പാലക്കാട്: ആരോഗ്യമന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലെ ഭാഗം ആറ് വയസ്സുകാരി ടിക്-ടോക്കില്‍ അവതരിപ്പിച്ചത് വ്യാപകമായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു.
പാലക്കാട് ചിറ്റൂരുള്ള ആവര്‍ത്തന എന്ന കുട്ടിയാണ് മന്ത്രിയുടെ പ്രസംഗം ടിക് ടോക്കില്‍ പുനരവതരിപ്പിച്ചത്.
വീഡിയോ കണ്ട് നിരവധി പേര് ആവര്‍ത്തനയെ അഭിന്ദിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആരോഗ്യമന്ത്രി തന്നെ തന്റെ പ്രസംഗം ടിക് ടോക്കില്‍ ചെയ്ത ആവര്‍ത്തനയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
മന്ത്രി നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലെ ‘പെണ്ണാണ് ഭരിക്കുന്നതെങ്കിലും.. എന്താ പെണ്ണിന് കുഴപ്പം..’ എന്ന ഭാഗമായിരുന്നു ഈ ആറുവയസ്സുകാരി ടിക് ടോക്കില്‍ അവതപ്പിച്ചത്.
മന്ത്രിയുടെ രൂപസാദൃശ്യം വരുത്തിനാന്‍ കണ്ണടയും അമ്മയുടെ ഷാളുകൊണ്ട് സാരി ഉടുത്തുമായിരുന്ന ആവര്‍ത്തന വീഡിയോ ചെയ്തത്.
മോളൂട്ടിയുടെ വീഡിയോ കണ്ടു.ഏറെ ഇഷ്ടപ്പെട്ടു. അടുത്തതവണ പാലക്കാട് വരുമ്പോള്‍ തീര്‍ച്ചയായും മോളെ കാണുമെന്നും തന്റെ വീഡിയോ മോള് ചെയ്തുകണ്ടപ്പോള് സന്തോഷം തോന്നിയെന്നും മന്ത്രി പറഞ്ഞതായി ആവര്‍ത്തനയുടെ അച്ഛന് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക.
WATCH THIS VIDEO: