ദുബായ്: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയെ തേടി വീണ്ടും അംഗീകാരങ്ങൾ. ഗൾഫിലെ ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ ഈ വർഷത്തെ വാർത്താതാരമായി ശൈലജ ടീച്ചറെയാണ് ശ്രോതാക്കൾ തെരഞ്ഞെടുത്തത്.
2020ലെ റേഡിയോ ഏഷ്യ ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ എന്നാണ് അംഗീകാരത്തിന്റെ പേര്.
കൊവിഡ് മഹാമാരിയിൽ ജാഗ്രതയോടുകൂടിയുള്ള ഇടപെടലിലൂടെ കേരളത്തെ വലിയ വിപത്തിൽ നിന്നും രക്ഷിച്ചതിനും മികച്ച പ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ ആരോഗ്യമേഖലയുടെ യശസ്സ് അന്തരാഷ്ട്ര തലത്തിൽ ഉയർത്തിയതിനുമാണ് പുരസ്കാരം.
ആരോഗ്യമന്ത്രിയുടെ അർപ്പണമനോഭാവത്തോടെയുള്ള നിസ്വാർത്ഥ സേവനം കൂടി പരിഗണിച്ചാണ് പുരസ്കാരം നൽകിയിരിക്കുന്നത്.
കേരളത്തിലെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയായിരുന്നു. വോഗ് ആരോഗ്യമന്ത്രിയുടെ ചിത്രം കവർഫോട്ടോ ആക്കുകയും ബി.ബി.സി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ആരോഗ്യ മേഖലയെക്കുറിച്ചും റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ 28 വർഷത്തിലേറെയായി യു.എ.ഇ.യിൽ പ്രവർത്തിക്കുന്ന റേഡിയോ എഷ്യ ദീർഘകാലത്തെ എം.എം പ്രക്ഷേപണത്തിന് ശേഷമാണ് ഇപ്പോൾ എഫ്..എം ആയി പ്രക്ഷേപണം നടത്തുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: KK Shailaja selected as Radio Asias’s person of the year