| Sunday, 18th April 2021, 9:07 pm

എറണാകുളത്ത് കനത്ത ജാഗ്രത; അടിയന്തരയോഗം ചേര്‍ന്ന് ആരോഗ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊവിഡ് വ്യാപനത്തില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയ എറണാകുളത്ത് കനത്ത ജാഗ്രത. ജില്ലയില്‍ കൊവിഡ് നിയന്ത്രണത്തിനായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അടിയന്തരയോഗം ചേര്‍ന്നു.

ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയും കളമശ്ശേരി മെഡിക്കല്‍ കോളേജും കൊവിഡ് ആശുപത്രിയാക്കും. സര്‍ക്കാര്‍ മേഖലയില്‍ ആയിരം ഓക്‌സിജന്‍ കിടക്കകള്‍ സജ്ജമാക്കും.

ജില്ലയില്‍ ഇന്ന് 2835 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി 2741 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഇന്ന് 355 പേര്‍ രോഗ മുക്തി നേടിയപ്പോള്‍ 2257 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.

സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KK Shailaja Ernakulam Emergency Meeting Covid 19

Latest Stories

We use cookies to give you the best possible experience. Learn more