| Monday, 4th April 2022, 11:00 pm

ആഹാ ഇത് ഇങ്ങനേം ചെയ്യാമല്ലേ!! പുതിയ വീഡിയോ പങ്കുവെച്ച് കെ.കെ.ആര്‍ നായകന്‍ ശ്രേയസ് അയ്യര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏറെ ആവേശത്തിലാണ്. പുതിയ ക്യാപ്റ്റന് കീഴില്‍ പുതിയ ചരിത്രം കുറിക്കാനാണ് മുന്‍ ചാമ്പ്യന്‍മാര്‍ ഒരുങ്ങുന്നത്.

ആദ്യ മത്സരത്തില്‍ ഡിഫന്‍ഡിംഗ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ബെംഗളൂരുവിനോട് തോല്‍വിയേറ്റുവാങ്ങുകയായിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ തോല്‍പിച്ചാണ് കെ.കെ.ആര്‍ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്.

ടീമിന്റെ ക്യാപ്റ്റനും ഇന്ത്യന്‍ ടീമിലെ വിശ്വസ്ത യുവതാരവുമായ ശ്രേയസ് അയ്യര്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

പുള്‍ അപ് ബാറില്‍ എയര്‍ വാക്ക് പുള്‍ അപ് നടത്തുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

‘ജോറോ ചാലഞ്ചിന് ആരാണുള്ളത്’ എന്ന ക്യാപ്ഷനോടെയാണ് ശ്രേയസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ശേഷമുള്ള താരത്തിന്റെ ഡാന്‍സും വൈറലായിട്ടുണ്ട്.

നിരവധി ആരാധകരാണ് വീഡിയോയ്ക്ക് പിന്നാലെ കമന്റുമായെത്തുന്നത്.

മുംബൈ ഇന്ത്യന്‍സുമായാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം. ഏപ്രില്‍ ആറിന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.

കളിച്ച രണ്ട് മത്സരത്തിലും തോറ്റ മുംബൈയ്ക്ക് മുഖം രക്ഷിക്കണമെങ്കില്‍ ജയം അനിവാര്യമാണ്. വെറുതെ ജയിച്ചാലും പോരാ, മികച്ച റണ്‍ നിരക്കില്‍ തന്നെ ജയിക്കാനാവും മുംബൈ ലക്ഷ്യമിടുന്നത്.

പോയിന്റ് പട്ടികയില്‍ എക്കൗണ്ട് തുറക്കാന്‍ സാധിക്കാതെ എട്ടാം സ്ഥാനത്താണ് മുംബൈ. നാല് പോയിന്റുമായി കെ.കെ.ആര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

Content Highlight: KKR captain Shreyas Iyer posts new video

We use cookies to give you the best possible experience. Learn more