| Thursday, 26th December 2019, 1:13 pm

'ഇത് അസഹിഷ്ണുതയുടെ പര്യായം'; സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ മന്ത്രി കെ.കെ ശൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരായ യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരുടെ പ്രസ്താവനയ്‌ക്കെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ. സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിനു ഭീഷണിയുടെ സ്വരമാണെന്നു മന്ത്രി പ്രതികരിച്ചു.

പരാമര്‍ശം അസഹിഷ്ണുതയുടെ പര്യായമാണെന്നും മന്ത്രി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സന്ദീപിന്റെ പ്രസ്താവന തള്ളി ബി.ജെ.പി നേതൃത്വം നേരത്തേ രംഗത്തെത്തിയിരുന്നു.

പ്രതികരണം വ്യക്തിപരമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.

സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തിപരമാണ്. പാര്‍ട്ടി നിലപാടായി കാണേണ്ടതില്ല. കേന്ദ്രത്തെ വിമര്‍ശിക്കുന്നവരോടു പകപോക്കുന്ന സമീപനം ബി.ജെ.പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന ജാഥയില്‍ പങ്കെടുത്ത സിനിമാക്കാര്‍ക്ക് നേരെ യുവമോര്‍ച്ച സെക്രട്ടറി സന്ദീപ് വാര്യര്‍ ഭീഷണി മുഴക്കിയിരുന്നു.

സന്ദീപ് വാര്യരുടെ പരാമര്‍ശത്തിന് നേരെ നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധവുമായെത്തിയത്.

സന്ദീപിനു മറുപടിയുമായി നടി റിമ കല്ലിങ്കല്‍ രംഗത്തെത്തിയിരുന്നു. വിഡ്ഢികളെ പ്രശസ്തരാക്കുന്നത് നമുക്ക് നിര്‍ത്താം എന്നാണ് റിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

ആര്‍ട്ടിസ്റ്റ് പവിശങ്കര്‍ വരച്ച ഫിലോമിനയുടെ ആരെടാ നാറി നീ എന്ന ചിത്രവും റിമ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more