ന്യൂയോര്‍ക്ക്: പ്രമുഖ ലോകോത്തര മാഗസിനായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ലോകത്തെ സ്വാധീനിച്ച 12 വനിതകളുടെ പട്ടികയില്‍ കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ശൈലജയും. എല്ലാ വര്‍ഷവും ഡിസംബറില്‍ ഫിനാന്‍ഷ്യല്‍ ടൈംസ് ആഗോളാടിസ്ഥാനത്തില്‍ പുറപ്പെടുവിക്കുന്ന പട്ടികയിലാണ് ശൈലജയും ഇടംപിടിച്ചത്.
ഇത്തവണ പട്ടികയിലേക്ക് നൂറുകണക്കിന് നോമിനേഷനുകള്‍ ലഭിച്ചിരുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ്, അമേരിക്കയിലെ രാഷ്ട്രീയ നേതാവ് സ്റ്റേസി അബ്രാംസ് എന്നിവര്‍ക്കൊപ്പമാണ് കെ.കെ. ശൈലജ ടീച്ചറേയും വായനക്കാര്‍ തെരഞ്ഞെടുത്തത്.
നേരത്തെ ഫാഷന്‍ മാഗസിനായ വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയര്‍ സീരീസിലും ശൈലജ ഇടം നേടിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈയില്‍ പ്രോസ്‌പെക്ടസ് മാഗസീന്റെ പട്ടികയിലും കെ.കെ.ശൈലജ ഇടം നേടിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: KK Shailaja Most Influential Women of 2020 Financial Times