| Sunday, 31st January 2021, 12:28 pm

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കില്ലെന്ന് കെ.കെ രമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ. എന്നാല്‍ വടകരയില്‍ ആര്‍.എം.പിക്ക് സ്ഥാനാര്‍ഥിയുണ്ടാവുമെന്നും രമ പറഞ്ഞു. മാതൃഭൂമി ഡോട്‌കോമിനോടായിരുന്നു രമയുടെ പ്രതികരണം.

ആര്‍.എം.പിക്ക് ഇത്തവണ യു.ഡി.എഫ് സീറ്റ് നല്‍കുമെന്ന് ഏതാണ്ട് ധാരണയായിട്ടുണ്ട്. ആര്‍.എം.പിക്ക് സീറ്റ് നല്‍കണമെന്ന് തന്നെയാണ് വടകര എം.പി കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരുടെ താല്‍പര്യം.

വടകര സീറ്റ് ആര്‍.എം.പിക്ക് ലഭിക്കുകയാണെങ്കില്‍ കെ.കെ രമയ്ക്കും ആര്‍.എം.പി സംസ്ഥാന അധ്യക്ഷന്‍ എന്‍.വേണുവിനുമായിരുന്നു സാധ്യത. ഇവരുടെ പേരുകളാണ് ഉയര്‍ന്നുകേട്ടതും.

എന്നാല്‍ മത്സരരംഗത്തുണ്ടാവില്ലെന്ന് രമ വ്യക്തമാക്കിയതോടെ വടകരയില്‍ എന്‍. വേണു മത്സരിക്കാനാണ് സാധ്യത.

മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയില്‍ മത്സരിച്ചേക്കുമെന്ന സൂചനകള്‍ ഉണ്ട്. അങ്ങനെ വടകരയില്‍ മുല്ലപ്പള്ളി മത്സരിച്ചാല്‍ ആര്‍.എം.പി സ്ഥാനാര്‍ഥിയുണ്ടാകുമോ എന്നത് സംശയമാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.കെ നാണുവിനെതിരെ ആയിരുന്നു ആര്‍.എം.പി സ്ഥാനാര്‍ഥിയായി കെ.കെ രമ മത്സരിച്ചത്.എന്നാല്‍ ജയിച്ചില്ല.
സി.കെ നാണു ആണ് 9511 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: KK Rema will not contest in the Assembly elections this time

Latest Stories

We use cookies to give you the best possible experience. Learn more