| Monday, 2nd April 2018, 12:33 pm

സ്റ്റാര്‍ക്കിന് പകരക്കാരന്‍ എത്തി; പുത്തന്‍ ജേഴ്‌സിയുമായി ഐ.പി.എല്‍  അങ്കത്തിനൊരുങ്ങി കൊല്‍ക്കത്ത

സ്പോര്‍ട്സ് ഡെസ്‌ക്

ന്യുദല്‍ഹി: പരിക്കേറ്റ ഓസ്ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കിന് പകരക്കാരനെ കണ്ടെത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. സ്റ്റാര്‍ക്കിന്റെ പകരക്കാരനായി ഇംഗ്ലണ്ട് പേസര്‍ ടോം ക്യുറാനെയാണ് കൊല്‍ക്കത്ത കണ്ടെത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ക്യുറാന്‍ ഐ.പി.എല്ലില്‍ കളിക്കാനെത്തുന്നത്. പരിക്കിനെ തുടര്‍ന്നാണ് സ്റ്റാര്‍ക്കിന് ഐ.പി.എല്‍ മത്സരങ്ങള്‍ നഷ്ടമായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള നാലാമത്തെയും അവസാനത്തെയും ടെസ്റ്റിലും സ്റ്റാര്‍ക്ക് കളിച്ചിരുന്നില്ല.


Read  Also :     ആരാധകരെ ഫൂളാക്കി വീരു; ഐ.പി.എല്ലില്‍ കളിക്കാനിറങ്ങില്ലെന്ന് സെവാഗ്: (വീഡിയോ)


2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സ്റ്റാര്‍ക്കിനെ 9.4 കോടി രൂപ നല്‍കിയാണ് ഈ വര്‍ഷത്തെ ഐ.പി.എല്‍ ലേലത്തില്‍ നിന്ന് കൊല്‍ക്കത്ത സ്വന്തമാക്കിയത്. താരത്തിന്റെ പിന്മാറ്റം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് അപ്രതീക്ഷിത ഷോക്കായിരിുന്നു. മിച്ചല്‍ സ്റ്റാര്‍ക്കും, മിച്ചല്‍ ജോണ്‍സണുമായിരുന്നു ഈ സീസണിലെ കൊല്‍ക്കത്തന്‍ ബോളിംഗ് പ്രതീക്ഷകള്‍. സ്റ്റാര്‍ക്കിന്റെ വിടവ് ടോം ക്യുറാനെയിലൂടെ നികത്താനാണ് കൊല്‍കത്ത ശ്രമിക്കുന്നത്. ഏപ്രില്‍ എട്ടിന് ആര്‍.സി.ബിക്ക് എതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം.

അതേസമയം ഐ.പി.എല്‍ പതിനൊന്നാം സീസണില്‍ കൊല്‍കത്ത കളിക്കാനിറങ്ങുന്നത്പുത്തന്‍ ജഴ്‌സി അണിഞ്ഞ് കൊണ്ടായിരിക്കും. തങ്ങളുടെ പുത്തന്‍ ജേഴ്‌സി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു. നായകന്‍ ദിനേശ് കാര്‍ത്തിക് 19ാം നമ്പര്‍ ജഴ്‌സിയാണ് അണിയുക. ടീമിലെ പുതിയതും പഴയതുമായ മിക്ക താരങ്ങളും ജഴ്‌സി ലോഞ്ചിനായെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more