|

വടകരയില്‍ കെ.കെ രമ മത്സരിക്കില്ല; മത്സരിക്കാന്‍ താല്പര്യമില്ലെന്ന് ഉറപ്പിച്ചുപറഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കെ.കെ രമ പാര്‍ട്ടിയെ അറിയിച്ചു. ഇതോടെ വടകര നിയോജക മണ്ഡലത്തില്‍ കെ. കെ രമ സ്ഥാനാര്‍ത്ഥിയാകില്ലെന്ന കാര്യത്തില്‍ തീരുമാനമായി.

മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കും. യു.ഡി.എഫ് പിന്തുണയോടെയാണ് ആര്‍.എം.പി വടകരയില്‍ മത്സരിക്കുന്നത്.

കെ.കെ രമ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തില്‍ കെ കെ രമ സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ പിന്തുണക്കുമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍, ഇത്തവണ മത്സരിക്കാന്‍ ഇല്ലെന്ന് രമ നേരത്തെ തന്നെ പറഞ്ഞിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.കെ നാണുവിനെതിരെ ആയിരുന്നു ആര്‍.എം.പി സ്ഥാനാര്‍ഥിയായി കെ.കെ രമ മത്സരിച്ചത്.എന്നാല്‍ ജയിച്ചില്ല.
സി.കെ നാണു ആണ് 9511 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: KK Rama will not contest in Vadakara

Latest Stories