എം.ആര്‍ വാക്‌സിന്‍ ക്യാമ്പ് ആക്രമണം; അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കെ.കെ ശൈലജ
Kerala
എം.ആര്‍ വാക്‌സിന്‍ ക്യാമ്പ് ആക്രമണം; അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കെ.കെ ശൈലജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th November 2017, 12:19 pm

തിരുവനന്തപുരം: മലപ്പുറം അത്തിപ്പറ്റ സ്‌കൂളിലെ മീസില്‍സ് റൂബെല്ല പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് അംഗങ്ങളെ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടി കൈക്കൊള്ളാന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. വാര്‍ത്താ കുറിപ്പിലൂടെയാണ് അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന ആരോഗ്യ മന്ത്രി പ്രതികരിച്ചത്.


Also Read: മാതൃത്വത്തിന് അതിര്‍വരമ്പുകളില്ല; മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന രാജസ്ഥാനി യുവതിയുടെ ചിത്രം വൈറല്‍


ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഒരു കടന്നു കയറ്റവും അംഗീകരിക്കില്ലെന്നും വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ബലാത്ക്കാരമായി തടയുന്നവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസമായിരുന്നു മലപ്പുറം എടയുര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം സംഘടിപ്പിച്ച എം.ആര്‍ വാക്സിന്‍ ക്യാമ്പിനുനേരെ ആക്രണം നടന്നത്. മെഡിക്കല്‍ ഓഫീസര്‍ക്കും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.


Dont Miss: ‘അമേരിക്കയിലുമുണ്ടടോ പിടി’; തമിഴ്‌നാട്ടില്‍ ഒന്നര കിലോമീറ്ററിന് 50 രൂപ ഓട്ടോചാര്‍ജ്ജ്, മലയാളിയുടെ പരാതി അമേരിക്കന്‍ പൊലീസിന്


മെഡിക്കല്‍ ഓഫീസറേയും നഴ്സിനേയും അക്രമിച്ച സംഭവത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് ഇന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ വകുപ്പ് ജീവനക്കാര്‍ സമരവും പ്രഖ്യാപിച്ചിരുന്നു. കെ.ജി.എം.ഒ.എയാണ് സമരത്തിനു ആഹ്വാനം ചെയ്തിരുന്നത്.