| Thursday, 21st March 2019, 10:38 am

വളഞ്ഞ് മൂക്കുപിടിക്കാതെ ജയരാജന് വോട്ട് ചെയ്യുക എന്ന് നേരെ പറഞ്ഞാല്‍ മതിയായിരുന്നു; ശാരദക്കുട്ടിക്ക് കെ.കെ രമയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരനെ പിന്തുണയ്ക്കാനുള്ള തന്റെ തീരുമാനത്തെ വിമര്‍ശിച്ച എഴുത്തുകാരി എസ്.ശാരദക്കുട്ടിയ്ക്ക് മറുപടിയുമായി ആര്‍.എം.പി നേതാവ് കെ.കെ. രമ രംഗത്ത്. ടീച്ചര്‍ വളഞ്ഞുമൂക്കുപിടിക്കാതെ പി.ജയരാജനെ പിന്തുണയ്ക്കുന്നുവെന്ന് പറയാന്‍ തയാറാവണമെന്ന് കെ.കെ രമ ആവശ്യപ്പെട്ടു.

“”എന്താണ് ടീച്ചര്‍ ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല. കരുണാകരന്റെ കാലത്തുള്ള ആ ഉരുട്ടിക്കൊല ഒരുപക്ഷേ അന്നത്തെ പൊലീസുകാരുടെ നരനായാട്ടിന്റെ ഭാഗമായി നടന്നതായിരിക്കാം. അതിന് അന്നത്തെ മന്ത്രിയുടെ മകന് ഉത്തരവാദിത്തമുണ്ട് എന്ന് പറയുന്നത് ഏത് നീതിബോധത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് എനിക്ക് മനസിലാകുന്നില്ല. സെലക്ടീവ്‌നെസ് ശരിയല്ലെന്നാണ് വളരെ ബഹുമാനത്തോടൂകൂടി എനിക്ക് ടീച്ചറോട് പറയാനുള്ളത്. കാരണം നിരവധി സ്ത്രീകള്‍ വേദന അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ കുടുംബങ്ങളില്‍ ആളുകള്‍ നഷ്ടപ്പെടുമ്പോള്‍, മകനെ നഷ്ടപ്പെടുമ്പോള്‍, ഭര്‍ത്താവിനെ നഷ്ടപ്പെടുമ്പോള്‍, അച്ഛനെ നഷ്ടപ്പെടുമ്പോള്‍ പക്ഷേ ആ സമയത്തൊന്നും ഒരു പ്രതികരണവും ഇതുപോലുള്ള സാഹിത്യകാരന്‍മാരുടെ അടുത്തുനിന്നും കാണുന്നില്ല. വളരെ ബഹുമാനത്തോടെ എനിക്ക് ടീച്ചറോട് പറയാനുള്ളത്. ടീച്ചര്‍ ഈ വളഞ്ഞ് മൂക്കുപിടിക്കാതെ ജയരാജന് വോട്ട് ചെയ്യുക എന്ന് വളരെ കൃത്യമായി നേരെ പറഞ്ഞാല്‍ മതിയായിരുന്നു””- കെ.കെ രമ പറഞ്ഞു.


പ്രിയങ്കാ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ ‘നമോ എഗെയിന്‍’ ടീ ഷര്‍ട്ട് ധരിച്ച് പെണ്‍കുട്ടി എത്തിയത് ബി.ജെ.പി തിരക്കഥയെന്ന് കോണ്‍ഗ്രസ് ; അഭിമുഖത്തിനെത്തിയ റിപ്പബ്ലിക് ടി.വിക്കാരെ ഓടിച്ച് പ്രവര്‍ത്തകര്‍


വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരനെ പിന്തുണയ്ക്കാനുള്ള രമയുടെ തീരുമാനത്തെ വിമര്‍ശിച്ചായിരുന്നു ശാരദക്കുട്ടിയുടെ പോസ്റ്റ്.

അടിയന്തിരാവസ്ഥയുടെ നാളില്‍ പൊലീസ് ഉരുട്ടികൊന്ന എന്‍.ഐ.ടി വിദ്യാര്‍ഥി രാജനെ കാത്തിരിക്കുന്ന അച്ഛന്‍ ഈച്ചരവാര്യരുയുടെ അവസ്ഥ സൂചിപ്പിച്ചാണ് എഴുത്തുകാരി എസ്. ശാരക്കുട്ടി കെ.കെ രമയെ വിമര്‍ശിച്ചത്.

അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ.കരുണാകരന്റെ മകനെ പിന്തുണയ്ക്കുന്നത് ധാര്‍മികതയല്ലെന്നായിരുന്നു വിമര്‍ശനം.

സഖാവ് കെ.കെ.രമ കെ.കരുണാകരന്റെ മകനുവേണ്ടി വോട്ടു ചോദിക്കുമെന്നും അഛന്‍ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്റേതും എന്നും ശാരദകുട്ടി പറഞ്ഞിരുന്നു. രമയുടെ വേദനയോടൊപ്പം തന്നെ മലയാളി എക്കാലവും ഓര്‍ത്തിരിക്കുന്ന ഒന്നാണ് ഈച്ചരവാര്യരുടെയും ഭാര്യയുടെയും തോരാത്ത കണ്ണുനീരുമെന്നായിരുന്നു ശാരദക്കുട്ടി പറഞ്ഞത്.

We use cookies to give you the best possible experience. Learn more