് മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തില്‍ 18 റണ്‍സിനാണ് കൊല്‍ക്കത്ത വിജയിച്ചത്.

മഴ കാരണം വൈകിയ മത്സരം 16 ഓവറായി ചുരുക്കിയപ്പോള്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തക്ക് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ വെങ്കിടേശ് അയ്യര്‍ (42), നിതീഷ് റാണ (33), ആന്ദ്രെ റസല്‍ (24) എന്നിവരാണ് കൊല്‍ക്കത്തയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. മറുപടി ബാറ്റിങ്ങില്‍ മുംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് മാത്രമാണ് നേടിയത്. മുംബൈക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഇഷാന്‍ കിഷനാണ്. 22 പന്തില്‍ നിന്ന് 40 റണ്‍സാണ് താരം നേടിയത്.

എന്നാല്‍ മത്സരത്തിനിടയില്‍ സിക്‌സറിന് പോയ പന്ത് വിദഗ്ദമായി മോഷ്ടിക്കാന്‍ ശ്രമിച്ച ഒരു കൊല്‍ക്കത്ത ആരാധകന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്. സ്റ്റേഡിയത്തിലേക്ക് എത്തിയ പന്ത് ആരാധകന്‍ തന്റെ പാന്റിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു. എന്നാല്‍ അടുത്തുണ്ടായ പൊലീസ് ഉദ്യോഗസ്ഥന്‍ ആരാധകനെ പിടിച്ചപ്പോള്‍ തന്റെ പാന്റില്‍ നിന്ന് പന്ത് തിരികെ കൊടുക്കുകയായിരുന്നു പയ്യന്‍.

എന്നാല്‍ ശേഷം കൊല്‍ക്കത്ത ആരാധകനെ ഉപദ്രവിക്കുകയും സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയുമായിരുന്നു ഉദ്യോഗസ്ഥന്‍.

നിലവില്‍ ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ 13 മത്സരങ്ങളില്‍ നിന്ന് 9 വിജയവും മൂന്നു തോല്‍വിയും അടക്കം 19 പോയിന്റാണ് ടീം സ്വന്തമാക്കിയത്. +1.428 എന്ന മികച്ച നെറ്റ് റണ്‍ റേറ്റും ടീമിനുണ്ട്. കഴിഞ്ഞ ദിവസം നടക്കാനിരുന്ന മത്സരം മഴകാരണം ഉപേഷിച്ചപ്പോള്‍ ഗുജറാത്തിനും കൊല്‍ക്കത്തക്കും ഓരോ പോയിന്റ് വീതം നല്‍കുകയായിരുന്നു.

Content Highlight: KKR fan tries to steal match ball at Eden Gardens

We use cookies to give you the best possible experience. Learn more