| Monday, 8th June 2020, 10:45 am

ബ്രേക്ക് ദ ചെയിന്‍ എന്ന് വെറുതെ പറയുന്നതല്ല,കഴുത്തില്‍ തൂക്കി നടക്കാനുള്ളതല്ല മാസ്‌ക്: ആരോഗ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്‌വ്യാപനം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞുപരിശ്രമിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

‘ബ്രേക്ക് ദ ചെയിന്‍ എന്ന് വെറുതെ പറയുന്നതല്ല. മാസ്‌ക് കൃത്യമായി ധരിക്കണം. ചിലര്‍ മാസ്‌ക് കഴുത്തില്‍ തൂക്കി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സാമൂഹികം അകലം പാലിക്കണം’, മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവര്‍ക്കെല്ലാം ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്‌നമുണ്ടായിരുന്നെന്നും മന്ത്രി പറഞ്ഞു.

ആര്‍ക്കുവേണമെങ്കിലും രോഗം വരാം. ക്വാറന്റീന്‍ എവിടെയായലും സമ്പര്‍ക്കം ഒഴിവാക്കണം. നിലവില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ 10-12 ശതമാനം മാത്രമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

പരിശോധനാഫലം നെഗറ്റീവ് ആയാലും നിരീക്ഷണവ്യവസ്ഥകള്‍ പാലിക്കണം. കൊവിഡ് ആശുപത്രികളില്‍ ഉദ്ഘാടന പരിപാടി നടത്തരുതെന്നും മന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more