| Wednesday, 28th August 2019, 8:06 pm

ഒന്നരവയസുകാരി മരണപ്പെട്ട സംഭവം; മോഹനന്‍ വൈദ്യര്‍ക്കെതിരെയുള്ള ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഒന്നരവയസുകാരി ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. മോഹനന്‍വൈദ്യരുടെ ചികത്സാപിഴവുകൊണ്ടാണ് കുട്ടി മരണപ്പെട്ടതെന്ന ആരോപണത്തിലാണ് മന്ത്രി അന്വേഷണം ആവശ്യപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കാന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സംഭവം സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നെന്നും സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും ഡോക്ടര്‍മാരുടേയും വിദ്യാര്‍ത്ഥികളുടേയും സംഘടനകളും ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ രംഗത്തെത്തിയിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തില്‍ മോഹനന്‍ വൈദ്യര്‍ക്കെതിരെ ഡി.വൈ.എഫ്.ഐ രംഗത്തെത്തിയിരുന്നു.
മോഹനന്‍ വൈദ്യരുടെ ആളെക്കൊല്ലി ചികിത്സ അവസാനിപ്പിക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴ കായംകുളം കൃഷ്ണപുരം പഞ്ചായത്തില്‍ മോഹന്‍ വൈദ്യര്‍ ചികിത്സ നടത്തി വരുന്ന സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടും ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മറ്റി മാര്‍ച്ച് നടത്തി.

Latest Stories

We use cookies to give you the best possible experience. Learn more