| Friday, 2nd April 2021, 3:46 pm

'നിണമണിഞ്ഞ പടനിലങ്ങള്‍ പടഹമായി പറന്നുയരട്ടെ..'; കെ.കെ രമയുടെ പ്രചാരണഗാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വടകര നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന ആര്‍.എം.പി.ഐ സ്ഥാനാര്‍ത്ഥി കെ.കെ രമയുടെ തെരഞ്ഞെടുപ്പ് പ്രചാരണഗാനം പുറത്ത്. ‘ നിണമണിഞ്ഞ പടനിലങ്ങള്‍ പടഹമായി പറന്നുയരട്ടെ….’ എന്ന് തുടങ്ങുന്ന ഗാനം ടി.പി ചന്ദ്രശേഖരനടക്കമുള്ള നിരവധി രക്തസാക്ഷികളുടെ ദൃശ്യ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

വടകര തഴെ അങ്ങാടി സ്വദേശി യാസര്‍ അറാഫത്താണ് ഗായകന്‍.വടകര സഫ്ദര്‍ ഹാശ്മി നാട്യസംഘമാണ് പാട്ട് തയ്യാറാക്കിയത്. സമദ് അമ്മാസ് സംഗീതവും ഒര്‍ക്കസ്ട്രഷനും നിര്‍വ്വഹിച്ച ഗാനം രചിച്ചത് ടി.വി.സച്ചിനാണ്. സൂരജ് മലയാറ്റില്‍ ,അര്‍ജുന്‍ സിയൂസ് എന്നിവരാണ് ദൃശ്യാവിഷ്‌കാരം നിര്‍വ്വഹിച്ചത്.


കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ച് നേടിയ 20504 വോട്ടിന്റെ ആത്മവിശ്വാസത്തിലാണ് കെ.കെ രമ മത്സരരംഗത്ത് സജീവമാകുന്നത്. യു.ഡി.എഫില്‍ നിന്നും എല്‍ഡിഎഫിലെത്തിയ എല്‍.ജെ.ഡിയിലെ മനയത്ത് ചന്ദ്രനാണ് ഇടത് സ്ഥാനാര്‍ത്ഥി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KK Rema RMPI Kerala Election 2021 Vadakara

We use cookies to give you the best possible experience. Learn more